അരയിൽ തിരുകിയിരുന്ന തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് യു​വാ​വിന് ദാരുണാന്ത്യം

ഛത്തീ​സ്‌​ഗ​ഡ്‌: സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പു​രി​ൽ യു​വാ​വി​ന് ദാ​രു​ണാന്ത്യം. ധ​നി സു​ച്ച സ്വ​ദേ​ശി​യാ​യ ഹ​ർ​പി​ന്ദ​ർ സി​ങ് എ​ന്ന മു​പ്പ​തു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

വി​ദേ​ശ​ത്തെ ജോ​ലി ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ നാ​ട്ടി​ലെ​ത്തി​യ ഹ​ർ​പി​ന്ദ​ർ, വീ​ട്ടി​ലെ സോ​ഫ​യി​ൽ ബ​ന്ധു​വി​നോ​ടൊ​പ്പം സം​സാ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സോ​ഫ​യി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ര​യി​ൽ തി​രു​കി​യി​രു​ന്ന തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഹ​ർ​പി​ന്ദ​റി​നെ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ട് വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ പി​താ​വാ​ണ്.

Related posts

Leave a Comment