ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; പോ​ലീ​സ് ലാ​ത്തിവീ​ശി; ഇരുപതോളം പേർക്കെതിരേ കേസ്


കോ​ഴി​ക്കോ​ട്: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത‌​ട​ഞ്ഞു. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കിയതിൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ത​ട​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ക​ള​ക്ട്രേ​റ്റി​ന്‍റെ പ്ര​ധാ​ന​ക​വാ​ടം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​ന്ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​ത്.

മ​ന്ത്രി​യെ മ​റ്റൊ​രു ക​വാ​ട​ത്തി​ലൂ​ടെ പോ​ലീ​സ് ക​ട​ത്തി​വി​ട്ടു​വെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ച​തി​ന് ഇ​രു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment