തെ​രു​വ് നാ​യ ശ​ല്യം: ഓ​ഫീ​സ​റു​ടെ മേ​ശ​പ്പു​റ​ത്ത് നാ​യ്ക്കു​ട്ടി​ക​ളെ തു​റ​ന്നു​വി​ട്ട് വേ​റി​ട്ട പ്ര​തി​ഷേ​ധം; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു

തെ​രു​വ് നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ശ​പ്പു​റ​ത്ത് നാ​യ്ക്കു​ട്ടി​ക​ളെ തു​റ​ന്നു​വി​ട്ട് യു​വ​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

നി​ഫാ​ഡ് ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ചീ​ഫ് ഓ​ഫീ​സ​ർ ധീ​രാ​ജ് ഭാം​റെ​യു​ടെ ഓ​ഫീ​സി​ലാ​ണ് ശി​വ​സേ​ന​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യു​വ​സേ​ന​യു​ടെ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി​ക്രം ര​ന്ധ​വെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വേ​റി​ട്ട സ​മ​രം ന​ട​ത്തി​യ​ത്.

ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​വ​ന്ന ര​ണ്ട് തെ​രു​വ് നാ​യ്ക്കു​ട്ടി​ക​ളെ ചീ​ഫ് ഓ​ഫീ​സ​റു​ടെ മേ​ശ​പ്പു​റ​ത്തേ​ക്ക് തു​റ​ന്നു​വി​ടു​ക​യും, ക​റ​ൻ​സി നോ​ട്ടു​മാ​ല മേ​ശ​പ്പു​റ​ത്ത് വെ​ക്കു​ക​യും ചെ​യ്താ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രെ​യും, നി​ര​വ​ധി പേ​ർ​ക്ക് ക​ടി​യേ​റ്റ​തി​നെ​തി​രെ​യും ഭ​ര​ണ​കൂ​ട​ത്തി​ന് നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. ഗ​ണേ​ശോ​ത്സ​വ വേ​ള​യി​ൽ പ​ന്ത​ലു​ക​ളി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും തെ​രു​വ് നാ​യ ശ​ല്യം വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​നും, തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ കൃ​ത്യ​മാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും യു​വ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ നാ​യ​ക​ളെ ഓ​ഫീ​സി​ലേ​ക്ക് തു​റ​ന്നു​വി​ട്ട് സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

 

Related posts

Leave a Comment