2015 മൊബൈല്‍ വൈറസുകളുടെ വര്‍ഷം; മൊബൈല്‍ വൈറസുകള്‍ കഴിഞ്ഞ വര്‍ഷം മൂന്നു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്

virusമൊബൈല്‍ വൈറസുകളുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരുന്നു. ലോകോത്തര ആന്റി വൈറസ് നിര്‍മാതാക്കളായ കാസ്‌പെര്‍ക്‌സി പുറത്തുവിട്ട കണക്കനുസരിച്ച് 2015ല്‍ മൊബൈല്‍ വൈറസുകള്‍ മൂന്നു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആകെ 8,84,774 പ്രശ്‌നക്കാരായ പ്രോഗ്രാമുകളെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2014ല്‍ ഇതിന്റെ മൂന്നിലൊന്നേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം പ്രോഗ്രാമുകള്‍ കഴിഞ്ഞ വര്‍ഷം 94,344 മൊബൈലുകളില്‍ നാശംവിതച്ചു. തലേ വര്‍ഷം ഇത് 18,458 മാത്രമായിരുന്നു. അതായത് 1.1 ശതമാനത്തില്‍നിന്ന് 3.8 ശതമാനമായി വര്‍ധിച്ചു.
94,344 എന്നത് കാസ്‌പെര്‍ക്‌സിയുടെ 50 ലക്ഷത്തിലധികം വരുന്ന ഉപയോക്താക്കളിലേതു മാത്രമാണ്. കോടിക്കണക്കിനു വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളിലെ കണക്കുകള്‍കൂടി എടുത്താല്‍ സംഖ്യ ഇതിലും പല മടങ്ങായിരിക്കും.

നിലവില്‍ വ്യാപിക്കുന്ന മാല്‍വെയറുകള്‍ 600 രൂപ മുതല്‍ 7,000 രൂപ വരെ ഉപയോക്താക്കളില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി വരുമാനമുണ്ടാക്കാനാണ് ഇത്തരം വൈറസുകളുടെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നും കാസ്‌പെര്‍ക്‌സി പറയുന്നു. 2015 റാന്‍സംവെയറുകളുടെ വര്‍ഷമെന്നാണ് വിശേഷിപ്പിക്കുന്നത് (ഫോണുകള്‍ക്ക് വിനാശകരമായി പ്രോഗ്രാമുകളെ റാന്‍സംവെയര്‍ എന്നാണ് വിളിക്കുന്നത്.)

ഇത്തരത്തില്‍ വ്യാപിക്കുന്ന വൈറസ് പ്രോഗ്രാമുകള്‍ ഫോണുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ണമായി കൈയടക്കിയേക്കാം. ഫോണുകളിലെ പൂര്‍ണ വിവരങ്ങള്‍ ഡിലീറ്റ് ചെയ്താല്‍പ്പോലും ഇത്തരം  വൈറസ് പ്രോഗ്രാമുകള്‍ നശിക്കണമെന്നില്ല.

Related posts