മാ​ന​വ വി​ഭ​വ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​തെ ജോ​ലി സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: കെജിഎം​ഒ​എ

കൊ​ച്ചി: മാ​ന​വ വി​ഭ​വ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​തെ ജോ​ലി സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​ഒ​എ).

സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഏ​ക​പ​ക്ഷീ​യ​മാ​യി രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ സം​ഘ​ട​ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള മാ​ന​വ​വി​ഭ​വ​ശേ​ഷി​യി​ല്‍ യാ​തൊ​രു വ​ര്‍​ധ​ന​വും വ​രു​ത്താ​തെ​യാ​ണ് ജീ​വ​ന​ക്കാ​രി​ല്‍ അ​മി​ത ജോ​ലി​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ഈ ​തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു അ​പ്രാ​യോ​ഗി​ക​വും ന്യാ​യ​ര​ഹി​ത​വു​മാ​യ നീ​ക്ക​ത്തെ സം​ഘ​ട​ന ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്ന് കെ​ജി​എം​ഒ​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​ബി​ന്‍ ജി. ​ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. സു​നി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ളും ചു​മ​ത​ല​ക​ളും ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍. ഇ​വി​ടെ ഉ​റ​പ്പാ​ക്കേ​ണ്ട ഏ​റ്റ​വും കു​റ​ഞ്ഞ മാ​ന​വ​വി​ഭ​വ​ശേ​ഷി സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല നി​ല​വി​ലു​ള്ള സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പു​തു​താ​യി ഒ​രു ത​സ്തി​ക പോ​ലും സ​മീ​പ​കാ​ല​ത്ത് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വൈ​കി​ട്ട് ആ​റു വ​രെ ഒ​പി സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​ത് ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ ഒ​ഴി​കെ​യു​ള്ള ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള ഒ​പി കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രി​ക. ഇ​തി​ന്‍റെ ഫ​ല​മാ​യി രാ​വി​ലെ സ​മ​യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം ഒ​പി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​കും.

രോ​ഗീ​ബാ​ഹു​ല്യം മൂ​ലം നേ​ര​ത്തേ ത​ന്നെ വീ​ര്‍​പ്പു​മു​ട്ടു​ന്ന സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രേ​യൊ​രു ഡോ​ക്ട​ര്‍ മാ​ത്രം ഒ​പി​യി​ല്‍ ഉ​ണ്ടാ​കു​ന്ന​ത് വ്യാ​പ​ക​മാ​യ അ​സം​തൃ​പ്തി​ക്കും സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കും വ​ഴി​വ​യ്ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗി​ക​ള്‍​ക്ക് ഗു​ണ​പ​ര​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ലും ഗു​രു​ത​ര​മാ​യ ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മാ​ന​വ​വി​ഭ​വ​ശേ​ഷി ഉ​റ​പ്പാ​ക്കാ​തെ​യും നി​ല​വി​ലു​ള്ള പ​രി​മി​തി​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ​യും ഏ​ക​പ​ക്ഷീ​യ​മാ​യി അ​പ്രാ​യോ​ഗി​ക തീ​രു​മാ​ന​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്നും അ​പ്രാ​യോ​ഗി​ക​മാ​യ പു​തു​ക്കി​യ ഉ​ത്ത​ര​വ് എ​ത്ര​യും പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​മി​ത​ജോ​ലി​ഭാ​രം​മൂ​ലം അ​ര്‍​ഹ​മാ​യ അ​വ​ധി​ക​ള്‍ പോ​ലും എ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​മാ​രി​ല്‍ വീ​ണ്ടും അ​ധി​ക​സ​മ്മ​ര്‍​ദ്ദം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും സം​ഘ​ട​ന എ​ന്തു​വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment