മൂന്നു സൂപ്പര്‍ താരങ്ങളും ഉണ്ടായിട്ടും ചൈന ടൗണ്‍ എട്ടുനിലയില്‍ പൊട്ടാന്‍ കാരണം വെളിപ്പെടുത്തി റാഫി മെക്കാര്‍ട്ടിന്‍, തട്ടിക്കൂട്ട് തിരക്കഥ ഒരുക്കിയത് ആ സിനിമയുടെ അണിയറക്കാര്‍ ചതിച്ചതിനാല്‍

മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ പൊതുവേ ഹിറ്റാകാറാണ് പതിവ്. എന്നാല്‍ മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അഭിനയിച്ച ചൈന ടൗണ്‍ വ്യത്യസ്തമായ ഫലമാണ് ഉണ്ടാക്കിയത്. ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രത്തിനു വിനയായത് കെട്ടുറപ്പില്ലാത്ത കഥയും തിരക്കഥയുമായിരുന്നു.

എന്തുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടത്? ഒടുവില്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ തന്നെ രംഗത്തെത്തി. അമേരിക്കന്‍ കോമഡി ചിത്രമായ ‘ഹാങ്ങ് ഓവര്‍’ മലയാളത്തിലേക്ക് റിമേക്ക് ചെയ്യുകയായിരുന്നു ഞങ്ങളുടെ പദ്ധതി. ഹാങ്ങ് ഓവര്‍ ടീമിനെ ബന്ധപെട്ടപ്പോള്‍ സിനിമയുടെ റീമേക്ക് അവകാശം തരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.

അങ്ങിനെ ഹാങ്ങ് ഓവറിനെ മലയാളീകരിച്ച് എഴുത്ത് തുടങ്ങി. പക്ഷേ, എഴുത്ത് പാതിയായപ്പോഴാണ് ഹാങ്ങ് ഓവര്‍ റിമേക്ക് അവകാശം നല്‍കാന്‍ കഴിയില്ല എന്ന് ഇംഗ്ലീഷ് കമ്പനി അറിയിക്കുന്നത്.

എല്ലാവരുടെയും ഡേറ്റ് വാങ്ങിയതിനാല്‍ വേറെ വഴിയില്ലായിരുന്നു. താരങ്ങളുടെ ഡേറ്റ് ബ്ലോക്കാകുകയും ചെയ്തപ്പോഴാണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ ഉള്‍പ്പെട്ടത്. മൂന്ന് സ്റ്റാറുകള്‍ ഉള്ള സിനിമയായത് കാരണം ഷൂട്ട് മാറ്റി വയ്ക്കാനും പറ്റില്ല. അതോടെ എവിടെ നിന്നോ ഒരു തിരക്കഥ തട്ടിക്കൂട്ടിയെടുത്തു. അതുവച്ച് ഷൂട്ടിംഗ് നടത്തുകയും ചെയ്തു.

Related posts