‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’ ട്രെ​യി​ല​ർ എത്തി

8000-ത്തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​ര​ണ​മി​ല്ലാ​ത്ത​യാ​ളാ​യി നി​വി​ൻ പോ​ളി, ‘ഒ​രു ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ക​ണ്ടു​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളും നൂ​റ്റാ​ണ്ടു​ക​ളാ​യി ത​ന്റെ പ്ര​ണ​യം തേ​ടി അ​ല​യു​ന്ന അ​മ​ര​നാ​യ വ്യ​ക്തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് ക​ഥ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

ത​മി​ഴി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ റാം ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് നി​വി​ൻ പോ​ളി, അ​ഞ്ജ​ലി, സൂ​രി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്. ഒ​ക്ടോ​ബ​ർ 1ന് ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​യ​റ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

വി ​ഹൗ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രേ​ഷ് കാ​മാ​ച്ചി നി​ർ​മി​ക്കു​ന്ന ചി​ത്രം ‘റി​ച്ചി’​ക്ക് ശേ​ഷം എ​ത്തു​ന്ന നി​വി​ൻ പോ​ളി​യു​ടെ ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണ്. പു​തി​യ​താ​യി പു​റ​ത്തു വ​ന്ന റി​ലീ​സ് ട്രെ​യി​ല​ർ ചി​ത്ര​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ത്തി​ലേ​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു.

ത്രി​ല്ലും മി​സ്റ്റ​റി​യും നി​റ​ച്ചാ​ണ് ട്രെ​യ്‌​ല​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ൽ ഫാ​ന്‍റ​സി​യും പ്ര​ണ​യ​വും ന​ർ​മ​വും ആ​ക്ഷ​നും വൈ​കാ​രി​ക​ത​യും ഒ​രു​പോ​ലെ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യും ട്രെ​യി​ല​ർ ന​ൽ​കു​ന്നു. പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന നി​ര​വ​ധി ദു​രൂ​ഹ​ത​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ലോ​ക​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ യാ​ത്ര​യും കൂ​ടു​ത​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ്. വ്യ​ത്യ​സ്ത​മാ​യ ക​ഥ​പ​റ​ച്ചി​ൽ രീ​തി​യും റാ​മി​ന്‍റെ സി​ഗ്നേ​ച്ച​ർ ട്രീ​റ്റ്‌​മെ​ന്‍റും ട്രെ​യ്‌​ല​റി​ൽ പ്ര​ക​ട​മാ​ണ്. അ​ഞ്ജ​ലി​യും ചി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു.

തി​യ​റ്റ​ർ റി​ലീ​സി​ന് മു​ന്പ് ത​ന്നെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​ണ് ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’. ര​ച​ന, സം​വി​ധാ​നം:​റാം, നി​ർ​മ്മാ​താ​വ്:​സു​രേ​ഷ് കാ​മാ​ച്ചി, ബാ​ന​ർ: വി ​ഹൗ​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, സം​ഗീ​തം:​യു​വ​ൻ ശ​ങ്ക​ർ രാ​ജ, അ​ഡീ​ഷ​ണ​ൽ മ്യൂ​സി​ക്: സ​ന്തോ​ഷ് ധ​യാ​നി​ധി, ഛായാ​ഗ്ര​ഹ​ണം:​എ​ൻ. കെ. ​ഏ​കാം​ബ​രം, എ​ഡി​റ്റിം​ഗ്:​മ​തി വി. ​എ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ഉ​മേ​ഷ് ജെ. ​കു​മാ​ർ, ആ​ക്ഷ​ൻ:​സ്റ്റ​ണ്ട് സി​ൽ​വ, നൃ​ത്ത​സം​വി​ധാ​നം:​സാ​ൻ​ഡി മാ​സ്റ്റ​ർ, വ​സ്ത്രാ​ല​ങ്കാ​രം:​ച​ന്ദ്ര​കാ​ന്ത് സോ​ന​വാ​നെ, മേ​ക്ക​പ്പ്:​പ​ട്ട​ണം റ​ഷീ​ദ്, സൗ​ണ്ട് ഡി​സൈ​ൻ & മി​ക്സ്: ടി. ​ഉ​ദ​യ​കു​മാ​ർ, വി​എ​ഫ്എ​ക്സ്:​ബീ സ്റ്റു​ഡി​യോ, വി​എ​ഫ്എ​ക്സ് ഹെ​ഡ്:​സി. ഗ​ജേ​ന്ദ്ര​ൻ, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം:​ജ​യ​കു​മാ​ർ വൈ​ര​വ​ൻ, പി​ആ​ർ​ഒ-​ശ​ബ​രി.

Related posts

Leave a Comment