രഹ്ന ഫാത്തിമ ശ്രമിച്ചത് സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍, ചുംബന സമരം മുതല്‍ മാറുതുറക്കല്‍ സമരം വരെ, നഗ്ന ഫോട്ടോ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത് നിരവധി തവണ, രഹ്ന ഫാത്തിമമാരെ സൂക്ഷിക്കണമെന്ന് സോഷ്യല്‍മീഡിയ

ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മലകയറാന്‍ ശ്രമിച്ച് പിന്മാറിയ രഹ്ന ഫാത്തിമയുടെ മതസ്പര്‍ധ വളര്‍ത്താനെന്ന വിമര്‍ശനം ശക്തമാകുന്നു. കോഴിക്കോടും കൊച്ചിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെ നേതാവാണ് കേന്ദ്രസര്‍ക്കാര്‍ ജോലിയുള്ള രഹ്ന. കൊച്ചിയിലാണ് ഇവരുടെ താമസം. കേരളത്തില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.

കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് സംഭവത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവര്‍ഷം കോഴിക്കോട് ഫറൂഖ് കോളജില്‍ അധ്യാപകന്‍ വാത്തക്ക പ്രയോഗം നടത്തിയപ്പോള്‍ മാറുതുറക്കല്‍ സമരമെന്ന പേരില്‍ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പലതും മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ് രഹ്ന. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്.

Related posts