സിനിമാ താരങ്ങള്‍ അവരുടെ പ്രശസ്തിക്ക് അനുസരിച്ച് പ്രതിഫലം കൂട്ടുന്നത് ബോളിവുഡില്‍ കണ്ടുവരുന്ന കാഴ്ചയാണ്. ഇത്തരം സംഭവങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യും. ദേശീയ അവാര്‍ഡ് കിട്ടിയതോടെ നടി കങ്കണ റണൗത്തും പ്രതിഫലം ഉയര്‍ത്തിയെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആ വാര്‍ത്തകള്‍ അത്രയും നുണയായിരുന്നുവെന്നാണ്. തന്റെ പുതിയ ചിത്രത്തിന് 11 കോടി ചോദിച്ചുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വെറും മൂന്നു കോടി മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കങ്കണ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
നടന്മാര്‍ക്കൊപ്പം നടിക്കും പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് നടി ഇത്രയും തുക പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്. കങ്കണ തന്റെ പുതിയ ചിത്രം റങ്കൂണിന് വേണ്ടി മൂന്നു കോടി മാത്രമേ പ്രതിഫലം വാങ്ങിയിട്ടുള്ളൂ വെന്നാണ് കങ്കണയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
