പെട്ടെന്ന് തടി കുറയ്ക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുന്നവരാണ് നമ്മളഇൽ അധികം ആളുകളും. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കിൽ ആർക്കായാലും തടി കുറയ്ക്കാൻസാധിക്കും. ചിലർ വണ്ണം കുറയ്ക്കുന്നതിനായി ഒസെംപിക് ഗുളിക എടുക്കാറുമുണ്ട്. ഇന്ത്യയിൽ ഇപ്പോൾ വളരെ പ്രചാരമുള്ള കാര്യമാണ് ഒസെംപിക്. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം അല്ലാതെ ഇവ കഴിക്കരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുവതി.
ആകാൻക്ഷ എന്ന യുവതിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എട്ടുമാസം കൊണ്ട് ഈ മരുന്നിന്റെ സഹായത്തോടെ 30 കിലോ ആണ് ഇവർ കുറച്ചത്. തന്റെ മാറ്റം കണ്ട് ആരും കണ്ണടച്ച് ഈ വഴി തെരഞ്ഞെടുക്കരുതെന്നാണ് ആകാൻഷയ്ക്ക് പറയാനുള്ളത്.
ഇതൊരു ‘മാന്ത്രിക ഗുളിക’യല്ല. രക്തപരിശോധനയും ഡോക്ടറുടെ കൃത്യമായ ഉപദേശവും ഇല്ലാതെ ഒസെംപിക് എടുത്ത് തുടങ്ങരുത്. ശരീരവുമായുള്ള ഒരു കരാറാണിത്. നിങ്ങൾ ഒസെംപിക് എടുക്കുന്പോൾ ശരീരവുമായി ഒരു കരാറിൽ ഏർപ്പെടുകയാണെന്ന് ആകാൻക്ഷ പറഞ്ഞു. ഇത് വിശപ്പിനെയും മെറ്റബോളിസത്തെയുമെല്ലാം മാറ്റിമറിക്കും. പാർശ്വഫലങ്ങളും ഉണ്ടാവും.
ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ, പെട്ടെന്നുണ്ടാകുന്ന ക്ഷീണം തുടങ്ങിയവയെല്ലാം നേരിടേണ്ടി വരും. ഇഷ്ടപ്പെട്ട ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം എന്നും അവർ ഓർമ്മിപ്പിക്കുന്നു. അതുപോലെ തന്നെ മരുന്ന് കഴിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. താൻ ദിവസവും 10,000 ചുവടുകൾ നടക്കുകയും ആഴ്ചയിൽ അഞ്ചുദിവസം വർക്കൗട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും ആകാൻക്ഷ പറയുന്നു. പിസിഒഎസ് , ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയുള്ളവർക്ക് ഭാരം കുറയ്ക്കാൻ ഇതൊരു സഹായം മാത്രമാണ് എന്നും അവർ പറഞ്ഞു.
