കൊ​റോ​ണ വൈറസ്‌! ആ​ദ്യം മു​ന്ന​റി​യി​പ്പ് ന​ല്കി​യ ഡോ​ക്‌ടര്‌ക്കും വൈറസ് ബാധ; തെ​റ്റാ​യ​വി​വ​രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അധികൃതർ ഡോക്‌ടറോട് മാപ്പെഴുതി വാങ്ങിയിരുന്നു

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ച് ആ​ദ്യം മു​ന്ന​റി​യി​പ്പ് ന​ല്കി​യ ഡോ​ക്ട​ർക്ക് വൈ​റ​സ് ബാ​ധി​ച്ചു. വു​ഹാ​ൻ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ലി ​വെ​ൻ​ലി​യാ​ങാ​ണ് ആ​ദ്യ​മാ​യി അ​ജ്ഞാ​ത രോ​ഗ​ത്തെ​ക്കു​റി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഡി​സം​ബ​ർ 30നാ​യി​രു​ന്നു സം​ഭ​വം. നാ​ല് പേ​ർ പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്കെ​ല്ലാം ഒ​രേ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്നും ന്യു​മോ​ണി​യ​യ്ക്ക് സ​മാ​ന​മാ​യി ഇ​വ​രു​ടെ ശ്വാ​സ​കോ​ശം ചു​രു​ങ്ങി​യി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

അ​ടു​ത്ത ദി​വ​സം സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ മൂ​ന്ന് പേ​ർ കൂ​ടി ചി​കി​ത്സ തേ​ടി​യെ​ത്തി. സാ​റ​സ് പോ​ലെ​യു​ള്ള വൈ​​റസ് രോ​ഗ​മാ​ണി​തെ​ന്ന് ഡോ.​ലി തി​രി​ച്ച​റി​ഞ്ഞു.

ഇ​തോ​ടെ​യാ​ണ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വീ ​ചാ​റ്റ് വ​ഴി​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ജ്ഞാ​ത രോ​ഗ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്നും ഡോ.​ലി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണം കൊ​റോ​ണ വൈ​റ​സാ​ണെ​ന്ന കാ​ര്യം ലി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ തെ​റ്റാ​യ​വി​വ​രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഡോ. ​ലി​യോ​ട് പ​ബ്ലി​ക് സെ​ക്യു​രി​റ്റി ബ്യൂ​റോ മാ​പ്പെ​ഴു​തി വാ​ങ്ങി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

എ​ന്നാ​ൽ ജ​നു​വ​രി 20ന് ​ചൈ​നി​സ് അ​ധി​കൃ​ത​ർ കൊ​റോ​ണ വൈ​റ​സി​ന്‍റെ വി​വ​രം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ മാ​പ്പെ​ഴു​തി ന​ൽ​കി​യ​തി​ന്‍റെ ചി​ത്ര​വും ലി ​പു​റ​ത്തു​വി​ട്ടു.

പി​ന്നീ​ട് ഡോ. ​ലി​യോ​ട് അ​ധി​കൃ​ത​ർ മാ​പ്പു പ​റ​യു​ക​യും ചെ​യ്തു. ജ​നു​വ​രി 30നാ​ണ് ഡോ. ​ലി​ക്ക് കൊ​റോ​മ വൈ​റ​സ് സ്ഥി​രി​ക​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​തി​ന്‍റെ ചി​ത്ര​വും ലി ​പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment