വാ​രാ​ന്ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം; അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്രം; സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രം

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വ​രു​ന്ന 24, 25 ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വാ​രാ​ന്ത്യ​ത്തി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല ഒ​രു​സ​മ​യം 50 ശ​ത​മാ​ന​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക.

Read More

റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വി​ള്ള​ല്‍;  നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ  ദുരന്തം ഒഴിവായി; വിള്ളലിന്‍റെ കാ​ര​ണ​ത്തെക്കുറിച്ച് അധികൃതർ പറഞ്ഞത്ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് -ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വി​ള്ള​ല്‍ . ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ക​ട​ലു​ണ്ടി​ക്കും മ​ണ്ണൂ​ര്‍ റെ​യി​ല്‍​വേ ഗേ​റ്റി​നും ഇ​ട​യി​ല്‍ പാ​ള​ത്തി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സും റെ​യി​ല്‍​വേ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.  ഈ ​സ​മ​യം ട്രെയി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശ​വും ന​ല്‍​കി. താ​ത്കാ​ലി​ക​മാ​യ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്തെ പാ​ളം കൂ​ട്ടി​യി​ണ​ക്കി ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മേ​ഖ​ല​യി​ലൂ​ടെ ട്രെയി​നി​ന്‍റെ വേ​ഗ​ത പ​ര​മാ​വ​ധി കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ത്തുട​ര്‍​ന്ന് ഇ​ത്ത​ര​ത്തി​ല്‍ പാ​ള​ത്തി​ല്‍ വി​ള്ള​ല്‍ സം​ഭ​വി​ക്കാ​റു​ണ്ട്. വി​ള്ള​ല്‍ സം​ഭ​വി​ച്ച പാ​ളം പൂ​ര്‍​ണ​മാ​യും നീ​ക്കി പു​തി​യ​ത് സ്ഥാ​പി​ക്കും. ഇ​ന്ന് വൈ​കി​ട്ടോ​ടെ മാ​ത്ര​മേ ഗ​ത​ഗ​തം പൂ​ര്‍​ണ​മാ​യും പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് റെ​യി​ല്‍​വേ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെക്കുറി​ച്ച് തി​രൂ​ര്‍ റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ്…

Read More

വൈഗയെ തള്ളിയ മുട്ടാർ പുഴയുടെ തീരത്തെത്തി തെളിവെടുത്തു; ഫോൺ കണ്ടെത്താനായില്ല;  സ​നു മോ​ഹ​നു​മാ​യി കോ​യ​മ്പ​ത്തൂ​രി​ലേക്ക് പോലീസ്

  കൊ​ച്ചി: വൈ​ഗ കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പി​താ​വ് സ​നു മോ​ഹ​നു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് കോ​യ​മ്പ​ത്തൂ​രി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​നുവി​ന് കോ​യ​മ്പ​ത്തൂ​രി​ല്‍ പ​ല​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇ​യാ​ളു​മാ​യി അ​ടു​പ്പ​മു​ള്ള പ​ണ​മി​ട​പാ​ടു​കാ​രെ​യും വാ​ഹ​ന ബ്രോ​ക്ക​ര്‍​മാ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. കോ​യ​മ്പ​ത്തൂ​രി​ൽ ഇ​യാ​ള്‍ വി​ല്പ​ന ന​ട​ത്തി​യ കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തിനൊപ്പം കോ​യ​മ്പ​ത്തൂ​രി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പും ന​ട​ത്തും. അ​തേ​സ​മ​യം സ​നു അ​ടി​ക്ക​ടി മൊ​ഴി മാ​റ്റു​ന്ന​ത് പോ​ലീ​സി​നെ വീ​ണ്ടും കു​ഴ​യ്ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ മൊ​ഴി​യി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ന്ന​ലെ ക​ങ്ങ​ര​പ്പ​ടി​യി​ലെ സ​നു മോ​ഹ​ന്‍റെ ഫ്ളാ​റ്റി​ലും വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത മു​ട്ടാ​ര്‍ പു​ഴ​യി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സ​നു മോ​ഹ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ച്ച്എം​ടി​ക്ക് സ​മീ​പ​ത്തെ കാ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

മു​ഖ്യ​മ​ന്ത്രി അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു: ബിജെപി ഹെ​ൽ​പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​ല്ലെ​ന്ന രീ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഭീ​തി​പ​ര​ത്തു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നും മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ‌​ത്ത​ന​ങ്ങ​ളി​ൽ ബി​ജെ​പി ഏ​ർ​പ്പെ​ടും. ഹെ​ൽ​പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

 ബുഷ് ഉണ്ട് വേണേ..!  ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം; ഇരുപത്തിയൊന്നുകാരുടെ കഞ്ചാവ് വിൽപനരീതി ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: ത​ല​യോ​ല​പ്പ​റ​മ്പി​ൽ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. മു​ട്ടു​ചി​റ ചെ​ത്തു​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ന​ന്ദു പ്ര​ദീ​പ് (21), ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശ്ശേ​രി പൂ​വ​ത്തു​ങ്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ബാ​ബു (21), കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് പോ​ങ്ങ​ത്താ​നം പാ​ണ്ട​ൻ​ചി​റ വീ​ട്ടി​ൽ ബി​നി​ൽ ജേ​ക്ക​ബ് (21)എ​ന്നി​വ​രെ​യാ​ണ് 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ‌.​ഡി.​പി.​എ​സ്. ആ​ക്ട് പ്ര​കാ​രം കേ​സ് എ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളാ​യി ബു​ഷ് എ​ന്ന​പേ​രി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ലോ​ഡ്ജി​ലെ റൂ​മി​ൽ ക​ഞ്ചാ​വ് പൊ​തി​ക​ളി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ആ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, പ്രി​വന്‍റീവ് ഓ​ഫീ​സ​ർ എം.​ജെ. അ​നൂ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ര​തീ​ഷ്‌​കു​മാ​ർ,എ​സ്. ശ്യാം​കു​മാ​ർ, എ​സ്. അ​ജ​യ​കു​മാ​ർ, എ​സ്. സ​ന​ൽ, ഡ്രൈ​വ​ർ സാ​ജു എ​ന്നി​വ​ർ…

Read More

പെ​രി​ങ്ങോ​ത്ത് ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ സ്ഫോ​ട​നം

പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം.​ആ​ര്‍​എ​സ്എ​സ് താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​ക് ബി​ജു ആ​ല​ക്കാ​ടി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.​ സ്റ്റീ​ല്‍ ബോം​ബു​പ​യോ​ഗി​ച്ചു​ള്ള തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് സ്‌​ഫോ​ട​ന​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.​ശ​ക്ത​മാ​യ സ്‌​ഫോ​ട​നം ന​ട​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ റോ​ഡി​ലു​ണ്ട്.​ബി​ജു​വി​ന്‍റെ വീ​ടി​ന് തൊ​ട്ടു​മു​ന്നി​ലെ റോ​ഡി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.​റോ​ഡ​രി​കി​ലെ തെ​ങ്ങി​ന് സ്‌​ഫോ​ട​ന​ത്തി​ല്‍ കേ​ടു​പ​റ്റി.​ഈ തെ​ങ്ങി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് ബി​ജു​വും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​ര​ണ്ടു​ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന് ബി​ജു പ​റ​ഞ്ഞു.​വി​വ​ര​മ​റി​ഞ്ഞ് പെ​രി​ങ്ങോം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.​വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ണ്ണൂ​രി​ൽ നി​ന്നും ബോം​ബ് സ്‌​ക്വാ​ഡ് എ​ത്തു​ന്നു​ണ്ട്.​ മു​ന്‍​പ് പ​ല​ത​വ​ണ ബി​ജു​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.​അ​തി​ലൊ​രു സ്‌​ഫോ​ട​നം ന​ട​ത്തി​യ​വ​രെ നേ​രി​ട്ടു ക​ണ്ട​തി​നാ​ല്‍ ആ ​വി​വ​രം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടും ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും ബി​ജു പ​റ​ഞ്ഞു.

