വാട്ടർ സ്പോർട്സിൽ താത്പര്യപ്പെട്ട് ആരും ഉത്തരാഖണ്ഡിലേക്ക് വരേണ്ട

ഹി​മാ​ല​യ​ൻ സം​സ്ഥാ​ന​മാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണം സാ​ഹ​സി​ക കാ​യി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ്. പ്ര​ത്യേ​കി​ച്ച് വാ​ട്ട​ർ സ്പോ​ർ​ട്സ്. ഹൈ​ക്കോ​ട​തി​യു​ടെ ഏ​റ്റ​വും പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​നിമു​ത​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വാ​ട്ട​ർ സ്പോ​ർ​ട്സ് വി​നോ​ദ​ങ്ങ​ൾ പാ​ടി​ല്ല. വാ​ട്ട​ർ റാ​ഫ്റ്റിം​ഗ്, പാ​രാ​ഗ്ലൈ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്ക്.

പ​രി​സ്ഥി​തി​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സു​പ്ര​ധാ​ന വി​ധി​യെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഭ​ര​ണ​കൂ​ടം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​സി​ക വി​നോ​ദ​​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ അ​നു​മ​തി ന​ല്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി അ​ന​ധി​കൃ​ത സ്വ​കാ​ര്യ സാ​ഹ​സി​ക​വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വി​ധി പ്ര​സ്താ​വി​ക്കാ​ൻ കോ​ട​തി​യെ പ്രേ​രി​പ്പി​ച്ച​ത്. വൈ​റ്റ് റി​വ​ർ റാ​ഫ്റ്റിം​ഗ് ഒ​രു ഗൗ​ര​വ​ത​ര​മാ​യ സ്പോ​ർ​ട്സ് ഇ​ന​മാ​ണ്, പാ​രാ​ഗ്ലൈ​ഡിം​ഗും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​കടം നിറഞ്ഞതു​ത​ന്നെ. തെ​ഹ്‌​റി ഡാം ​പോ​ലു​ള്ള വ​ലി​യ ത​ടാ​ക​ങ്ങ​ളി​ലെ ജ​ല​കാ​യി​ക​വി​നോ​ദ​ങ്ങ​ൾ അ​പ​ക​ടം വ​രു​ത്തു​ന്ന​വ​യാ​ണ്. ഇ​തൊ​ക്കെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

അ​ന​ധി​കൃ​ത വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ല്കു​ന്ന സ​ർ​ക്കാ​രി​നെ കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​യി​ക​വി​നോ​ദ​ങ്ങ​ൾ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​ക​ണം. മ​റി​ച്ച്, ദു​ര​ന്ത​മാ​കാ​നി​ട​വ​രു​ത്ത​രു​തെ​ന്നും ര​ണ്ടം​ഗ ബെ​ഞ്ച് പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ടൂ​റി​സം മേ​ഖ​ല​യെ ഹ്രസ്വ​കാ​ല​ത്തേ​ക്കെ​ങ്കി​ലും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ഹ​സി​ക​വി​നോ​ദസ​ഞ്ചാ​ര​പ്രി​യ​രാ​ണ് ദി​വ​സേ​ന ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

Related posts