റെനീഷ് മാത്യുകണ്ണൂർ: കോൺഗ്രസിലെ സ്ഥാനാർഥികളെ കണ്ടെത്താൻ നടത്തിയ സർവേ റിപ്പോർട്ട് സ്വകാര്യ ഏജൻസി നാളെ എഐസിസിക്കു കൈമാറും.തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ ഒരു പട്ടിക തയാറാക്കാൻ കെപിസിസിയോടു കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 90 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക കെപിസിസി എഐസിസി നേതൃത്വത്തിനു കൈമാറിയിരുന്നു.എല്ലാ മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരടങ്ങുന്ന ആളുകളുടെ പട്ടികയാണ് കെപിസിസി നേതൃത്വം നല്‍കിയത്. തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ആളുകളുടെ വിജയസാധ്യത പരിശോധിക്കാനുള്ള സർവേ നടത്താൻ സ്വകാര്യ ഏജൻസിയെ ഏല്പിക്കുകയായിരുന്നു. 90 മണ്ഡലങ്ങളിലാണ് സ്വകാര്യ ഏജൻസി രണ്ടു മാസത്തോളം സർവേ നടത്തിയത്. സർവേ റിപ്പോർട്ട് നാളെ എഐസിസി നേതൃത്വത്തിനാണ് കൈമാറുന്നത്. ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാർഥികളെ…
Read MoreDay: February 27, 2021
എന്റെ യോഗ്യത നിശ്ചയിയിക്കുവാന് സാര്‍ ആരാണ് ! തന്റെ ഗ്ലാമര്‍വേഷത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എസ്തര്…
നടിമാരുടെ ഗ്ലാമര്‍വേഷത്തെ വിമര്‍ശിക്കുന്ന കപടസദാചാരക്കാര്‍ കേരളത്തില്‍ ധാരാളമുണ്ട്. ഇവര്‍ സൈബറിടത്തില്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞു നടക്കുകയാണ്. ഇത്തരത്തില്‍ ഗ്ലാമര്‍ വേഷം ധരിച്ചതിന് വിമര്‍ശനവുമായി എത്തിയ യുവാവിന് നടി എസ്തര് അനില്‍ നല്കിയ ചുട്ടമറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി നടി പങ്കുവെച്ച ഫോട്ടോയുടെ കീഴിലാണ് വിമര്‍ശന കമന്റ് എത്തിയത്.’ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’-ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്നായിരുന്നു നടി ഈ കമന്റിന് നല്കിയ മറുപടി. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തയപ്പോള്‍ നടി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. രസകരമായ കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.…
Read Moreരാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 16,488 പേർക്ക് രോഗബാധ; ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,488 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,10,79,979 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,771 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 113 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,56,938 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
Read Moreമൂത്തമകളെ ചികിത്സിയ്ക്കാനായി 12 വയസുകാരിയെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു ! പെണ്‍കുട്ടിയെ വാങ്ങിയ 46കാരന് അവളെ കല്യാണം കഴിച്ചു…
മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ മാതാപിതാക്കള്‍ 10000 രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10000 രൂപയ്ക്ക് 46 കാരന് വിറ്റത്. കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സ ചിലവ് കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ഈ കടുംകൈ. 25,000 രുപയാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. കോട്ടൂര്‍ സ്വദേശികളായ ദമ്പതിമാര്‍ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്കിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വിവാഹിതനായ സുബ്ബയ്യയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ വിവാഹം കഴിച്ച സുബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. കുട്ടിയുടെ…
Read Moreഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു; പിക്അപ് വാനിന്റെ ഡോർ അശ്രദ്ധമായി തുറന്നു; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: അശ്രദ്ധമായി തുറന്ന പിക്അപ് വാനിന്റെ ഡോറിൽ തട്ടി മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുമാരനല്ലൂർ പൗർണ്ണമിയിൽ ഉണ്ണികൃഷ്ണനാ(55) ണു മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 3.30നു കുമാരനെല്ലൂർ ചവിട്ടുവരിയ്ക്കു സമീപം ഹരിതാ ഹോംസിനു മുന്നിലാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്നും കുമാരനല്ലൂരിലെ വീട്ടിലേക്കു സ്കൂട്ടറിൽ വരികയായിരുന്നു ഉണ്ണികൃഷ്ണൻ. വഴിയരികിൽ പാർക്കു ചെയ്തിരുന്ന പിക്അപ് വാനിന്റെ ഡോർ തുറക്കുമ്പോൾ അതിൽ തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. തലയിലിടിച്ചു റോഡിൽ തെറിച്ചുവീണ ഉണ്ണികൃഷ്ണനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreമുസ്ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടി; പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയമെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: മുസ്ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗുമായി ഒരൊത്തുതീർപ്പിനുമില്ലെന്നും വിജയ യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ പിടിയില്‍ ! തൃശൂരില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവം…
തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. വി.ആര്.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന് (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്വിന് (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രതികള്‍ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read Moreഐപിഎല്ലിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ഡല്‍ഹി എന്നിവയാണ് അഞ്ച് പ്രധാന വേദികൾ. ആറാം വേദിയായി മുംബൈയെ പരിഗണിക്കുന്നുണ്ടെങ്കിലും അതില്‍ അന്തിമ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്തതിനാലാണ് മുംബൈയെ പ്രഥമ പട്ടികയില്‍ പരിഗണിക്കാത്തതെന്നാണ് വിവരം. ഏപ്രില്‍ പത്തിന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreഇനി യുഡിഎഫിലേക്കില്ല ! യുഡിഎഫില്‍ പ്രവേശനം കിട്ടാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി പാരപണിതു;തുറന്നു പറഞ്ഞ് പി സി ജോര്‍ജ്…
കോട്ടയം: തന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് ജോര്‍ജ് പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
Read More