കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും യുവതിയ്ക്ക് കിട്ടിയത് ടാംപൂണ്‍ ! യുവതി സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…

പ്രണയബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കമിതാക്കള്‍ പല നുണകളും പരസ്പരം പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നുണ പറഞ്ഞ ഒരു കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു പെണ്‍കുട്ടി.

കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്.

ലോയിസ് സോന്റേഴ്‌സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്.

ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്‌സ് എന്ന യുവതി വിഡിയോ പങ്കുവച്ചത്.

ഏകദേശം അമ്പതുലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയില്‍ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്‌കാരയോ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ.

അവര്‍ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ അന്വേഷണം തുടരണം.’

ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ പരിശോധിക്കുന്നതിനായി കമ്പനിക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി പങ്കുവച്ചു.

സന്ദേശത്തില്‍ യുവതി പറയുന്നത് ഇങ്ങനെ… ‘93452080N2 വശത്ത് ഈ നമ്പരുള്ള ഒരു ടാംപൂണ്‍ എനിക്കു ലഭിച്ചു. മഞ്ഞ നിറത്തിലുള്ള റെഗുലര്‍ ടാംപൂണാണ് അത്.

അത് എപ്പോള്‍ നിര്‍മിച്ചതാണെന്ന് അറിയാന്‍ സാധിക്കുമോ?’ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് തനിക്ക് ലഭിച്ച മറുപടിയും യുവതി പങ്കുവച്ചു.

2019 ഡിസംബര്‍ 11നാണ് ഈ ടാംപൂണ്‍ നിര്‍മിച്ചതെന്നു കമ്പനി മറുപടി നല്‍കി. എന്നാല്‍ ഇക്കാലയളവില്‍ യുവതിയും കാമുകനും ഡേറ്റിങ് ആരംഭിച്ചിട്ടില്ല.

ടാംപൂണ്‍ നിര്‍മിച്ച സമയം ഇരുവരും ഡേറ്റിങ് തുടങ്ങിയ ശേഷമായിരുന്നെങ്കില്‍ കാമുകന്‍ വഞ്ചിച്ചു എന്നതിന്റെ തെളിവായിരിക്കും അത്.

‘കാമുകന്‍ നിങ്ങളെ കബളിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ എറ്റവും രസകരമായ മാര്‍ഗം’ എന്നും യുവതി വീഡിയോയില്‍ പറയുന്നു.

എന്തായാലും വീഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലായി. ‘ചാരപ്രവൃത്തിയുടെ മറ്റൊരു തലം’ എന്നാണ് പലരും യുവതിയുടെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്.

മുന്‍പ് ആ വീട്ടില്‍ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ഒട്ടുമിക്കവരും കമന്റ് ചെയ്യുന്നത്.

Related posts

Leave a Comment