ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ; അന്തിമ വോട്ടർ പട്ടികയിൽ പരാതികൾ വ്യാപകം

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യെ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ.

അ​ന്തി​മ പ​ട്ടി​ക​യി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​രേ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ പ​ല ബൂ​ത്തു​ക​ളി​ലാ​ണെ​ന്ന സ്ഥി​തി​യു​ണ്ട്. അ​തേ​സ​മ​യം, അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​യി​ട്ടു​ണ്ടോ​യെ​ന്ന​ത് ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കും. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യെ​ന്ന ആ​രോ​പ​ണം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വെ​ള്ളി​യാ​ഴ്ച വി​ളി​ച്ച യോ​ഗ​ത്തി​ൽ സി​പി​എം ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​വും പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്കും നി​യ​മ​പ​ര​മാ​യ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ക്ഷേ​പ​ങ്ങ​ളോ പ​രാ​തി​ക​ളോ ഉ​ള്ള​വ​ർ​ക്ക് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാം.

അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി വ​രെ പു​തി​യ പേ​രു​ക​ൾ ചേ​ർ​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ലു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ക്കാം

തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ​യോ എ​ഇ​ആ​ർ​ഒ​മാ​രു​ടെ​യോ ഓ​ഫീ​സു​ക​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കും. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വെ​ബ്സൈ​റ്റി​ലും ceo.kerala.gov.in കൂ​ടാ​തെ മ​റ്റൊ​രു വെ​ബ്സൈ​റ്റാ​യ electoralsearch.eci.gov.in ലും ​വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കാം.

18-19 പ്രാ​യ​പ​രി​ധി​യി​ലു​ള്ള ആ​ദ്യ​മാ​യി വോ​ട്ട് ചേ​ർ​ക്കു​ന്ന​വ​ർ​ക്കും താ​മ​സം മാ​റു​ക​യും തി​രു​ത്ത​ലു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത നി​ല​വി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും.

എ​സ്ഐ​ആ​ർ തു​ട​ങ്ങി​യ​ശേ​ഷം ഫോം 6 ​വ​ഴി 13,51,151 പേ​രും ഫോം ​ആ​റ് എ ​വ​ഴി (പ്ര​വാ​സി​ക​ൾ)1,59,111 പേ​രും തി​രു​ത്ത​ലി​ന് 3,93,333 പേ​രും അ​പേ​ക്ഷി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment