ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കോ​ർ​പ​റേ​റ്റ് സം​സ്കാ​രം വ്യ​ത്യ​സ്ഥ​മാ​ണ്; അ​മേ​രി​ക്ക​യി​ലെ ജോ​ലി രീ​തി​ക​ൾ​ക്ക് വാ​നോ​ളം പു​ക​ഴ്ത്ത​ലു​ക​ൾ; യു​വ​തി പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കോ​ർ​പ്പ​റേ​റ്റ് ജോ​ലി സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒ​രു വ​നി​ത പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. യു​എ​സി​ലെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഫ്ലെ​ക്സി​ബി​ലി​റ്റി​യും ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വു​മാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​രി​ക യാ​ദ​വ് പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​നും ഡോ​ക്ട​റെ കാ​ണാ​നും മ​റ്റ് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ ഓ​ഫീ​സ് ക​ല​ണ്ട​ർ സ്വ​യം ‘ബ്ലോ​ക്ക്’ ചെ​യ്യാം. ഈ ​സ​മ​യ​ത്ത് മാ​നേ​ജ​റു​ടെ അ​നു​വാ​ദം വാ​ങ്ങേ​ണ്ട​തി​ല്ല, മ​റ്റാ​രും മീ​റ്റിം​ഗു​ക​ൾ നി​ശ്ച​യി​ക്കു​ക​യു​മി​ല്ല.​വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ല​ണ്ട​ർ ബ്ലോ​ക്ക് ചെ​യ്യു​മ്പോ​ൾ മാ​നേ​ജ​ർ​മാ​ർ​ക്ക് അ​തി​ന് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം യു​എ​സി​ൽ ഇ​ല്ല.

ഇ​ന്ത്യ​യി​ൽ ഓ​ഫീ​സ് സ​മ​യ​ത്ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും എ​പ്പോ​ഴും ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​മെ​ന്നും സ​രി​ക പ​റ​യു​ന്നു. ഓ​ഫീ​സ് സ​മ​യ​ത്ത് പൂ​ർ​ണ്ണ​മാ​യും അ​വി​ടെ​ത്ത​ന്നെ തു​ട​രേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല​യി​ട​ത്തും. അ​മേ​രി​ക്ക​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ആ​ളു​ക​ൾ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​റു​ള്ളൂ, അ​ല്ലാ​ത്ത​പ​ക്ഷം അ​വ​ർ ലോ​ഗി​ൻ ചെ​യ്യാ​റി​ല്ല.

ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​മാ​ണ് നെ​റ്റി​സ​ൺ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ര​ണ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ര​ണ്ട് ത​ട്ടു​ക​ളി​ലാ​ണ്. കൂ​ടു​ത​ൽ സ​മ​യം ഓ​ഫീ​സി​ൽ ഇ​രു​ന്നാ​ൽ കൂ​ടു​ത​ൽ ജോ​ലി ന​ട​ക്കും എ​ന്ന ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ചി​ന്താ​ഗ​തി തെ​റ്റാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു. ഇ​ന്ത്യ​യി​ൽ രാ​ത്രി വൈ​കി​യും മീ​റ്റിം​ഗു​ക​ൾ തു​ട​രു​ന്ന​തും, വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ന് സ​മ​യം കി​ട്ടാ​ത്ത​തും ജീ​വ​ന​ക്കാ​രി​ൽ ക​ടു​ത്ത ‘ബേ​ൺ​ഔ​ട്ട്’ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും സ​മ്മ​തി​ക്കു​ന്നു.

 

 

Related posts

Leave a Comment