ദു​ബാ​യി​ലെ ചെ​റി​യ മു​റി​ക്ക് മാ​സം 45,000 രൂ​പ വാ​ട​ക; സ​ങ്ക​ടം പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ വ്ലോ​ഗ്, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു

ദു​ബാ​യി​ലെ ചെ​റി​യ മു​റി​യു​ടെ വി​ശേ​ഷ​ങ്ങ​ളും ഉ​യ​ർ​ന്ന വാ​ട​ക​ച്ചെ​ല​വും പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഒ​രു ചെ​റി​യ പെ​ട്ടി​പോ​ലെ​യു​ള്ള മു​റി​ക്ക് പ്ര​തി​മാ​സം ഏ​ക​ദേ​ശം 45,000 രൂ​പ​യോ​ള​മാ​ണ് വാ​ട​ക​യാ​യി ന​ൽ​കു​ന്ന​തെ​ന്ന് സാ​ക്ഷി എ​ന്ന യു​വ​തി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

ത​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യോ​ളം തു​ക​യും വാ​ട​ക​യി​ന​ത്തി​ലാ​ണ് ചെ​ല​വാ​കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഈ ​ചെ​റി​യ മു​റി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും, ഇ​പ്പോ​ൾ സ​മാ​ന​മാ​യ വ​ലു​പ്പ​മു​ള്ള മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും സാ​ക്ഷി പ​റ​യു​ന്നു. മു​റി​യു​ടെ വ​ലു​പ്പ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും പു​തി​യ അ​ന്ത​രീ​ക്ഷ​വും ന​ല്ല അ​യ​ൽ​ക്കാ​രെ​യു​മാ​ണ് പു​തി​യ താ​മ​സ​സ്ഥ​ല​ത്ത് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് യു​വ​തി പ​ങ്കു​വെ​ച്ചു.

ഇ​ന്ത്യ​യി​ലെ​യും ദു​ബാ​യി​ലെ​യും താ​മ​സ​ച്ചെ​ല​വു​ക​ൾ ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​വും സാ​ക്ഷി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും പ്ര​തി​മാ​സം 45,000 രൂ​പ ന​ൽ​കി​യാ​ൽ വി​ശാ​ല​മാ​യ 3 BHK (മൂ​ന്ന് ബെ​ഡ്‌​റൂം) ഫ്ലാ​റ്റു​ക​ൾ വാ​ട​ക​യ്ക്ക് ല​ഭി​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് ദു​ബാ​യി​ൽ ഇ​തി​ന് ഒ​രു ചെ​റി​യ മു​റി മാ​ത്രം ല​ഭി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. “ദു​ബാ​യി​ൽ തു​ട​ക്ക​കാ​ല​ത്ത് എ​ല്ലാ​വ​രു​ടെ​യും അ​നു​ഭ​വം ഇ​തു​പോ​ലെ​ത്ത​ന്നെ​യാ​ണ്, നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​രു​ത്” എ​ന്ന് ഒ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, “2,000 ദി​ർ​ഹ​ത്തി​ന് എ​നി​ക്ക് ല​ഭി​ച്ച മു​റി കാ​ണാ​ൻ ഒ​രു പ്രേ​ത​ബാ​ധി​ത സെ​മി​ത്തേ​രി​യു​ടെ വെ​യ്റ്റിം​ഗ് റൂം ​പോ​ലെ ഉ​ണ്ടാ​യി​രു​ന്നു” എ​ന്നാ​ണ് മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് ത​മാ​ശ​രൂ​പേ​ണ ക​മ​ന്റ് ചെ​യ്ത​ത്.

 

 

Related posts

Leave a Comment