മൈ​ക്രോ​സോ​ഫ്റ്റി​ലെ ജോ​ലി എ​നി​ക്ക് ഇ​പ്പോ​ഴും ആ​വേ​ശം: വൈ​റ​ലാ​യി ജീ​വ​ന​ക്കാ​രി​യായ ദീപികയു​ടെ കു​റി​പ്പ്

കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്ത് ജോ​ലി​ഭാ​ര​വും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ച​ർ​ച്ച​യാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ഒ​രു പ്ര​മു​ഖ ക​മ്പ​നി​യി​ലെ ത​ന്‍റെ മി​ക​ച്ച തൊ​ഴി​ൽ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു മൈ​ക്രോ​സോ​ഫ്റ്റ് ജീ​വ​ന​ക്കാ​രി. അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രേ ഓ​ഫീ​സി​ലേ​ക്ക് ജോ​ലി​ക്ക് പോ​യി​ട്ടും, ഓ​രോ ദി​വ​സ​വും അ​തേ ആ​വേ​ശ​ത്തോ​ടെ​യാ​ണ് താ​ൻ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്നു ക​യ​റു​ന്ന​തെ​ന്ന് ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ബെം​ഗ​ളൂ​രു ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ദീ​പി​ക കൗ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ പേ​രോ ആ​ഗോ​ള ബ്രാ​ൻ​ഡ് എ​ന്ന പ​ദ​വി​യോ അ​ല്ല, മ​റി​ച്ച് അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലു​ള്ള മി​ക​ച്ച തൊ​ഴി​ൽ സം​സ്കാ​ര​മാ​ണ് ത​ന്നെ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്ന് ദീ​പി​ക പ​റ​യു​ന്നു. “അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഞാ​ൻ ഒ​രേ ഓ​ഫീ​സി​ലേ​ക്കാ​ണ് ന​ട​ന്നു പോ​കു​ന്ന​ത്, എ​ന്നി​ട്ടും ഇ​ന്നും എ​നി​ക്ക് അ​വി​ടെ പോ​കാ​ൻ വ​ല്ലാ​ത്തൊ​രു ആ​വേ​ശ​മാ​ണ്.

കേ​ൾ​ക്കു​മ്പോ​ൾ അ​ത്ഭു​തം തോ​ന്നാം, അ​ല്ലേ? പ​ക്ഷേ അ​ത് ആ ​കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലെ പേ​ര് ക​ണ്ടി​ട്ട​ല്ല, അ​തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കൊ​ണ്ടാ​ണ്,” ദീ​പി​ക വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.​ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള തു​റ​ന്ന ച​ർ​ച്ച​ക​ളും പ​ര​സ്പ​ര​മു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ളു​മാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​ക​രം, ഓ​രോ ജീ​വ​ന​ക്കാ​ര​ന്‍റെ​യും വ്യ​ക്തി​പ​ര​മാ​യ വ​ള​ർ​ച്ച​യ്ക്കാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലോ ജോ​ലി​യി​ലോ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ഈ ​ഓ​ഫീ​സ് അ​ന്ത​രീ​ക്ഷം ത​നി​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കാ​റു​ണ്ടെ​ന്ന് ദീ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ല്ലാ​ത്തൊ​രു ഭാ​ര​ത്തോ​ടെ ഓ​ഫീ​സി​ലേ​ക്ക് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, തി​രി​കെ പോ​കു​മ്പോ​ൾ മ​ന​സ്സ് ശാ​ന്ത​മാ​കാ​റു​ണ്ടെ​ന്നും അ​വ​ർ അ​നു​സ്മ​രി​ച്ചു.

“ന​മ്മെ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ത്ത​രം ഒ​രു തൊ​ഴി​ലി​ടം ല​ഭി​ച്ചാ​ൽ അ​തി​നെ ഒ​രി​ക്ക​ലും നി​സ്സാ​ര​മാ​യി കാ​ണ​രു​ത്,” എ​ന്ന ഉ​പ​ദേ​ശ​ത്തോ​ടെ​യാ​ണ് ദീ​പി​ക വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​ഫ​ഷ​ണ​ലു​ക​ളാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ക​ച്ച ക​രി​യ​ർ വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​നു​ഭൂ​തി​യു​ള്ള​തും പി​ന്തു​ണ ന​ൽ​കു​ന്ന​തു​മാ​യ ഒ​രു തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണെ​ന്ന ച​ർ​ച്ച​ക​ൾ​ക്കും ഈ ​വൈ​റ​ൽ വീ​ഡി​യോ വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment