യു​പി​ഐ വ​ഴി അ​ബ​ദ്ധ​ത്തി​ൽ അ​ധി​ക പ​ണം അ​യ​ച്ച​ത്, ക​ച്ച​വ​ട​ക്കാ​ര​ൻ പി​ന്നാ​ലെ ഓ​ടി വ​ന്ന് പ​ണം തി​രി​കെ ന​ല്കി; പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച

പ​ല​പ്പോ​ഴും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​ക​ളി​ൽ പോ​കു​മ്പോ​ൾ ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ ​തു​ട​ങ്ങി​യ ആ​പ്പു​ക​ളി​ലൂ​ടെ പ​ണ​മ​യ​ക്കും, എ​ന്നാ​ൽ ചി​ല​പ്പോ​ൾ അ​ബ​ദ്ധ​ങ്ങ​ൾ സം​ഭ​വി​ച്ച് പോ​കാ​റു​ണ്ട്. ചി​ല​ർ​ക്കൊ​ന്നും ആ ​പ​ണം തി​രി​ച്ചു കി​ട്ടാ​റു​മി​ല്ല. എ​ന്നാ​ൽ, ഒ​രു പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. 15 രൂ​പ​യ്ക്ക് പ​ക​രം അ​ബ​ദ്ധ​ത്തി​ൽ 1515 രൂ​പ അ​യ​ച്ച ആ​ൾ​ക്ക് ആ ​പ​ണം ഉ​ട​ൻ ത​ന്നെ തി​രി​കെ ന​ല്കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ച്ച​വ​ട​ക്കാ​ര​ൻ.

എ​ക്സി​ലാ​ണ് ഈ ​സം​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് ക​ട​യി​ൽ നി​ന്നും മൂ​ന്ന് പ​ഴ​ങ്ങ​ൾ വാ​ങ്ങി. 15 രൂ​പ​യാ​യി​രു​ന്നു വി​ല. എ​ന്നാ​ൽ, സം​സാ​ര​ത്തി​നി​ട​യി​ൽ ശ്ര​ദ്ധി​ക്കാ​തെ അ​യ​ച്ച​പ്പോ​ൾ 15 ന് ​പ​ക​രം 1515 രൂ​പ​യാ​ണ് അ​ട​ച്ച​ത്.

എ​ന്നാ​ൽ, വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​നി​ട​യി​ലും ക​ച്ച​വ​ട​ക്കാ​ര​ൻ പി​ന്നാ​ലെ ഓ​ടി വ​ന്ന് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം കാ​ര്യം മ​ന​സ്സി​ലാ​യി​ല്ലെ​ങ്കി​ലും ഫോ​ണി​ലെ മെ​സ്സേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1500 രൂ​പ അ​ധി​കം ന​ൽ​കി​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. ‘അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ എ​ന്‍റെ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് 1500 രൂ​പ തി​രി​കെ ന​ൽ​കി. വ​ള​രെ കൂ​ളാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റം. അ​ടു​ത്ത ത​വ​ണ പ​ണം ന​ൽ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സ്നേ​ഹ​ത്തോ​ടെ ഉ​പ​ദേ​ശി​ക്കാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല’ എ​ന്നാ​ണ് എ​ക്സി​ൽ പ​ങ്കു​വ​ച്ച അ​ടി​കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​ര​നെ പ്ര​ശം​സി​ച്ചു കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ങ്ങ​നെ​യു​ള്ള മ​നു​ഷ്യ​രാ​ണ് ലോ​ക​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും പ​ല​രും പോ​സ്റ്റി​ന് താ​ഴെ പ​ങ്കു​വെ​ച്ചു.

 

Related posts

Leave a Comment