മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുഹമ്മ പള്ളിത്തറ വെളിയില്‍ സന്തോഷ്കുമാര്‍ (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സന്തോഷ്കുമാര്‍ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഭാര്യ രേഖ പോലീസ് സ്റ്റേഷനില്‍ വിളിച്ച് തിരക്കി.
പോലീസുകാര്‍ അന്വേഷിച്ച് കിട്ടാതെ വന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ നോക്കിയാണ് കണ്ടെത്തിയത്. സ്റ്റേഷന് മുകളിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക വിഷമതയാണ് കാരണമെന്ന് കാണിച്ച് കത്ത് എഴുതി വെച്ചിരിന്നു. ആലപ്പുഴ കളര്‍കോട് സ്വദേശിയാണ് സന്തോഷ് കുമാര്‍. മക്കള്‍: മാളവിക, മിത്ര.
