ദീപികയുടെ തല വെട്ടുന്നവര്‍ക്ക് 5 കോടി രൂപ! വാഗ്ദാനത്തിനു പിന്നില്‍ ഉത്തര്‍പ്രദേശിലെ ചത്രീയ സമാജ് സംഘടന; ‘പദ്മാവതി’ക്കെതിരായ ഭീഷണികള്‍ തുടരുന്നു

മും​ബൈ: പ​ദ്മാ​വ​തി​യു​ടെ സം​വി​ധാ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ​യും റാ​ണി പ​ദ്മി​നി​യാ​യി അ​ഭി​ന​യി​ച്ച ന​ടി ദീ​പി​ക പ​ദു​കോ​ണി​ന്‍റെ​യും ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​ത്രീയ സ​മാ​ജ് സം​ഘ​ട​ന രം​ഗ​ത്ത്. പ​ദ്മാ​വ​തി​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി രാ​ജ​സ്ഥാ​നി​ലെ ക​ർ​ണി​സേ​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദീ​പി​ക​യു​ടെ മൂ​ക്ക് ചെ​ത്തു​മെ​ന്നാ​ണ് ക​ർ​ണി​സേ​ന​യു​ടെ ഭീ​ഷ​ണി. ഇ​ന്ത്യ​ൻ സം​സ്കാ​രം ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ദീ​പി​ക​യോ​ട് ശൂ​ർ​പ്പ​ണ​ഖ​യോ​ട് ല​ക്ഷ​്മ​ണ​ൻ ചെ​യ്ത​ത് ചെ​യ്യു​മെ​ന്നും ക​ർ​ണി​സേ​ന നേ​താ​വ് മ​ഹി​പാ​ൽ സിം​ഗ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ച​ത്രീ​യ സ​മാ​ജും രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ ഒാ​ഫീ​സി​ലു​ള്ള താ​ക്കൂ​ർ അ​ഭി​ഷേ​ക് സോ​മാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജ്പു​ത്ര സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ത്ത് നൃ​ത്തം ചെ​യ്യാ​റി​ല്ല. ര​ജ്പു​ത്ര​ന്‍റെ ച​രി​ത്രം സ​ഞ്ജ​യ്ക്ക് അ​റി​യി​ല്ല. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​മെ​ന്നും താ​ക്കൂ​ർ പ​റ​ഞ്ഞു.​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തിയ​റ്റ​ർ ഉ​ട​മ​ക​ൾ​ക്കു ര​ക്തം​കൊ​ണ്ട് ക​ത്തെ​ഴു​തു​മെ​ന്നു രാ​ജ്പു​ട് ശൗ​ര്യ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. തിയ​റ്റ​റു​ക​ൾ ഉ​പ​രോ​ധി​ക്കു​മെ​ന്നു സം​ഘ​ട​ന​യു​ടെ നേ​താ​വ് റാം ​മൂ​ർ​ത്തി സി​ങ് അ​റി​യി​ച്ചു.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ക്കും ന​ടി ദീ​പി​ക പ​ദു​ക്കോണി​നും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ മും​ബൈ പോ​ലീ​സ് തീ​രു​മാ​നി​ച്ചു. താ​ര​ത്തി​ന്‍റെ മും​ബൈ​യി​ലെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പ്ര​ത്യേ​ക സു​ര​ക്ഷാ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നു കാ​ട്ടി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കേ​ന്ദ്ര​ത്തി​നു ക​ത്തെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ, ചി​ത്ര​ത്തി​നു സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്നു മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ളും അ​റി​യി​ച്ചു. അ​തേ​സ​മ​യം, സി​നി​മ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ത​ള്ളി​ക്ക​ള​ഞ്ഞു. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന ഡി​സം​ബ​ർ ഒ​ന്നി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ബ​ന്ദി​നു ക​ർ​ണി സേ​ന ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

14-ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്ഞി പ​ദ്മാ​വ​തി​യു​ടെ ക​ഥ​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ചി​ത്ര​ത്തി​ൽ ചി​റ്റോ​റി​ലെ രാ​ജ്ഞി​യെ പ​ദ്മാ​വ​തി സി​നി​മ​യി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. ദീ​പി​ക റാ​ണി പ​ദ്മി​നി​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്‍​വീ​ർ സിം​ഗാ​ണ് അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യാ​കു​ന്ന​ത്. റാ​ണി പ​ത്മി​നി​യു​ടെ ഭ​ർ​ത്താ​വാ​യി ഷാ​ഹി​ദ് ക​പൂ​റു​മു​ണ്ട്.

Related posts