പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം; സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ വേ​ദി​യാ​കും?

വാ​ഷിം​ഗ്ട​ൺ ഡിസി: അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം നാ​ലാം വാ​ര​ത്തി​ലേ​ക്കു ക​ടക്കുന്പോൾ, നിർണായക സമാധാനചർച്ചകൾക്കായി പാ​കി​സ്ഥാ​ൻ വേ​ദി​യാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.എ​ന്നാ​ൽ ഇക്കാര്യം വൈറ്റ് ഹൗസ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചിട്ടില്ല. ന​യ​ത​ന്ത്ര​വി​ഷ​യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ച​ർ​ച്ച ചെയ്യേണ്ടതല്ലെന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തുവ​രെ അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ് പറഞ്ഞു.

പാ​ക് ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളും ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വൈ​സ് പ്ര​സി​ഡന്‍റ് ജെ.​ഡി. വാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർണ​മായി മാറിയെന്നും ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ അ​ന്തി​മ​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും ലെ​വി​റ്റ് കൂ​ട്ടി​ച്ചേ​ർ​ത്തു.ഈ ആഴ്ച അവസാനം ഇസ്‌ലാമാബാദിൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ നടക്കുമെന്ന് ഇ​സ്രയേ​ൽ മാ​ധ്യ​മ​മാ​യ ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജെ.​ഡി. വാ​ൻ​സി​നൊ​പ്പം സ​മാ​ധാ​ന ദൗ​ത്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, മു​ൻ ഉ​പ​ദേ​ശ​ക​ൻ ജാ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രും ഇ​റാ​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഖാ​ലി​ബാ​ഫും പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പാക്കിസ്ഥാന്‍റെ പൂ​ർ​ണ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​റാ​ൻ ച​ർ​ച്ച​യ്ക്കു തയാ​റാ​ണെ​ന്നും യുഎസ് പ്രതിനിധികൾ ഇറേ​നി​യ​ൻ നേ​താ​വു​മാ​യി സം​സാ​രി​ച്ചെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഇറാൻ ഇക്കാര്യം നിഷേധിച്ചു.

Related posts

Leave a Comment