കാ​ലാ​വ​സ്ഥ​യി​ൽ വ​ൻ വ്യ​തി​യാ​ന​ങ്ങ​ൾ; കേരളം ഫെ​ബ്രു​വ​രി​യി​ൽ ത​ണു​ത്തു​വി​റ​യ്ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ. ഫെ​ബ്രു​വ​രി​യി​ൽ ഇ​ത്ത​വ​ണ അ​തിശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ സം​സ്ഥാ​ന​ത്തു നി​ന്നു മ​ട​ങ്ങാ​ൻ താ​മ​സി​ച്ച​തും അ​റ​ബി​ക്ക​ട​ൽ പ​തിവി​ൽ കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ച്ച​തു​മാ​ണ് ശൈ​ത്യ​കാ​ലം വെ​കി​യെ​ത്താ​ൻ കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കാ​റ്റി​ന്‍റെ ഗ​തി​യി​ലും മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ത​ണു​പ്പി​ന് കാ​ര​ണ​മാ​കു​ന്ന വ​ട​ക്ക​ൻ കാ​റ്റ് ഇ​നി​യും കേ​ര​ള​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴും കേ​ര​ള​ത്തി​ൽ ഇ​ക്കു​റി കാ​ര്യ​മാ​യ ശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ജ​നു​വ​രി​യി​ൽ സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പ് അ​നു​ഭ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം പോ​യ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മൂ​ന്നു ഡി​ഗ്രി ചൂ​ട് കൂ​ടു​ത​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ മൂ​ന്നാ​റി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ണു​പ്പ് വ​ള​രെ കു​റ​വാ​യി​രു​ന്നു.

Related posts