ആൻ‌ലിയയുടെ മരണത്തിന് കാരണം പൊലീസിന് നൽ‌കാനായി തയ്യാറാക്കി വച്ചിരുന്ന പരാതി ജസ്റ്റിനും കുടുംബവും കണ്ടതോ ? നേഴ്‌സിന്റെ മരണത്തിലെ ദുരൂഹത പുതിയ തലത്തിലേക്ക്

ആന്‍ലിയയുടെ മരണത്തില്‍ പുതിയ സാധ്യതകള്‍ തേടി അന്വേഷണസംഘം. ബെംഗളുരുവിലേക്ക് വണ്ടി കയറ്റി വിട്ടു എന്നാണ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന് പൊലീസിനോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ ആന്‍ലിയയുടെ മൃതദേഹം എങ്ങനെ ആലുവ പുഴയില്‍ വന്നു ? ജസ്റ്റിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ആന്‍ലിയയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായി എന്നാണ് അങ്ങനെയെങ്കില്‍ ആന്‍ലിയയെ ബംഗളുരുവിലേക്ക് വണ്ടി കയറ്റിവിട്ടു എന്ന് പറയുന്നതിലെ യാഥാര്‍ത്ഥ്യം എന്താണ് ?

ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന യാതനകളെക്കുറിച്ച്തന്നെ സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിരുന്നു. അതിപ്പോള്‍ ഭര്‍ത്താവ് ജസ്റ്റിനും വീട്ടുകാര്‍ക്കുമെതിരെ സംസാരിക്കുന്ന തെളിവായി മാറുകയാണ്. തന്നെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തും എന്ന് ആന്‍ലിയ ഭയപ്പെട്ടിരുന്നതായി ഡയറിയിനിന്നും വ്യക്തമാണ്. മരിക്കുന്നതിന് തൊട്ടുമുന്‍പായി ആന്‍ലിയ സഹോദരനയച്ച സന്ദേശത്തിലും പറഞ്ഞെരുന്നത് ജസ്റ്റിനും അമ്മയും ചേര്‍ന്ന് തന്നെ കൊലപ്പെടുത്തും എന്നാണ്.

ആ സന്ദേശത്തില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പോലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയെക്കുറിച്ചും പറയുന്നുണ്ട്. ഈ പരാതിയാവാം ഒരുപക്ഷേ ആന്‍ലിയയെ മരണത്തിലേക്ക് തള്ളിവിട്ടത്. പൊലീസിന് നല്‍കാനായി ആന്‍ലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതിയായിരുന്നു. എന്നാല്‍ ഈ പരാതി പോലീസിന് മുന്നില്‍ എത്തിയില്ല.

താന്‍ അനുഭവിച്ചിരുന്ന ക്രൂരതകളുളെല്ലാം വിശദമായി തന്നെ ആന്‍ലിയ പരാതിയില്‍ എഴുതിയിരുന്നു. ജോലി നഷ്ടമായത് അറിയിക്കാതെയാണ് ജസ്റ്റിന് തന്നെ വിവാഹം ചെയ്തത്. വീട്ടിലെത്തിയ തന്നെ മാനസികമയും ശാരികമായും പീഡിപ്പിക്കുകയാണ് ജസിറ്റും കുടുംബവും ചെയ്തത് എന്ന് ആന്‍ലിയ പരാതിയില്‍ പറയുന്നുണ്ട്.

നേഴ്‌സിംഗില്‍ എംഎസ്‌സി എടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി രാജി വച്ചപ്പോല്‍ തന്നെ അപമാനിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നേടിയതാണ് എന്നുപോലും പറഞ്ഞു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തിര്‍ക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമം നടത്തുന്നതായും ആന്‍ലിയ പരാതിയില്‍ പറഞ്ഞിരുന്നു.

വലിയ പീഡനങ്ങളിലൂടെയാണ് ഇപ്പോള്‍ കടനുപോകുന്നത്. ജസ്റ്റിനെയും കുടുംബത്തെയും പേടിക്കാതെ ജീവിക്കണം എന്റെ വീട്ടുകാര്‍ നാട്ടിലില്ല, സഹായികാന്‍ വേറാരുമില്ല. ഈ പരാതി ദയാപൂര്‍വം പരിഗണിക്കണം എന്നാണ് പരാതിയുടെ അവസാനമായി ആന്‍ലിയ എഴുതിയിരുന്നത്.

Related posts