കാ​മു​ക​ന്‍റെ വ​ഞ്ച​ന ചോ​ദ്യം ചെ​യ്തു; യു​വ​തി​യെ കാറിന്‍റെ ബോ​ണ​റ്റി​ൽ വ​ലി​ച്ചി​ഴ​ച്ചു; വീ​ഡി​യോ വൈ​റ​ൽ, പ്ര​തി അ​റ​സ്റ്റി​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖ്‌​നൗ​വി​ൽ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റ്റി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ചു​പോ​യ​താ​യി പ​രാ​തി. ഗോ​മ​തി ന​ഗ​റി​ലെ ജ​നേ​ശ്വ​ർ മി​ശ്ര പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യ ഷാ​ഹ്ന​വാ​സി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ കാ​മു​ക​നെ യു​വ​തി ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. വാ​ഹ​നം നി​ർ​ത്തി ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച കാ​മു​ക​നെ ത​ട​യാ​ൻ ന​ഗ്ന​പാ​ദ​യാ​യ യു​വ​തി കാ​റി​ന് മു​ന്നി​ൽ ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കു​ക​യും യു​വ​തി ബോ​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

“ഞാ​ൻ മ​രി​ക്കി​ല്ല, നി​ങ്ങ​ൾ എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്തോ​ളൂ, കാ​ർ നി​ർ​ത്തു” എ​ന്ന് യു​വ​തി നി​ല​വി​ളി​ച്ചു​കൊ​ണ്ട് ബോ​ണ​റ്റി​ൽ അ​ടി​ച്ച് ആ​ക്രോ​ശി​ക്കു​ന്ന​ത് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് കാ​റി​ന്‍റെ വേ​ഗ​ത കൂ​ട്ടി​യ​തോ​ടെ യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

പ​രി​ക്കേ​റ്റ യു​വ​തി​യെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​ന് (BNS 109) കേ​സെ​ടു​ത്ത പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

 

 

Related posts

Leave a Comment