യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​ജ ഐ​ഡി കാ​ര്‍​ഡ്; പ്ര​തി ര​ഞ്ജു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈക്കോട​തി​യി​ൽ

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് നി​ര്‍​മി​ച്ച കേ​സി​ലെ പ്ര​തി എം.​ജെ. ര​ഞ്ജു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. എം.​ജെ. ര​ഞ്ജു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ്രൊ​സി​ക്യൂ​ഷ​ന്‍ ഇ​ന്ന് നി​ല​പാ​ട് അ​റി​യി​ച്ചേ​ക്കും.

മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യ എം.​ജെ. ര​ഞ്ജു. കേ​സി​ല്‍ ര​ഞ്ജു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ര​ഞ്ജു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് നി​ര്‍​മി​ച്ച കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ എ​ന്ന് ക​രു​തു​ന്ന ര​ഞ്ജു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. ര​ഞ്ജു​വി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ത​ട​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment