ഡി​ജി​റ്റ​ൽ ഡീ​റ്റോ​ക്സ്: ഫോ​ൺ മാ​റ്റി​വെ​ച്ച​പ്പോ​ൾ ജീ​വി​തം മാ​റി​മ​റി​ഞ്ഞെ​ന്ന് യു​വാ​വ്; വൈ​റ​ലാ​യി എ​ക്സ് പോ​സ്റ്റ്

സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളു​ടെ ലോ​ക​ത്ത് നി​ന്ന് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ മാ​ത്രം മാ​റി​നി​ൽ​ക്കാ​ൻ ഒ​രു യു​വാ​വ് എ​ടു​ത്ത തീ​രു​മാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഫോ​ൺ പൂ​ർ​ണ​മാ​യും ഓ​ഫ് ചെ​യ്ത് വെ​ച്ച​പ്പോ​ൾ ത​ന്‍റെ ജീ​വി​ത​രീ​തി​യി​ലും സ​മ​യ​ക്ര​മ​ത്തി​ലും ഉ​ണ്ടാ​യ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് സി​ദ്ധാ​ർ​ഥ് ഭി​മാ​നി എ​ന്ന യു​വാ​വ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കാ​നും അ​നാ​വ​ശ്യ ചി​ന്ത​ക​ൾ കു​റ​യ്ക്കാ​നും ഈ ​പ​രീ​ക്ഷ​ണം സ​ഹാ​യി​ച്ചെ​ങ്കി​ലും, ഇ​ന്ന​ത്തെ കാ​ല​ത്ത് സ്മാ​ർ​ട്ട്‌​ഫോ​ണി​ല്ലാ​തെ ജീ​വി​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം പ്ര​യാ​സ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു. സി​ദ്ധാ​ർ​ഥി​ന്‍റെ പോ​സ്റ്റ് പ്ര​കാ​രം, എ​ല്ലാ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും അ​ദ്ദേ​ഹം ത​ന്‍റെ ഐ​ഫോ​ൺ പൂ​ർ​ണ​മാ​യും സ്വി​ച്ച് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സാ​ധാ​ര​ണ നോ​ക്കി​യ ഫ്ലി​പ്പ് ഫോ​ൺ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഈ ​കൊ​ച്ചു പ​രീ​ക്ഷ​ണം ത​നി​ക്ക് ന​ൽ​കി​യ ഫ​ല​ങ്ങ​ൾ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഫോ​ൺ ഇ​ല്ലാ​താ​യ​തോ​ടെ ധാ​രാ​ളം ഒ​ഴി​വു​സ​മ​യം ല​ഭി​ച്ചു. പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും മ​ക​ളോ​ടൊ​പ്പം ക​ളി​ക്കാ​നും കു​ടും​ബ​ത്തോ​ടൊ​പ്പം ഗു​ണ​നി​ല​വാ​ര​മു​ള്ള സ​മ​യം ചി​ല​വ​ഴി​ക്കാ​നും ഇ​ത് സ​ഹാ​യി​ച്ചു. യാ​ത്ര​ക​ളി​ലോ ഭ​ക്ഷ​ണ​സ​മ​യ​ത്തോ സം​ഭാ​ഷ​ണ​ങ്ങ​ളി​ലോ ഫോ​ണി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും നോ​ക്കു​ന്ന ശീ​ലം ഇ​ല്ലാ​താ​യി. ഉ​ത്ക​ണ്ഠ കു​റ​യു​ക​യും മ​ന​സ്സി​ന് കൂ​ടു​ത​ൽ ശാ​ന്ത​ത ല​ഭി​ക്കു​ക​യും ചെ​യ്തു. മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കു​മ്പോ​ൾ ഫോ​ൺ മാ​റ്റി​വെ​ക്കു​ന്ന​ത് ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​ജി​റ്റ​ൽ ഡീ​റ്റോ​ക്സ് മാ​ന​സി​ക​മാ​യി സു​ഖം ന​ൽ​കി​യെ​ങ്കി​ലും പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് സി​ദ്ധാ​ർ​ഥി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ലോ​കം താ​ൻ ഒ​ട്ടും മി​സ്സ് ചെ​യ്യു​ന്നി​ല്ലെ​ന്ന് സി​ദ്ധാ​ർ​ഥ്. എ​ങ്കി​ലും, തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഐ​ഫോ​ൺ ഓ​ൺ ചെ​യ്യു​ന്ന നി​മി​ഷം പ​ഴ​യ ഡി​ജി​റ്റ​ൽ ശീ​ല​ങ്ങ​ളി​ലേ​ക്ക് ത​ന്നെ മ​ന​സ്സ് തി​രി​കെ പോ​കു​ന്നു​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യ​വും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​യു​ന്നു. സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളോ​ട് ന​മ്മ​ൾ എ​ത്ര​ത്തോ​ളം അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഈ ​വൈ​റ​ൽ കു​റി​പ്പ്.

Related posts

Leave a Comment