കോഴിക്കോട്: തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വമ്പന്മാരിലേക്ക്.പണം കൈമാറുന്ന സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ആരെല്ലാമാണെന്നും തെരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി പണം കൊണ്ടുവരുന്നതിനു മുമ്പും ശേഷവും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട നേതാക്കളാരെല്ലാമാണെന്നുമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തേക്കു കോടികള്‍ കൊണ്ടുവന്നതില്‍ ബിജെപി നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. പണം കൊണ്ടുവന്നവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന മുന്‍ യുവമോര്‍ച്ചാ നേതാവായ സുനില്‍ നായക് നേരത്തെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇടപാട് ഹോട്ടലിൽ പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്മരാജന്, ധര്‍മരാജനു പണം നല്കിയ സുനില്‍ നായിക് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു…
Read MoreDay: April 30, 2021
പിപിഇ കിറ്റ് ധരിച്ച് മാലാഖയെപ്പോലെ എത്തിയ ആ അജ്ഞാതനാര് ! ആ മനുഷ്യന് നന്ദി പറഞ്ഞ് ഒരു കുടുംബം…
ചിങ്ങവനം: പിപിഇ കിറ്റ് ധരിച്ചു മാലഖയെപ്പോലെത്തി തങ്ങളെ സഹായിച്ചു മടങ്ങിയ, മുഖം തിരിച്ചറിയാത്ത ഇലക്ട്രീഷ്യനു നന്ദി പറഞ്ഞ് ഒരു കുടുംബം. അതിനു കാരണമായതിൽ നിറ പുഞ്ചിരിയോടെ പഞ്ചായത്ത് പ്രസിഡന്റ്. കടുവാക്കുളം സെറ്റിൽമെന്റ് കോളനിയിലെ 75കാരിയായ വീട്ടമ്മയും മകനും മകന്റെ ഭാര്യയും അവരുടെ മകളും മൂന്നു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബമാണ് കോവിഡ് ബാധിച്ചു ക്വാറന്റൈനിൽ കഴിയുന്ന സമയത്തു തങ്ങളെ സഹായിക്കാനെത്തിയവരോട് അകമഴിഞ്ഞ നന്ദി പറയുന്നത്. ഹൃദ്രോഗിയായ 75 കാരിയും മകനും മകന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്കു വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ താമസിയാതെ വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. വൈകുന്നേരം അയൽ വീടുകളിലെല്ലാം വെളിച്ചം എത്തിയപ്പോഴും തങ്ങളുടെ വീട് ഇരുട്ടിൽ കിടന്നതോടെയാണ് ഇവർ വിഷമാവസ്ഥയിലായത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും കോവിഡിന്റെ ഭീതി പലരേയും പിൻവലിച്ചു. വാർഡ് മെന്പറും പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ…
Read Moreപീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ
ചങ്ങനാശേരി: ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ സ്കൂൾ വാനിൽ ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കിയ വാൻ ഡ്രൈവർക്ക് കോടതി കഠിന തടവ് ശിക്ഷ വിധിച്ചതിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളും. പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടിൽ സുനീഷ് കുമാറിനെ(37)യാണ് വിവിധ കുറ്റങ്ങളിലായി 23 വർഷം കഠിന തടവിനും 1,55,000 രൂപ പിഴയും കോടതി വിധിച്ചത്. സ്കൂൾ കുട്ടികളോട് അതിക്രമം കാട്ടുന്നവർക്കുള്ള ഓർമപ്പെടുത്തലായിരിക്കണം ഈ വിധിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പിഴത്തുക വാങ്ങാൻ കേസിലെ ഇരകൾ അർഹരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷകൾ ഏഴുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് ഡ്രൈവറായിരുന്നു സുനീഷ് കുമാർ. സ്കൂളിലേക്കു പോകുന്പോഴും വരുന്പോഴും പലപ്പോഴും കുട്ടികളെ ചൂഷണത്തിനിരയാക്കിയിരുന്നു. കുട്ടികൾ സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം…
Read More‘കൊല്ലാന്‍ വേണ്ടി ചെയ്തതല്ല, അങ്ങനെ സംഭവിച്ചുപോയി’ ! കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുമ്പോള്‍…
കറുകച്ചാല്‍: വിവാഹ സത്കാരത്തിലെ വഴക്ക് വാക്കേറ്റമായി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെങ്കിലും തലയ്ക്കേറ്റ മാരക ക്ഷതവും ശ്വാസകോശത്തിലേക്കു വാരിയെല്ല് ഒടിഞ്ഞു കയറിയതും മരണകാരമായി. കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുന്പോള്‍ അഴിക്കുള്ളിലേക്ക് സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍. ചന്പക്കര ബംഗ്ലാംകുന്നില്‍ രാഹുലി (35)നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ തോട്ടയ്ക്കാട് തിയാനിയില്‍ സുനീഷ് (42), അന്പലക്കവല തകടിപ്പുറം വിഷ്ണു (26) എന്നിവരാണു പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂവരും നെടുംകുന്നത്തിനു പോയി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് ബസ് ഗാരേജിലെത്തിയ മൂവരും രാത്രി 8.45ന് സഹപ്രവര്‍ത്തകനായ രഞ്ചുവിന്റെ വിവാഹ ചടങ്ങിനു നെടുംകുന്നത്തേക്കു പോയി. ഇവിടെ എത്തിയശേഷം മദ്യപിച്ച രാഹുല്‍ സുനീഷിനെയും വിഷ്ണുവിനെയും അസഭ്യം പറഞ്ഞു. തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടായി. രാത്രി…
Read Moreഓക്സിജന്‍ സിലിണ്ടറിനു പകരം നെബുലൈസര്‍ ഉപയോഗിക്കാമോ ? വൈറല്‍ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഓക്സിജനായുള്ള നെട്ടോട്ടത്തിലാണ് അധികൃതരും അവശ്യരോഗികളുമെല്ലാം. എന്നാല്‍ രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയെന്ന് പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നാട്ടുകാര്‍ നെട്ടോട്ടമോടവേ ജീവന് രക്ഷിക്കുന്ന ട്രിക്ക് എന്ന പേരിലാണ് ഈ വിഡിയോ പ്രചരിച്ചത്. വിഡിയോ ചെയ്ത ഫരീദാബാദ് സര്‍വോദയ ഹോസ്പിറ്റലിലെ ഡോ. അലോക് സേത്തിയെ പലരും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മരുന്ന് ഇടാതെ നെബുലൈസര്‍ ഓണ്‍ ചെയ്ത് അതിലെ മാസ്കെടുത്ത് മൂക്കിനോട് ചേര്‍ത്ത് ശ്വസിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ നില വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ഡോക്ടറിന്റെ വാദം. എന്നാല്‍ ഡോ. അലോകിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അലോക് ജോലി ചെയ്യുന്ന ആശുപത്രിയും ഡോക്ടറുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. സംഗതി വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടര്‍ രംഗത്തെത്തി. ഓക്സിജന്‍ സിലിണ്ടറിന് പകരം…
Read Moreപരിപാടി സ്ഥലത്ത് എന്നെ കാത്ത് ഗുണ്ടകളുമായി ആദിത്യന് നില്‍പ്പുണ്ടായിരുന്നു ! ഇത്രയും വിഷം മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് നടന് ഷാനവാസ്…
അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന് ജയനും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നിരവധി പേരാണ് ആദിത്യനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചിലരാവട്ടെ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഇപ്പോഴിതാ നടന് ഷാനവാസും ആദിത്യനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന സീരിയലില്‍ രുദ്രന് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാനവാസ്. തന്നെ അപായപ്പെടുത്തുവാന്‍ ആദിത്യന് ഗുണ്ടാസംഘവുമായെത്തിയെന്ന വെളിപ്പെടുത്തലാണ് ഷാനവാസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സീത സീരിയലില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനു പിന്നില്‍ കൡച്ചതും ആദിത്യനായിരുന്നുവെന്നും സംവിധായകനെതിരേ വധഭീഷണി ഉയര്‍ത്തിയതും ഇയാള്‍ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓര്‍ത്താണ് ഇത്രയും നാള് മിണ്ടാതിരുന്നതെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരേ ആദിത്യന് നടത്തിയ കുപ്രചരണങ്ങളുടെ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അമ്പിളിദേവിയോടുള്ള ബഹുമാനം ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും കാലം ക്ഷമിച്ചതെന്നും ഇനി…
Read Moreകോവിഡിന്റെ മൂന്നാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര ! ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിലയിരുത്തല്‍…
കോവിഡ് രാജ്യത്ത് തന്നെ ഏറ്റവും ദുരന്തം വിതച്ച സ്ഥലമായ മഹാരാഷ്ട്രയില്‍ ജനങ്ങളുടെ ഭീതി കൂട്ടി മൂന്നാം തരംഗ ഭീഷണി. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്നാ ണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ നല്കുന്ന സൂചന. രാജ്യത്ത് അലയടിച്ച കോവിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. വിദഗ്ധരുടെ മുന്നറിയിപ്പിനെ അധികരിച്ചാണ് ടൊപെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര് കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി…
Read Moreവാഹനത്തില്‍ പോകാന്‍ എട്ടുവയസ്സുകാരി മടി കാണിച്ചു ! കുട്ടിയോടു ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഡ്രൈവറുടെ പീഡനത്തിന്റെ കഥകള്‍…
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം.വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അബ്ദുള്‍ വാഹിദ്. കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
Read Moreഇനി എല്ലാവര്ക്കും സൗജന്യ വാക്സിന് ! പുതിയ ഉത്തരവിറങ്ങി…
സംസ്ഥാനത്തെ എല്ലാവര്ക്കും ഇനി സൗജന്യ വാക്സിന്. ഇതു പ്രകാരം സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് കോവിഡ് വാക്്സിന് തികച്ചും സൗജന്യമായിരിക്കും. ഇതു സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.സര്‍ക്കാര്‍ മേഖലയിലാണ് വാക്സിന് സൗജന്യമായി നല്‍കുക. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ കോവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന് സൗജന്യമായി തന്നെ നല്കാന് ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരളം ഒരു കോടി ഡോസ് വാക്സിന് വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
Read Moreകോവിഡിൽ വിറച്ച് ഇന്ത്യ; 24 മണിക്കൂറിനിടെ 3,498 മരണം; 3,86,452 പേർക്ക് രോഗം; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31,70,228 പേർ ചികിത്സയില്‍
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,86,452 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,87,62.976 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,498 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,08,330 ആയി. 2,97,540 പേർ രോഗമുക്തരായി. രാജ്യത്ത് മൊത്തം 1,53,84,418 പേർ രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31,70,228 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.
Read More