Set us Home Page

കരടിക്കുതിപ്പിൽ തളർന്ന് ഓഹരിവിപണി

ohariഓഹരി അവലോകനം/സോണിയ ഭാനു

ഓ​ഹ​രി​വി​പ​ണി സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന്‍റെ പി​ടി​യി​ലേ​ക്കു വ​ഴു​തി. ബു​ൾ ത​രം​ഗ​ത്തി​നി​ടെ ക​ര​ടി​ക്കൂ​ട്ട​ങ്ങ​ൾ പാ​കി​യ വി​ത്തു​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ൽ മു​ള​ച്ചു​പൊ​ങ്ങു​ന്ന​തു ക​ണ്ട് ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ങ്ങ​ളി​ൽ ലാ​ഭ​മെ​ടു​പ്പ് ന​ട​ത്തി. നാ​ലാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് സൂ​ചി​ക ത​ള​രു​ന്ന​ത്. വി​പ​ണി തി​രു​ത്ത​ലി​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന കാ​ര്യം മു​ൻ​വാ​രം ദീ​പി​ക വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബു​ൾ ത​രം​ഗ​ത്തി​നി​ട​യി​ലെ തി​രു​ത്ത​ൽ വി​പ​ണി​യു​ടെ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​ക്കു​മെ​ന്ന​തി​നാ​ൽ താ​ഴ്ന്ന റേ​ഞ്ചി​ൽ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഫ​ണ്ടു​ക​ൾ ഉ​ത്സാ​ഹി​ക്കും. പ്ര​തി​വാ​ര ചാ​ർ​ട്ടി​ൽ പ്ര​മു​ഖ സൂ​ചി​ക​ക​ൾ ര​ണ്ടും ബു​ള്ളി​ഷാ​ണ്. അ​തേ​സ​മ​യം ഡെ​യ്‌​ലി ചാ​ർ​ട്ട് അ​ല്പം ദു​ർ​ബ​ല​മാ​യ​ത് മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ലെ ലാ​ഭ​മെ​ടു​പ്പി​ന് ഓ​പ്പ​റേ​റ്റ​ർ​മാ​രെ പ്രേ​രി​പ്പി​ച്ചു.

വ​രുംദി​ന​ങ്ങ​ളി​ൽ വി​പ​ണി ഒ​രു ക​ണ്‍സോ​ളി​ഡേ​ഷ​നു ശ്ര​മി​ക്കാം. 9,688ൽ​നി​ന്നു​ള്ള ത​ള​ർ​ച്ച​യി​ൽ നി​ഫ്റ്റി 9,564 വ​രെ ഇ​ടി​ഞ്ഞെ​ങ്കി​ലും ക​ഴി​ഞ്ഞ​ വാ​രം സൂ​ചി​പ്പി​ച്ചി​രു​ന്ന 9,560ലെ ​സ​പ്പോ​ർ​ട്ട് നാ​ലു പോ​യി​ന്‍റി​ന് നി​ല​നി​ർ​ത്തി. സൂ​ചി​ക​യ്ക്ക് 80 പോ​യി​ന്‍റ് പ്ര​തി​വാ​ര ന​ഷ്ടം. ഈ ​വാ​രം സൂ​ചി​ക 9,520-9,604 പോ​യി​ന്‍റി​ൽ സ​ഞ്ച​രി​ക്കാ​ൻ നീ​ക്കം ന​ട​ത്താം. വാ​രാ​ന്ത്യം സൂ​ചി​ക 9,588ലാ​ണ്. 9,662ൽ ​ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​ണ്ട്.

ഇ​തു മ​റി​ക​ട​ക്കാ​ൻ നീ​ക്കം ന​ട​ന്നാ​ൽ ജൂ​ണ്‍ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റ് വേ​ള​യി​ൽ നി​ഫ്റ്റി 9,737-9,786 റേ​ഞ്ചി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കാം. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ തി​രു​ത്ത​ൽ 9,538 വ​രെ നീ​ളാം. ഈ ​താ​ങ്ങ് ന​ഷ്ട​മാ​യാ​ൽ സൂ​ചി​ക 9,489-9,414 വ​രെ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ തു​ട​ർ​ന്നേ​ക്കും. വി​പ​ണി​യു​ടെ മ​റ്റു സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ ബു​ള്ളി​ഷാ​ണ്. അ​തേ​സ​മ​യം ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ എ​ന്നി​വ ഓ​വ​ർ സോ​ൾ​ഡാ​ണ്.

ബോ​ബെ സെ​ൻ​സെ​ക്സ് 31,218 പോ​യി​ന്‍റി​ൽ​നി​ന്ന് വാ​രാ​ന്ത്യം 31,056ലേ​ക്ക് ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച 31,089 പോ​യി​ന്‍റി​ലെ സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് ദു​ർ​ബ​ലാ​വ​സ്ഥ​യെ സൂ​ചി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ഡെ‌​യ്‌​ലി, വീ​ക്ക്‌​ലി ചാ​ർ​ട്ടു​ക​ളി​ൽ ക​ര​ടി​ക​ൾ​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​നാ​യി​ല്ല. വാ​ര​മ​ധ്യം വ​രെ സെ​ൻ​സെ​ക്സ് 31,158-30,921 പോ​യി​ന്‍റി​ൽ ചാ​ഞ്ചാ​ടാം. ഈ​ വാ​രം ആ​ദ്യതാ​ങ്ങ് 30,984 പോ​യി​ന്‍റി​ലാ​ണ്.

