മു​ഖ്യ​മ​ന്ത്രി ആര്? ച​ര​ടു​വ​ലി മു​റു​കു​ന്നു; ഘ​ട​ക​ക​ക്ഷി​നേ​താ​ക്ക​ളെ ഒ​പ്പം​നി​ർ​ത്തി വി.​ഡി. സ​തീ​ശ​ൻ​പ​ക്ഷം; സീ​നി​യോ​റി​റ്റി മു​ന്നോ​ട്ടു​വ​ച്ച് ചെ​ന്നി​ത്ത​ല വി​ഭാ​ഗം

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി എ​ഐ​സി​സി നീ​രീ​ക്ഷ​ക​ര്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. എം​എ​ല്‍​എ​മാ​രോടും എം​പി​മാ​രോടും നി​രീ​ക്ഷ​ക​ര്‍ അ​ഭി​പ്രാ​യം തേ​ടും. ഓ​രോ​രു​ത്ത​രെ​യും ഒ​റ്റ​യ്ക്കു ക​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ആരാ​ക​ണ​മെ​ന്ന് അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ലെ എം​എ​ല്‍​എ​മാ​രി​ല്‍​നി​ന്നും എം​പി മാ​രി​ല്‍​നി​ന്നു​മാ​ണ് അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്. അ​തി​നുശേ​ഷം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തും. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി മു​കു​ള്‍ വാ​സ്‌​നി​ക്കും അ​ജ​യ് മാ​ക്ക​നു​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി നേ​താ​ക്ക​ളും അ​നു​കൂലി​ക​ളും അ​ണി​യ​റ​യി​ല്‍ പ​ല വി​ധ​ത്തി​ലു​ള്ള ച​ര​ട്വ​ലി​ക​ളും ന​ട​ത്തു​ക​യാ​ണ്. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ ഒ​പ്പം നി​ര്‍​ത്തി​യാ​ണ് വി.​ഡി. സ​തീ​ശ​ന്‍ പ​ക്ഷം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

കു​ടു​ത​ല്‍ എം​എ​ല്‍​എ മാ​രു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ട്ടാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​ക്ഷം നീ​ങ്ങു​ന്ന​ത്. സീ​നി​യോ​റി​റ്റി​യും അ​നു​ഭ​വ​പ​രി​ച​യ​വും മു​ന്നോ​ട്ട് വ​ച്ചാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം.

അ​തേ സ​മ​യം കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​പദ​ത്തി​ല്‍ നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ല്‍ ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബെ​ഹ​ന്നാ​നും ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment