ബംഗ്ലാദേശിലെ നാരായൺഗഞ്ചിലുള്ള ഒരു അപൂർവ പിങ്ക് അൽബിനോ പോത്തിന്റെ വിചിത്രമായ രൂപംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഏകദേശം 700 കിലോഗ്രാം തൂക്കമുള്ള ഈ പോത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുടി ശൈലിയുമായി സാമ്യമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.
പോത്തിന്റെ തലയിലെ സ്വർണ്ണനിറത്തിലുള്ള മുടിയും മുഖവും ട്രംപിന്റേതിന് സമാനമാണെന്ന് കർഷകന്റെ സഹോദരൻ തമാശയായി പറഞ്ഞതോടെയാണ് ഈ പോത്തിന് ഡൊണാൾഡ് ട്രംപ് എന്ന പേര് ലഭിക്കുന്നത്. വരാനിരിക്കുന്ന ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാരായൺഗഞ്ചിലെ ‘റാബിയ അഗ്രോ ഫാമിൽ’ എത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണമായി ഈ പോത്ത് മാറിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ഇതിനൊപ്പം സെൽഫി എടുക്കാനായി എത്തുന്നത്.
ഇതിനകം തന്നെ ഈ പോത്തിനെ ഒരു ബിസിനസുകാരൻ ഏകദേശം 3.8 ലക്ഷം രൂപയ്ക്ക് (3,85,000 ടാക്ക) വാങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ പേരാണെങ്കിലും ഈ പോത്ത് വളരെ ശാന്തപ്രകൃതമാണെന്ന് ഫാം ഉടമ പറയുന്നു.മറ്റ് ഈ ഫാമിൽ തന്നെയുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരിൽ മറ്റൊരു പോത്തും ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ ട്രംപ് പോത്തിനെ അപേക്ഷിച്ച് “നെതന്യാഹു” അല്പം ദേഷ്യക്കാരനാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.
