സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രേമം നടിച്ച് വലയിലാക്കുകയും പിന്നീട് നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിടിയിലായ കാഞ്ഞിരംപാറ സ്വദേശി സനു തിരുവനന്തപുരം നഗരത്തില്‍ വൈഫ് എക്സ്ചേഞ്ച് സംഘത്തിലെ കണ്ണിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സൂമ്പാ നൃത്തം പഠിക്കാനെത്തിയ സ്ത്രീകളെ സമര്‍ഥമായി വലയിലാക്കി കൊണ്ടാണ് ഇയാള്‍ പീഡനം നടത്തി വന്നിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. സൈബര്‍ പൊലീസാണ് സനുവിനെ അറസ്റ്റു ചെയ്തത്. സനുവിന്റെ വീട്ടില്‍ നിന്നും നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു. സൂമ്പാ പരിശീലനത്തിന്റെ മറവില്‍ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുള്ള ഇയാള്‍ പാര്‍ട്ട്ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. ഈ പരിശീലനത്തിന്റെ മറവിലാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയത്. പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച…
Read MoreDay: April 21, 2021
കനത്തമഴയിൽ മണ്ണ് മാറി തുടങ്ങി, നാൽപതാം നാൾ സുബീറയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു; അയൽവാസി മുഹമ്മദ് സുബീറയെ ഇല്ലാതാക്കിയത് സ്വർണത്തിന് വേണ്ടി മാത്രമല്ല; പോലീസ് പറയുന്ന കാര്യം ഇങ്ങനെ…
മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ(35)നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സൂബീറ ഫർഹത്തിനെ കാണാതായത് കഴിഞ്ഞ മാസം മാർച്ച് 10നായിരുന്നു. സുബീറയുടെ മൃതദേഹമാണ് അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കൽ ക്വാറിക്ക് സമീപത്തെ പറന്പിൽ നിന്നു കണ്ടെത്തിയത്. സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നതാണെന്നാണ് സൂചന. സ്വർണത്തിനു വേണ്ടി മാത്രമല്ല കൃത്യം ചെയ്തത് എന്നാണ് നിഗമനം.ചെങ്കൽ ക്വാറിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തിന് അടുത്ത് ആണ് മൃതദേഹം മണ്ണിട്ട് മൂടിയത്. ഇതിനിടെ പ്രതി നടത്തിയ ഒരു നീക്കം കേസിൽ നിർണായകമായത്. അടുത്ത ദിവസം പെയ്ത കനത്ത…
Read Moreജനിതകമാറ്റം സംഭവിച്ച വൈറസ് പത്തനംതിട്ടയിലും ? 40 വയസില്‍ താഴെയുള്ള ചിലരുടെ മരണത്തില്‍ ഉയരുന്ന സംശയം ഇങ്ങനെ…
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഭീതിയില്‍ പത്തനംതിട്ട ജില്ല. പത്തനംതിട്ടയില്‍ ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയര്‍ന്നത്. ഇവിടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 40 വയസില്‍ താഴെയുള്ള നാല് പേര് കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയം ഇപ്പോഴുമുണ്ട്. മാത്രമല്ല ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Read Moreഅധ്യാപക യോഗ്യതാപരീക്ഷയുടെ (കെടെറ്റ്) വിജ്ഞാപനമെത്തി; മേയ് ആറു വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷൽ വിഭാഗം (ഭാഷാ യുപി. തലംവരെ/ സ്പെഷൽ വിഷയങ്ങൾ ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെടെറ്റ്) വിജ്ഞാപനമായി. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതിയതി പ്രഖ്യാപിക്കും. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്പോർട്ടൽ വഴി 28 മുതൽ മേയ് ആറു വരെ സമർപ്പിക്കാം. ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്സി/ എസ്ടി/ പിഎച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ https://ktet.keral a.gov.in, www.keralaparee kshabhavan.in എന്നിവയിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ ഒരുമിച്ച് ഒരു തവണ മാത്രമേ…
Read Moreആ സ്ത്രീ എന്റെ സുഹൃത്താണ് ! അവരെ ഞാന്‍ അബോര്ഷന് നടത്തിച്ചിട്ടില്ല; അമ്പിളി ദേവിയുടെ ആരോപണത്തിന് മറുപടിയുമായി ഭര്‍ത്താവ് ആദിത്യന്…
ഭര്‍ത്താവ് ആദിത്യന് ജയനെതിരേ നടി അമ്പിളി ദേവി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്. ‘ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ ആദിത്യന് ജയന് പറയുന്നു. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും !ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോര്ഷന് നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ…
Read Moreകൂട്ട ആത്മഹത്യക്കു പദ്ധതി, ഭാര്യ വിസമ്മതിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി; സനു മോഹന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു ഭാര്യ രമ്യക്കും മകൾ വൈഗയ്ക്കുമൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി തയാറാക്കിയതെങ്കിലും ഭാര്യ വിസമ്മതിച്ചതിനാൽ നടന്നില്ലെന്നു സനു മോഹന്റെ മൊഴി. മകളെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് പ്രതി ഇപ്രകാരം പറഞ്ഞത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാല്‍ മകളോടു വലിയ സ്നേഹമായിരുന്നു. മൂന്നു കോടിയിലധികം രൂപയുടെ കടബാധ്യതകളെത്തുടര്‍ന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണു കടുംകൈയ്ക്കു തീരുമാനിച്ചത്. താൻ മരിച്ചാൽ മകളെ നോക്കാൻ ആരുമില്ലാത്തതിനാലാണു കൊല നടത്തിയത്. എന്നാൽ മകളെ കൊന്നശേഷം ആത്മഹത്യചെയ്യാൻ ധൈര്യം കിട്ടിയില്ല. അതിനാലാണു രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും സനു മോഹൻ പറയുന്നു. ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. മകളെ കൊന്നശേഷം മരിക്കാനായി കീടനാശിനി കഴിച്ചിരുന്നു. വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി. കര്‍ണാടകയിലെ കാര്‍വാര്‍ ബീച്ചിലെത്തിയതു…
Read Moreഅടി മക്കളേ ലൈക്ക് ! ഗര്‍ഭിണിയായിട്ടും പൊരിവെയിലത്ത് കോവിഡ് ഡ്യൂട്ടിയ്ക്ക് ഇറങ്ങി പോലീസ് ഉദ്യോഗസ്ഥ; വീഡിയോ കാണാം…
കോവിഡ് കാലത്ത് ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകരും നിയമ പാലകരും. അത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പൊരി വെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ ഒരു പോലീസുകാരിയുടെ വീഡിയോ ഇഇതിനോടകം വൈറലായിക്കഴിഞ്ഞു. ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്പ സഹുവാണ് ആ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡിഎസ്പിയാണ് വീഡിയോയിലുള്ളത്. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്.
Read Moreബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രം
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളുടെ പ്രവർത്തന സമയം 30 വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാക്കി പരിമിതപ്പെടുത്തി സംസ്ഥാന ബാങ്കേഴ്സ് സമിതി മാർഗ നിർദേശം പുറപ്പെടുവിച്ചു. ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിർദേശമുണ്ട്. ഗർഭിണികൾ, അംഗ വൈകല്യമുള്ളവർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർക്ക് വർക്ക് അറ്റ് ഹോം നൽകണം. മീറ്റിംഗ്, ട്രെയിനിംഗ് എന്നിവ ഓണ്‍ ലൈനായി മാത്രമേ നടത്താവൂ എന്നും നിർദേശത്തിലുണ്ട്.
Read Moreഅവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി; റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ രക്ഷിച്ച ജീവനക്കാരന് പാരിതോഷികം; മയൂർ ഷെൽക്കെയുടെ വാക്കുകൾ വൈറലാകുന്നു…
മുംബൈ: അന്ധയായ അമ്മയ്ക്കൊപ്പം നടന്ന് പോകവെ റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ഷെയ്ക്കെയ്ക്ക് 50,000 രൂപ നൽകുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് എഴുതിയ കത്തിൽ പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് റെയില്‍വേ ബോര്‍ഡാണ് അറിയിച്ചത്. മയൂര്‍ ഷെല്‍ക്കയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ട്രെയിന്‍ വരുന്ന ട്രാക്കില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന് പണയപ്പെടുത്തിയ മയൂര്‍ ഷെല്‍ക്കയെ അഭിന്ദിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അന്ധയായ അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ റെയിൽവേ ജീവനക്കാരനായ മയൂർ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.…
Read Moreഅലി ഭായ് സൂപ്പറാ…
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽനിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി ടീമിന്റെ ബഡാ ഭായ് ആയി മാറിയിരിക്കുകയാണ് മൊയീൻ അലി എന്ന ഓൾ റൗണ്ടർ. ഏഴു കോടി രൂപയ്ക്കായിരുന്നു അലി സിഎസ്കെയിൽ എത്തിയത്. ആർസിബിയിൽ ഉണ്ടായിരുന്നപ്പോഴത്തേക്കാളും മികച്ച പ്രകടനമാണു സിഎസ്കെയിൽ അലി നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരേ ഓൾറൗണ്ട് പ്രകടനം നടത്തിയ അലിയായിരുന്നു സിഎസ്കെയുടെ 45 റണ്‍സ് ജയത്തിനു ചുക്കാൻപിടിച്ചത്. 20 പന്തിൽ 26 റണ്‍സ് നേടുകയും ഏഴ് റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അലി മത്സരത്തിൽ നടത്തിയ ഇംപാക്ട് 66.41 ആയിരുന്നു. ആറ് പന്തിൽ 13ഉം 24ന് രണ്ട് വിക്കറ്റും വീഴ്ത്തിയ സാം കറന്റെ ഇംപാക്ട് ആയിരുന്നു അലിയേക്കാൾ കൂടുതൽ, 88.23. നാല് ക്യാച്ചും രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. ചുരുക്കത്തിൽ മൂന്ന് ഓൾ റൗണ്ടർമാരുടെ പ്രകടനമായിരുന്നു ചെന്നൈയുടെ രണ്ടാം ജയത്തിനു വെള്ളവും…
Read More