മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 18 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

പ​ര​വൂ​ർ: ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ റെ​യി​ൽ​വേ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച് കേ​ര​ളം.2023 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 18 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ര​ണ്ട് എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​വീ​സു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 20 വ​ണ്ടി​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്.

വ​ന്ദേ ഭാ​ര​ത്, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു, എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടു​ക​ളി​ൽ പു​തി​യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​മൃ​ത് ഭാ​ര​ത് സ​ർ​വീ​സു​ക​ളും സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​താ​മ്പ​രം, തി​രു​വ​ന​ന്ത​പു​രം-​ചെ​ർ​ല​പ്പ​ള്ളി, നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി, കൊ​ല്ലം-​തി​രു​പ്പ​തി, കൊ​ല്ലം-​വി​ശാ​ഖ​പ​ട്ട​ണം, മം​ഗ​ളൂ​രു-​രാ​മേ​ശ്വ​രം, മം​ഗ​ളൂ​രു-​തി​രു​നെ​ൽ​വേ​ലി, പാ​ല​ക്കാ​ട്-​ക​ണ്ണൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ളും യാ​ത്രാ സ​മ​യം കു​റ​യ്ക്കാ​നും ദീ​ർ​ഘ​ദൂ​ര ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ച്ചു.

ഇ​ത് കൂ​ടാ​തെ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കാ​യി ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ, കൊ​ല്ലം-​എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി മെ​മു സ​ർ​വീ​സു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ ആ​രം​ഭി​ച്ചു.മാ​ത്ര​മ​ല്ല നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് സ​ർ​വീ​സ് പാ​ല​ക്കാ​ട്ടേ​ക്കും, ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ സ​ർ​വീ​സ് കോ​ഴി​ക്കോ​ട്ടേ​ക്കും നീ​ട്ടി​യ​ത് ഈ ​മേ​ഖ​ല​ക​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ൽ വ​ൻ കു​തി​ച്ചു ചാ​ട്ട​ത്തി​ന് ഈ ​പു​തി​യ സ​ർ​വീ​സു​ക​ൾ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തും പു​തി​യ റൂ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തും കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment