ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു; പി​ക്അ​പ് വാ​നി​ന്‍റെ ഡോ​ർ അശ്രദ്ധമായി തുറന്നു; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

കോ​ട്ട​യം: അ​ശ്ര​ദ്ധ​മാ​യി തു​റ​ന്ന പി​ക്അ​പ് വാ​നി​ന്‍റെ ഡോ​റി​ൽ ത​ട്ടി മ​റി​ഞ്ഞു​വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കു​മാ​ര​ന​ല്ലൂ​ർ പൗ​ർ​ണ്ണ​മി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ(55) ണു ​മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30നു ​കു​മാ​ര​നെ​ല്ലൂ​ർ ച​വി​ട്ടു​വ​രി​യ്ക്കു സ​മീ​പം ഹ​രി​താ ഹോം​സി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ട്ട​യ​ത്തു​നി​ന്നും കു​മാ​ര​ന​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്കു സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ.

വ​ഴി​യ​രി​കി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന പി​ക്അ​പ് വാ​നി​ന്‍റെ ഡോ​ർ തു​റ​ക്കു​മ്പോ​ൾ അ​തി​ൽ ത​ട്ടി സ്കൂ​ട്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു.

ത​ല​യി​ലി​ടി​ച്ചു റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഉ​ണ്ണി​കൃ​ഷ്ണ​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment