കൂവിപ്പാഞ്ഞ  വിവേക് എക്സ്പ്രെസിനെ  പിടിച്ച് കെട്ടി പാമ്പ്; ഇന്തയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഈ ട്രെയിനെ പിടിച്ചു  നിർത്താൻ പാമ്പ് കയറിയത് ട്രെയിന്‍റെ എൻജിനിൽ; ഒടുവിൽ രണ്ട് മണിക്കൂർ വൈകി ഓട്ടം തുടർന്നകഥയിങ്ങനെ…

കോ​ട്ട​യം: ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ പാ​ന്പ് ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​യ വി​വേ​ക് എ​ക്സ്പ്ര​സ് വൈ​ക്കം റോ​ഡി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ കു​ടു​ങ്ങി. ഇ​ന്നു രാ​വി​ലെ ഏ​ഴി​നാ​ണ് വൈ​ക്കം റോ​ഡി​ൽ വ​ച്ച് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ൻ നി​ല​ച്ച​ത്.

പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ൻ​ജി​ൻ ഫാ​നി​ൽ പാ​ന്പ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ട് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ത്തി എ​ൻ​ജി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചുമാ​റ്റി​യാ​ണ് പാ​ന്പി​നെ എ​ടു​ത്തു മാ​റ്റി​യ​ത്. രാ​വി​ലെ ഏ​ഴി​ന് എ​ത്തി​യ ട്രെ​യി​ൻ ഒ​ൻ​പ​തു മ​ണി​ക്ക് ശേ​ഷ​മാ​ണ് വൈ​ക്കം റോ​ഡി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​ത്.

പാ​ന്പ് ക​യ​റി​യതിനെ തു​ട​ർ​ന്ന് ഷോ​ർ​ട്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​മൂ​ലം ത​ക​രാ​റി​ലാ​യ എ​ൻ​ജി​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ത്തി​യാ​ണ് പ​രി​ഹ​രി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റൂ​ട്ടി​ലാ​ണ് വി​വേ​ക് എ​ക്സ്പ്ര​സ് ഓ​ടു​ന്ന​ത്.

ആ​സാ​മി​ലെ ദി​ബ്രുഗ​ഡ് എ​ന്ന സ്ഥ​ല​ത്തു നി​ന്ന് ക​ന്യാ​കു​മാ​രി വ​രെ ഏ​ക​ദേ​ശം നാ​ലാ​യി​ര​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​റാ​ണ് ഈ ​ട്രെ​യി​ൻ താ​ണ്ടു​ന്ന​ത്. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മേ​യു​ള്ളു. ഇ​ന്ന് ഈ ​ട്രെ​യി​ൻ ആ​റേ​കാ​ൽ മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്.

Related posts