ഈ ​റേ​ഞ്ചി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ 30,913-30,796ലേ​ക്ക് ത​ള​രാം. അ​തേ​സ​മ​യം, അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക് സെ​ൻ​സെ​ക്സി​നെ 31,172-31,289 വ​രെ ഉ​യ​ർ​ത്താം. 50 ഡി​എം​എ 30,360 പോ​യി​ന്‍റാ​ണ്.

മു​ൻനി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളി​ൽ ആ​റെ​ണ്ണ​ത്തി​ന്‍റെ വി​പ​ണിമൂ​ല്യ​ത്തി​ൽ 34,182.73 കോ​ടി രൂ​പ​യു​ടെ ഇ​ടി​വ്. ടി​സി​എ​സ്, എ​ച്ച്ഡി​എ​ഫ്സി, മാ​രു​തി, എ​ച്ച്‌​യു​എ​ൽ, ഇ​ൻ​ഫോ​സി​സ്, ഒ​എ​ൻ​ജി​സി എ​ന്നി​വ​യ്ക്കു തി​രി​ച്ച​ടി. ‌ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ മൂ​ല്യം കു​റ​ഞ്ഞു. യു​എ​സ് ഫെ​ഡ് റി​സ​ർ​വ് പ​ലി​ശനി​ര​ക്കി​ൽ 25 ബേ​സി​സ് പോ​യി​ന്‍റ് ഉ​യ​ർ​ത്തി​യ​ത് രൂ​പ​യി​ലും സ​മ്മ​ർ​ദ​മു​ള​വാ​ക്കി.

പ്ര​മു​ഖ ആ​റ് ക​റ​ൻ​സി​ക​ൾ​ക്കു മു​ന്നി​ൽ ഡോ​ള​ർ മി​ക​വി​ലാ​ണ്. പോ​യ ​വാ​രം രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് 19 പൈ​സ കു​റ​ഞ്ഞ് 64.25ൽ​നി​ന്ന് 64.44 രൂ​പ​യി​ലേ​ക്കു നീ​ങ്ങി. ഈ ​വാ​രം രൂ​പ​യ്ക്ക് 64.63-64.75ൽ ​പ്ര​തി​രോ​ധ​വും 64.26ൽ ​താ​ങ്ങു​മു​ണ്ട്.

വി​ദേ​ശ​ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട​ വാ​രം 2,052.61 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. അ​തേസ​മ​യം ആ​ദ്യ​ന്ത​ര, മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 2,052.61 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. ആ​ഭ്യ​ന്ത​ര, വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പതാ​ത്പ​ര്യ​ത്തി​ൽ ഓ​ഹ​രി സൂ​ചി​ക ഈ ​വ​ർ​ഷം ഇ​തി​ന​കം 17 ശ​ത​മാ​നം മി​ക​വി​ലാ​ണ്.

മ​ണ്‍സൂ​ണി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളെ ഉ​റ്റു​നോ​ക്കു​ക​യാ​ണ് വി​പ​ണി. മ​ഴ അ​നു​കൂ​ല​മാ​യാ​ൽ കാ​ർ​ഷി​കോ​ത്പാ​ദ​ന​ത്തി​ൽ വീ​ണ്ടും ഒ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കും. അ​ടു​ത്ത മാ​സം കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ത്രൈ​മാ​സ പ്ര​വ​ർ​ത്ത റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​ വ​രും.

ചൈ​ന​യി​ൽ ഷാ​ങ്ഹാ​യി സൂ​ചി​ക വാ​രാ​ന്ത്യം ത​ള​ർ​ന്നു. ജ​പ്പാ​ൻ, ഹോ​ങ്കോം​ഗ്, കൊ​റി​യ​ൻ സൂ​ചി​ക​ക​ൾ മി​ക​വി​ലാ​ണ്. യൂ​റോ​പ്യ​ൻ സൂ​ചി​ക​ക​ളും തി​ള​ങ്ങി. അ​മേ​രി​ക്ക​യി​ൽ ഡൗ ​ജോ​ണ്‍സ്, എ​സ് ആ​ൻ​ഡ് പി ​സൂ​ചി​ക​ക​ൾ നേ​ട്ട​ത്തി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ നാ​സ്ഡാ​ക് സൂ​ചി​ക താ​ഴ്ന്നു.

ന്യൂ​യോ​ർ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​ത്തി​ലും ത​ള​ർ​ന്ന ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 44.68 ഡോ​ള​റി​ലാ​ണ്. ഫെ​ഡ് റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത് ഡോ​ള​റി​ൽ ഇ​ൻ​ഡ​ക്സി​ന് നേ​ട്ട​മാ​യി. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണവി​ല മൂ​ന്നു ശ​ത​മാ​നം ഇ​ടി​ഞ്ഞു. ജൂ​ണ്‍ ആ​റി​ന് 1298 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന സ്വ​ർ​ണം വാ​രാ​ന്ത്യം 1251 ഡോ​ള​റി​ലാ​ണ്. ഈ ​വാ​രം 1247 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടാ​ൽ വി​പ​ണി 1214 ഡോ​ള​ർ വ​രെ നീ​ങ്ങാം. – See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat5&newscode=442224#sthash.SEupVj6w.dpuf

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS