അവര്‍ക്കും സമ്മതം, എനിക്കും സമ്മതം! ര​ണ്ടു സ്ത്രീ​ക​ളെ ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്തു യു​വാ​വ്; പ​രാ​തി​യി​ല്ല, കേ​സി​ല്ല; ഒ​രു ഭാ​ര്യ​യു​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ര​ൻ

ബ​സ്ത​ർ: ര​ണ്ടു സ്ത്രീ​ക​ളെ ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്തു യു​വാ​വ്. ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​റി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണു വി​വാ​ദ വി​വാ​ഹം ന​ട​ന്ന​ത്. ഹാ​സി​ന (19), സു​ന്ദ​രി (21) എ​ന്നീ യു​വ​തി​ക​ളെ​യാ​ണു ച​ന്ദു മൗ​ര്യ എ​ന്ന യു​വാ​വ് വി​വാ​ഹം ചെ​യ്ത​ത്. ബ​സ്ത​റി​ലെ ടി​ക്കാ​ര ലോം​ഗ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ഇ​രു യു​വ​തി​ക​ളു​ടേ​യും സ​മ്മ​ത​പ്ര​കാ​ര​മാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ത​നി​ക്കു ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​ഷ്ട​മാ​യി​രു​ന്നെ​ന്നും അ​വ​രു​ടെ​കൂ​ടി ഇ​ഷ്ടം പ​രി​ഗ​ണി​ച്ചു ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ സാ​ക്ഷി​യാ​ക്കി​യാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്നും മൗ​ര്യ പ​റ​ഞ്ഞു. ഒ​രു ഭാ​ര്യ​യു​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു സ്ത്രീ​ക​ളും 12-ാം ക്ലാ​സ് പാ​സാ​യ​വ​രാ​ണ്. ഇ​ത്ത​ര​മൊ​രു വി​വാ​ഹം ഹി​ന്ദു വി​വാ​ഹ​നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. വ​ലി​യ ആ​ഘോ​ഷ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Read More

ബാന്ദ്രയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം ! 10 കുഞ്ഞുങ്ങള്‍ മരിച്ചു;ദാരുണ സംഭവം ഇങ്ങനെ…

മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണു മരിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എന്‍സിയുവിലുണ്ടായിരുന്നത്. എസ്എന്‍സിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. കൂടാതെ തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍അനുശേചനം രേഖപ്പെടുത്തി. കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ്…

Read More

മയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്‌സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…

കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…

Read More

വടിയെടുത്ത് ആര്‍എസ്എസ് ! വിഭാഗീയത തുടരാന്‍ അനുവദിക്കില്ലെന്ന് താക്കീത് ;നേതാക്കളെ നേരിട്ടെത്തിയും അതൃപ്തി അറിയിച്ചു;അനുനയത്തിന് വഴങ്ങാതെ സംസ്ഥാന നേതൃത്വം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ബി​ജെ​പി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യ്ക്കെ​തി​രേ ആ​ര്‍​എ​സ്എ​സ് രം​ഗ​ത്ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ഖ്യാ​പി​ച്ച വി​ജ​യം നേ​ടാ​നാ​വാ​ത്ത​തി​നുപി​ന്നി​ല്‍ ചി​ല നേ​താ​ക്ക​ളു​ടെ സ​മീ​പ​നം പ്ര​ധാ​ന കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം രീ​തി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ തു​ട​രാ​നാ​വി​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ച നേ​താ​ക്ക​ളെ നേ​രി​ട്ടുവി​ളി​ച്ച് ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം താ​ക്കീ​തും ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​തെ വി​ഭാ​ഗീ​യ​ത​യു​ണ്ടെ​ന്ന് വ​രു​ത്തിത്തീ​ര്‍​ത്ത നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളെ നേ​രി​ല്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം അ​തൃ​പ്തി അ​റി​യി​ച്ച​ത്. കൂ​ടാ​തെ അ​ടു​ത്തി​ടെ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ നേ​താ​വി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. നേതാക്കൾ വിട്ടുനിൽക്കരുത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍നി​ന്ന് നേ​താ​ക്ക​ളാ​രും വി​ട്ടു​നി​ല്‍​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​നേ​തൃ​ത്വ​വും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​തേ​സ​മ​യം ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന നേ​താ​ക്ക​ളോ​ട് അ​നു​ന​യ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം തു​ട​രു​ന്ന​ത്. പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി…

Read More

ഗുരുവായൂരില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് നാലമ്പല ദര്‍ശനം; വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതില്‍ ഭക്തര്‍ക്കിടയില്‍ കനത്ത പ്രതിഷേധം…

ഗുരുവായൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലന്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് ദര്‍ശനം അനുവദിച്ചു. കൊച്ചി നേവല്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് നാലന്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിച്ചത്. രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ടു കൊണ്ടുവന്നാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷവും ഇന്നു പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും നാലന്പലത്തിനുള്ളില്‍ വിഐപികള്‍ എത്തി. പുലര്‍ച്ചെ നാലര മുതലാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കും, പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നാലന്പല പ്രവേശന കവാടത്തില്‍ നിന്ന് ദര്‍ശനം നടത്താനാണ് ഭക്തര്‍ക്ക് അനുവാദം ഉള്ളതെന്നിരിക്കെ വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുവിനും നാലന്പലത്തില്‍ ദര്‍ശനം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും…

Read More

പ്രോത്സാഹനം അരാജകത്വത്തിനും അക്രമത്തിനുമുള്ളതല്ല; കെമാല്‍ പാഷയ്ക്കും വി ഫോര്‍ കൊച്ചിക്കുമെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കി​യ വി ​ഫോ​ര്‍ കൊ​ച്ചി​ക്കെ​തി​രേ​യും അ​തി​നെ പി​ന്തു​ണച്ച ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ​യെ​യും വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​സൂ​ത്ര​ണ​ഘ​ട്ട​ത്തി​ലോ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലോ ഇ​ല്ലാ​ത്ത ഇ​ക്കൂ​ട്ട​ര്‍ സ​മൂ​ഹ​ത്തി​ല്‍ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ട് നി​ര്‍​മി​ച്ച മേ​ല്‍​പ്പാ​ലം ജ​ന​ങ്ങ​ള്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന നി​ര്‍​വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.വൈ​റ്റി​ല​യി​ലെ മേ​ല്‍​പ്പാ​ലം പ​ദ്ധ​തി മു​ടങ്ങി​ക്കി​ട​ന്ന​പ്പോ​ള്‍ ഇ​വ​രെ ക​ണ്ടി​ല്ല. തൊ​ട്ട​ടു​ത്ത് നി​ര്‍​മാ​ണ​ത്തി​ലെ പി​ടി​പ്പു​കേ​ടു​കൊ​ണ്ട് പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​പ്പോ​ഴും ഇ​വ​രെ​ക്ക​ണ്ടി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് പ്ര​ശ​സ്തി നേ​ടു​ക​മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഇ​വ​ര്‍ കേ​വ​ലം ചെ​റി​യ കൂ​ട്ട​മാ​ണ്. നീ​തി​പീ​ഠ​ത്തി​ന്‍റെ ഉ​ന്ന​ത​സ്ഥാ​നം അ​ല​ങ്ക​രി​ച്ച​വ​ര്‍ ഇ​വ​രു​ടെ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. പ്രോ​ത്സാ​ഹ​നം അ​രാ​ജ​ക​ത്വ​ത്തി​നും അ​ക്ര​മ​ത്തി​നു​മു​ള്ള​ത​ല്ല. ഉ​ത്ത​ര​വാ​ദ​ത്വ​മി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ശ​രി​യ​ല്ലെ​ന്നും…

Read More

സ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു. സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും. അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു. നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാല്‍ കെ.…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചു ! വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു;വിദ്യാര്‍ഥിനി വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചുവെന്ന് വീട്ടുകാര്‍…

വൈപ്പിന്‍ : പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ 22 കാരനായ യുവാവ് വീട്ടില്‍ കറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. ഇന്നലെ പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്. കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഞാറക്കല്‍ സര്‍ക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു

Read More

യുഡിഎഫില്‍ നിന്ന് ചിലര്‍ വരും;എന്‍സിപി പോകുവാണെങ്കില്‍ അവര്‍ ഒന്നായി പോകില്ലെന്ന് ഉറപ്പുണ്ട്; രാഷ്ട്രദീപികയോട് വെളിപ്പെടുത്തി എ. വിജയരാഘവന്‍…

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് യു ​ഡി എ​ഫി​ൽ നി​ന്ന് ചി​ല ക​ക്ഷി​ക​ൾ എ​ൽ ഡി ​എ​ഫി​ൽ എ​ത്തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​ൽ ഡി ​എ​ഫ് ക​ൺ​വീ​ന​റു​മാ​യ എ.​വി​ജ​യ​രാ​ഘ​വ​ൻ രാഷ്ട്രദീപികയോട് പറഞ്ഞു. യു​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്. അ​തി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ​ല​രും. ചി​ല ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​നു മു​മ്പ് മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. ആ​ർ​എ​സ്പി വന്നാൽ ആ​ർ എ​സ്പി​യു​മാ​യി ച​ർ​ച്ച ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​ർ എ​സ് പി ​ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​ണ്. അ​വ​ർ എ​ൽ​ഡി​എ​ഫി​ലേ​ക്കു വ​രാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും മു​ന്ന​ണി അ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ക​യും ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്യും. സീ​റ്റ് ച​ർ​ച്ച​ക​ൾ തു​ട​ർ ഭ​ര​ണം ല​ക്ഷ്യം വ​യ്ക്കു​ന്ന സ​ർ​ക്കാ​രി​ന് മു​ന്നി​ൽ യാ​തൊ​രു​വി​ധ ആ​ശ​ങ്ക​ക​ളു​മി​ല്ല. സം​ഘ​ട​ന​ാപ​ര​മാ​യ ച​ർ​ച്ച​ക​ൾ പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ക​യാ​ണ്. അ​തു ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ എ​ൽ ഡി…

Read More

ഇനി കളികള്‍ മുംബൈയില്‍ നിന്ന് ! ‘പാര്‍ട്ടി ഹിതം’ പരിശോധിക്കാന്‍ ശരത് പവാര്‍ എത്തുന്നു; എന്‍സിപിയുടെ കാര്യത്തില്‍ ‘ഉടന്‍ തീരുമാനമാകും’

കോട്ടയം: പാലാ കാര്യം ശരത് പവാര്‍ മുംബൈയില്‍ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. എന്‍സിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താന്‍ അടുത്തയാഴ്ച പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുമായി പവാര്‍ നേരിട്ട് അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈയില്‍ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. എന്‍സിപിയില്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍, മാണി സി. കാപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കാപ്പന്‍ മുംബൈയിലെത്തി പവാറിനെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എതിര്‍ വിഭാഗം എല്‍ഡിഎഫില്‍ തുടരാനുള്ള താല്പര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു കൊച്ചിയിലെത്തുന്നത്. പാലാ സീറ്റ് മാണി…

Read More