Read More

ദൃശ്യം മോഡൽ ; മകനെ കുഴിച്ചു മൂടിയത് അമ്മയുടെ സഹായത്തോടെ;  പൊന്നമ്മയെ ചതിച്ചത് സ്വന്തം നാവ്; സഹോദരൻ കസ്റ്റഡിയിൽ

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഭാ​ര​തീ​പു​ര​ത്ത് ര​ണ്ട​ര വ​ർ​ഷം മു​ന്പ് യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. ഭാ​ര​തീ​പു​രം പ​ള്ളി​മേ​ലേ​തി​ല്‍ ഷാ​ജി പീ​റ്റ​റി(44)​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ട്ടു​ള്ള തെ​ര​ച്ചി​ലാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. പു​ന​ലൂ​ര്‍ ആ​ര്‍ഡി ഒ, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍, ഫോ​റ​ന്‍​സി​ക്ക് വി​ദ​ഗ്ധ​ര്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന കി​ണ​റി​ന്‍റെ സ​മീ​പ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക. കേ​സി​ല്‍ ഇ​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള ഷാ​ജി പീ​റ്റ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​ർ, മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രെ​യും ഇ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​ക്കും.​പൊ​ന്ന​മ്മ​യേ​യും സ​ജി​ൻ പീ​റ്റ​റു​ടെ ഭാ​ര്യ​യേ​യും കൂ​ടി കേ​സി​ലെ പ്ര​തി​ക​ളാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കൊലനടന്നത് അമ്മയുടെ സഹായത്തോടെയെന്ന്2018ലെ ​തി​രു​വോ​ണ നാ​ളി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ത​ന്‍റെ ഭാ​ര്യ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്ന് ആ​രോ​പി​ച്ചു സ​ജി​ന്‍ പീ​റ്റ​ർ…

Read More

ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം എന്നാല്‍ അവിടെ ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ് ! വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ജനസംഖ്യാ നിയന്ത്രണത്തിനെന്ന് കങ്കണ…

രാജ്യത്ത് ജനപ്പെരുപ്പം രൂക്ഷമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മൂന്നു കുട്ടികളുള്ളവരെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്. കങ്കണയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ…’രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും”കങ്കണ ട്വീറ്റ് ചെയ്യുന്നു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം രാജ്യത്ത് വളരെ…

Read More

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കുമെന്ന്

  എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്തേ​ക്ക്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ എ​ത്തും. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത​ ഉ​ദ്യോ​ഗ​സ്ഥ​ത​ല മീ​റ്റിം​ഗ് ന​ട​ത്തും. ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ഷൈ​ല​ജ​യും പ​ങ്കെ​ടു​ക്കും.രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ ഉ​ള്ള മേ​ഖ​ല​ക​ളെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി തി​രി​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഒ​രു ത​ര​ത്തി​ലു​ള്ള ശി​ക്ഷാ ഇ​ള​വും ഉ​ണ്ടാ​കി​ല്ല . സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം നാ​ൽ​പ​തി​നാ​യി​രം ക​ട​ക്കു​മെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന കോ​ർ ക​മ്മ​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ. ക​ണ്ണൂ​ർ, മ​ല​പ്പു​റം, തൃ​ശൂ​ർ,…

Read More

തിക്കും തിരക്കും നിയന്ത്രിക്കാനാവുന്നില്ല; കോട്ടയത്ത് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം

കോ​ട്ട​യം: ടോ​ക്ക​ണ്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.രാ​വി​ലെ ആ​റു മു​ത​ൽ ത​ന്നെ ഇ​വി​ടേ​ക്ക് വാ​ക്സി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നു ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്നു മൂ​ന്നു ക്യൂ ​സം​വി​ധാ​ന​മാ​ണ് പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഒ​രു​ക്കി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ, ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​ന്നു നേ​രി​ട്ടെ​ത്തി​യ​വർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ എന്നിങ്ങ നെ മൂ​ന്നു ക്യൂ ​സം​വി​ധാ​നം ഒ​രു​ക്കി. ഇ​വി​ടെ ആ​ളു​ക​ളു​ടെ തി​ര​ക്ക് കൂ​ടി​യ​തോ​ടെ പി​ന്നീ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടോ​ക്ക​ണ്‍ വി​ത​ര​ണം ന​ട​ത്തി. ഇ​താ​ണ് രാ​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​ളു​ക​ൾ കൂ​ടി​വ​രി​ക​യും കു​റ​ച്ചാ​ളു​ക​ൾ ഇ​വി​ടെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യും ചെ​യ്തു. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തു കാ​ത്തു നി​ന്ന​വ​ർ​ക്ക് ടോ​ക്ക​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ളാ​യി ആ​ളു​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ അ​ല്പ സ​മ​യം മു​ന്പു…

Read More