ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട വ​സ്ത്രം, ജീ​ൻ​സ് പാ​ന്‍റി​ലെ കു​ഞ്ഞ​ൻ പോ​ക്ക​റ്റ്, അ​റി​യാം ജീ​ൻ​സ് പാ​ന്‍റി​ലെ കു​ഞ്ഞ​ൻ പോ​ക്ക​റ്റി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം

ഫാ​ഷ​ൻ​ലോ​ക​ത്തെ ആ​ദ്യ​കാ​ല മു​ത​ൽ സ്വാ​ധീ​നി​ച്ചി​രു​ന്ന വ​സ്ത്ര​മാ​ണ് ജീ​ൻ​സ്, ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന വ​സ്ത്ര​ധാ​ര​ണ​ത്തി​ലെ ഒ‍​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ എ​ന്തി​നാ​ണ് ജീ​ൻ​സ് പാ​ന്‍റി​ൽ ഒ​രു കു​ഞ്ഞ​ൻ പോ​ക്ക​റ്റ് എ​ന്ന് ചി​ന്തി​ച്ചി​ട്ടു​ണ്ടോ, കോ​യി​ൻ വ​യ്ക്കാ​നു​ള്ള ഒ​രി​ട​മാ​യി​ട്ടാ​ണ് പ​ല​രും ഇ​തി​നെ കാ​ണു​ന്ന​ത്. എന്നാൽ അങ്ങനെയല്ല. ജീ​ൻ​സ് ഒ​രു ഫാ​ഷ​ൻ വ​സ്ത്ര​മാ​യി​ട്ട​ല്ല, മ​റി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, കൗ​ബോ​യ്‌​മാ​ർ, മ​റ്റ് കൈ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള വ​സ്ത്ര​മാ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഖ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് ഇത് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്പെ​ട്ട​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ‘പോ​ക്ക​റ്റ് വാ​ച്ച്’ സൂ​ക്ഷി​ക്കാ​ൻ ഒ​രു ചെ​റി​യ സ്ഥ​ലം, അതിനാണ് ജീൻസ് പാന്‍റുകളിൽ ഇത്തരം പോക്കറ്റുകൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്. വാ​ച്ച് പോ​ക്ക​റ്റ് എ​ന്നൊ​രു പേ​രും ഇ​തി​നു​ണ്ടാ​യി​രു​ന്നു. ഒ​രു കാ​ല​ത്ത് ആ​ളു​ക​ള്‍ വാ​ച്ച് കൊ​ണ്ട് ന​ട​ക്കാ​ന്‍ ഈ ​കു​ട്ടി​പ്പോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. റി​സ്റ്റ് വാ​ച്ചു​ക​ൾ ശീ​ല​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, പു​രു​ഷ​ന്മാ​ർ വാ​ച്ചു​ക​ൾ ച​ങ്ങ​ല​ക​ളി​ൽ കെ​ട്ടി, വെ​സ്റ്റി​ലോ ചെ​റി​യ ട്രൗ​സ​ർ പോ​ക്ക​റ്റി​ലോ തി​രു​കി വ​ച്ചി​രു​ന്നു. പോ​ക്ക​റ്റ് വാ​ച്ചു​ക​ള്‍ വീ​ണു​പോ​കാ​തെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് അ​തി​ന്‍റെ ലക്ഷ്യം.

1973ൽ ​ലെ​വി സ്ട്രോ​സ് & ക​മ്പ​നി അ​വ​രു​ടെ ആ​ദ്യ​ത്തെ ജീ​ൻ​സ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​പ്പോ​ൾ, ഒ​രു പോ​ക്ക​റ്റ് വാ​ച്ച് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക പോ​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ത്തി. ലി​വൈ​സ് പു​റ​ത്തി​റ​ക്കി​യ 501 മോ​ഡ​ല്‍ ജീ​ന്‍​സി​ന്‍റെ പ​ര​സ്യ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു ഈ ​കു​ഞ്ഞു​പോ​ക്ക​റ്റാ​യി​രു​ന്നു. ‘അ​ഞ്ചാ​മ​ത്തെ പോ​ക്ക​റ്റ് : 1873 മു​ത​ല്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു’ എ​ന്ന വ​രി​യോ​ടെ അ​വ​സാ​നി​ക്കു​ന്ന ഒ​രു പ​ര​സ്യ​വും അ​വ​ർ ത​യ്യാറാക്കി. ലി​വൈ​സ് ഈ ​കു​ഞ്ഞു​പോ​ക്ക​റ്റു​ള്‍​പ്പ​ടെ​യു​ള്ള ജീ​ന്‍​സി​ന് പേ​റ്റ​ന്‍റ് നേ​ടി​യി​ട്ടു​ണ്ട്. 19-ാം നൂ​റ്റാ​ണ്ടി​ല്‍ പോ​ക്ക​റ്റ് വാ​ച്ചു​ക​ള്‍ കൈ​വ​ശം വ​യ്ക്കാ​ന്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​തും ഏ​താ​ണ്ട് 150 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും ജീ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി തു​ട​രു​ന്ന​തു​മാ​ണ​ത്. ഇ​ന്ന​ത് ഫാ​ഷ​ന്‍റെ ഭാ​ഗ​മാ​ണ്.

Related posts

Leave a Comment