ഭക്ഷണം ‘ഫ്രീ’യായി നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ തകര്‍ക്കും ! ഭീഷണിമുഴക്കിയ പ്രവാസി അറസ്റ്റില്‍;പ്രവാസികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവം ഇങ്ങനെ…

സൗജന്യമായി ഭക്ഷണം നല്‍കിയില്ലെങ്കില്‍ റസ്റ്ററന്റ് അടിച്ചു തകര്‍ക്കുമെന്നും ജീവനക്കാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസിയെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു.

ഈ വര്‍ഷം സെപ്തംബറിലാണ് അല്‍ മുറാഖാബത്ത് ഏരിയയിലെ ഒരു റസ്റ്റോറന്റിലെത്തിയ 40കാരനായ മൊറോക്കോ സ്വദേശി സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഈ സംഭവത്തിന് മുമ്പ് മൊറോക്കോ സ്വദേശി ഇതേ റസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് റസ്റ്റോറന്റിന്റെ ഉടമസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഒരു ജീവനക്കാരന്‍ പറഞ്ഞു.

സംഭവ ദിവസം മദ്യപിച്ച് റെസ്റ്റോറന്റിലെത്തിയ ഇയാള്‍ ഭക്ഷണം സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടമസ്ഥയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല.

തുടര്‍ന്ന് ഇയാള്‍ റെസ്റ്റോറന്റിന് കേടുപാട് വരുത്തുമെന്നും ജീവനക്കാരരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി 49കാരനായ റെസ്റ്റോറന്റ് ജീവനക്കാരന്‍ പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാണ്.

സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് റെസ്റ്റോറന്റില്‍ ബഹളം നടക്കുന്നെന്ന ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയെന്നും പ്രവാസിയെ മദ്യലഹരിയില്‍ കണ്ടെത്തിയതായും റെസ്റ്റോറന്റിന്റെ ഉടമസ്ഥയായ മൊറോക്കോ സ്വദേശി പറഞ്ഞു.

റസ്റ്റോറന്റ് നശിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് 37കാരിയായ അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഉടമസ്ഥ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related posts

Leave a Comment