സി​നി​മ​യി​ലെ ഇ​ന്‍റി​മേ​റ്റ് രം​ഗം ലീ​ക്ക് ആ​യി: നാ​ല് ദി​വ​സം വീ​ട്ടി​നു​ള്ളി​ൽ ത​ങ്ങി: രാ​ധി​ക ആ​പ്തെ

താ​ൻ അ​ഭി​ന​യി​ച്ച ഒ​രു സി​നി​മ​യി​ലെ സ്വ​കാ​ര്യ രം​ഗം അ​ട​ങ്ങി​യ വീ​ഡി​യോ ക്ലി​പ്പ് ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നേ​രി​ട്ട മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ​ക്കു​റി​ച്ച് ന​ടി രാ​ധി​ക ആ​പ്തെ. വീ​ഡി​യോ ചോ​ർ​ന്ന​തി​ന് പി​ന്നാ​ലെ നാ​ല് ദി​വ​സ​ത്തോ​ളം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും, ത​ന്‍റെ ചു​റ്റു​മു​ള്ള​വ​ർ ആ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​ത് സാ​ഹ​ച​ര്യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി​യെ​ന്നും താ​രം പ​റ​ഞ്ഞു.

“സ്വ​കാ​ര്യ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ന​മ്മ​ൾ സം​സാ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഞാ​ൻ അ​ഭി​ന​യി​ച്ച ഒ​രു രം​ഗം ചോ​ർ​ന്ന​പ്പോ​ൾ നാ​ല് ദി​വ​സ​ത്തോ​ളം എ​നി​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ന​മ്മു​ടെ വ്യ​ക്തി​ജീ​വി​ത​ത്തെ ബാ​ധി​ക്കാം. ആ​ർ​ക്കെ​ങ്കി​ലും അ​ത് അ​രോ​ച​ക​മാ​യി തോ​ന്നി​യാ​ൽ അ​വ​ർ നി​ങ്ങ​ളു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി ഡോ​ർ​ബെ​ൽ അ​ടി​ക്കാം. അ​തു​കൊ​ണ്ട് ഇ​ത് അ​ത്ര ല​ളി​ത​മാ​യ കാ​ര്യ​മ​ല്ല; സാ​ഹ​ച​ര്യം വ​ള​രെ സ​ങ്കീ​ർ​ണ​മാ​കാം,” രാ​ധി​ക പ​റ​ഞ്ഞു.

ത​ന്‍റെ സ്റ്റൈ​ലി​സ്റ്റി​ന്‍റെ ഡ്രൈ​വ​ർ വീ​ഡി​യോ ആ​വ​ർ​ത്തി​ച്ച് കാ​ണു​ക​യും അ​തേ​ക്കു​റി​ച്ച് സ്റ്റൈ​ലി​സ്റ്റി​നോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​വും രാ​ധി​ക ഓ​ർ​ത്തെ​ടു​ത്തു. ത​ന്‍റെ വാ​ച്ച്മാ​നും വീ​ഡി​യോ ക​ണ്ടി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. “ഒ​ടു​വി​ൽ ഞാ​ൻ എ​ന്‍റെ ഡ്രൈ​വ​റെ​യും ‘സ്പോ​ട്ട് ദാ​ദ’​യെ​യും വി​ളി​ച്ച് പ​റ​ഞ്ഞു: ‘ഒ​രു വീ​ഡി​യോ ക്ലി​പ്പ് ചോ​ർ​ന്നി​ട്ടു​ണ്ട്. നി​ങ്ങ​ൾ അ​ത് ക​ണ്ടി​ട്ടു​ണ്ടോ? ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ൽ ഞാ​ൻ അ​ത് നി​ങ്ങ​ൾ​ക്ക് അ​യ​ച്ചു​ത​രാം.

അ​ത് കാ​ണു​ക. അ​തി​ൽ നി​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ങ്കി​ൽ എ​ന്നെ സം​ര​ക്ഷി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ എ​ന്നോ​ടൊ​പ്പം ജോ​ലി ചെ​യ്യേ​ണ്ട​തി​ല്ല. ഇ​താ നി​ങ്ങ​ളു​ടെ ശ​മ്പ​ളം, നി​ങ്ങ​ൾ​ക്ക് പോ​കാം.”​തു​ട​ർ​ന്ന് ഇ​രു​വ​രും ത​ന്നെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യെ​ന്നും രാ​ധി​ക പ​റ​ഞ്ഞു.​അ​ന്ന് ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും അ​തി​നാ​ൽ സം​ഭ​വം ത​ന്നെ ഏ​റെ ഭ​യ​പ്പെ​ടു​ത്തി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment