പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ പിടിയില്‍ ! തൃശൂരില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവം…

തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ പ്രതികള്‍ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്.

കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts

Leave a Comment