വ്യാ​ജ വീ​ഡി​യോ പ്രചരണം; വി.​ഡി. സ​തീ​ശ​ൻ ന​ൽ​കു​ന്ന​ത് മോ​ശം സ​ന്ദേ​ശ​മെന്ന് മന്ത്രി പി രാജീവ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​നെ​തി​രെ​യു​ള്ള വ്യാ​ജ വീ​ഡി​യോ പ്ര​ചാ​ര​ണ​ത്തി​ൽ അ​പ​ല​പി​ക്കാ​ൻ പോ​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.

വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് നി​സാ​ര​വ​ത്ക​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​ൽ​കു​ന്ന​ത് മോ​ശം സ​ന്ദേ​ശ​മാ​ണ്. ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന്‍റെ ഹീ​ന​മാ​യ രാ​ഷ്ട്രീ​യം മ​ന​സി​ലാ​ക്കു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​നു​കൂ​ലി​ക​ൾ​ക്ക് പോ​ലും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത പ്ര​ചാ​ര​ണ​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​തെ​ന്നും രാ​ജീ​വ് വി​മ​ർ​ശി​ച്ചു. വ്യാ​ജ വീ​ഡി​യോ പ്ര​ചാ​ര​ണം ഹീ​ന​മാ​യ പ്ര​വൃ​ത്തി​യാ​ണ്.

വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​നു​കൂ​ലി​ക​ൾ പോ​ലും ഇ​ട​തി​നോ​ടൊ​പ്പം നി​ൽ​ക്കും. ഇ​ട​തു​പ​ക്ഷം ഒ​രി​ക്ക​ൽ പോ​ലും വ്യ​ക്തി​ഹ​ത്യ​യി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല. വി​ക​സ​നം മാ​ത്ര​മാ​ണ് ച​ർ​ച്ച ചെ​യ്ത​തെ​ന്നും മ​ന്ത്രി രാ​ജീ​വ് വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment