അവിടെ കേക്ക് മുറി ഇവിടെ കൂട്ടത്തല്ല്..! സർക്കാരിന്‍റെ ഭരണ പരാജയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ ഉപരോ ധത്തിൽ യൂത്ത്കോൺഗ്രസും യുവമോർ ച്ചയും ഏറ്റുമുട്ടി

adipidi-youthyuvaതി​രു​വ​ന​ന്ത​പു​രം:  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സും യു​വ​മോ​ർ​ച്ച​യു​ം സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ ഉപരോധം നടത്തുന്നു. അതിനിടെ  ഉ​പ​രോ​ധം ന​ട​ത്താ​നെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. പ​ര​സ്പ​രം ക​ല്ലേ​റ് ന​ട​ന്നു.  പിന്നീട് ഇരുഭാഗത്തും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ക​ല്ലും വ​ടി​ക​ളും പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. മെ​യി​ൻ ഗേ​റ്റി​ന് മു​ന്നി​ലും ര​ണ്ടാം ഗേ​റ്റി​ലു​മു​ന്നി​ലു​മാ​ണ് സ​മ​ര​ക്കാ​ർ ഉ​പ​രോ​ധം ന​ട​ത്തു​ന്ന​ത്. വെ​ള്ളം കു​ടി​ച്ച ശേ​ഷം കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ക​ല്ലേ​റി​ൽ ക​ലാ​ശി​ച്ച​ത്.അ​തേ സ​മ​യം സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന യു​വ​ജ​ന​സം​ഘ​ട​ന​ക​ളെ ത​മ്മി​ൽ അ​ടി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​വ​മോ​ർ​ച്ച ആ​രോ​പി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ന്നെ ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. രാ​ത്രി​യി​ലും നേ​രി​യ​തോ​തി​ൽ ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് ന​യി​ച്ച യൂ​ത്ത് മാ​ർ​ച്ചി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധം.  ര​ണ്ട് പാ​ർ​ട്ടി​ക​ളി​ലെ​യും പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും കൊ​ണ്ട് സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​ദേ​ശം ജ​ന​നി​ബി​ഡ​മാ​യി​രി​ക്കു​ക​യാ​ണ്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തു​ന്ന ഉ​പ​രോ​ധ സ​മ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി ദേ​ശീ​യ നേ​താ​ക്ക​ളാ​ണ് ത​ല​സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ഉ​പ​രോ​ധ സ​മ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മ​രേ​ന്ദ്ര​സിം​ഗ് രാ​ജാ​ബ്രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദേ​ശീ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ദാ​സ്, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ്സ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.     യു​വ​മോ​ർ​ച്ച​യു​ടെ ഉ​പ​രോ​ധ​സ​മ​രം യു​വ​മോ​ർ​ച്ച ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പൂ​നം മ​ഹാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ്ബാ​ബു,  ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ,  ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. വി.​മു​ര​ളീ​ധ​ര​ൻ, വി.​വി.​രാ​ജേ​ഷ്, സി.​ശി​വ​ൻ​കു​ട്ടി. ജെ.​ആ​ർ.​പ​ത്മ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.       സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് എം.​ജി.​റോ​ഡി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts