ഇ​റാ​ക്കി​നെ ത​ക​ർ​ത്ത് ഫ്ര​ഞ്ച് പ​ട നോ​ക്കൗ​ട്ടി​ൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മൂ​ർ​ച്ച​യേ​റി​യ സം​ഘ​വു​മാ​യെ​ത്തി​യ ഫ്രാ​ൻ​സ്, ഐ-​ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ഇ​റാ​ക്കി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നു.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു മ​ത്സ​ര​മെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ മ​ഴ​യും കാ​ര​ണം ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ മ​ത്സ​രം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ ത​ന്‍റെ നൂ​റാം മ​ത്സ​രം ക​ളി​ക്കു​ന്ന ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളി​ലൂ​ടെ ഫ്രാ​ൻ​സ് അ​നാ​യാ​സ ജ​യം നേ​ടി. ഉ​സ്മാ​ൻ ഡെം​ബെ​ലെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ മൂ​ന്നാം ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ മൈ​ക്ക​ൽ ഒ​ലീ​സെ​യു​ടെ പാ​സി​ൽ നി​ന്നാ​ണ് എം​ബാ​പ്പെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ഒ​ലീ​സെ​യു​മാ​യി പ​ന്ത് കൈ​മാ​റി പെ​നാ​ൽ​റ്റി ബോ​ക്സി​ന്‍റെ വ​ല​ത് മൂ​ല​യി​ൽ നി​ന്നു​ള്ള എം​ബാ​പ്പെ​യു​ടെ ഷോ​ട്ട് ഉ​യ​ർ​ന്ന് പൊ​ങ്ങി. പ​ന്ത് കൈ​പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ പ​ന്ത് ഇ​റാ​ക്കി​ന്‍റെ വ​ല​യി​ലെ​ത്തി.

ഇ​തി​നി​ടെ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ മ​ത്സ​രം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് 130 മി​നി​റ്റോ​ളം നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഫ്ര​ഞ്ച് പ​ട നി​ർ​ത്തി​യി​ട​ത്തു​നി​ന്നു ത​ന്നെ തു​ട​ങ്ങി. ര​ണ്ടാം പ​കു​തി​യി​ൽ 54-ാം മി​നി​റ്റി​ൽ അ​വ​ർ വീ​ണ്ടും ഗോ​ൾ ക​ണ്ടെ​ത്തി. ഇ​റാ​ക്ക് പ്ര​തി​രോ​ധ​ത്തി​ൽ സം​ഭ​വി​ച്ച പി​ഴ​വ് മു​ത​ലെ​ടു​ത്ത് എം​ബാ​പ്പെ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു.

ഇ​റാ​ഖ് ഗോ​ൾ കീ​പ്പ​ർ അ​ഹ​മ്മ​ദ് ഫാ​ദി​ലി​ന് പ​ന്ത് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ പ​ന്ത് ല​ഭി​ച്ച ഡെം​ബെ​ലെ അ​ത് എം​ബാ​പ്പെ​യ്ക്ക് ന​ൽ​കി. അ​ദ്ദേ​ഹ​മ​ത് അ​നാ​യാ​സം ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ​യു​ടെ നാ​ലാം ഗോ​ളാ​ണി​ത്. തു​ട​ർ​ന്ന് 66-ാം മി​നി​റ്റി​ൽ മൈ​ക്ക​ൽ ഒ​ലീ​സെ​യു​ടെ മ​നോ​ഹ​ര​മാ​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ ല​ഭി​ച്ച പാ​സ് ഉ​സ്മാ​ൻ ഡെം​ബെ​ലെ കൂ​ടി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ ഫ്രാ​ൻ​സ് മൂ​ന്ന് ഗോ​ളു​ക​ളോ​ടെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നു.

ഈ ​മ​ത്സ​ര​ത്തി​ലെ ര​ണ്ടു ഗോ​ളു​ക​ളോ​ടെ ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ളു​ക​ളു​ടെ എ​ണ്ണം 16 ആ​യി. ലോ​ക​ക​പ്പ് ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ജ​ർ​മ​നി​യു​ടെ മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി​യി​രി​ക്കു​ക​യാ​ണ് എം​ബാ​പ്പെ. ഇ​നി മു​ന്നി​ലു​ള്ള​ത് 18 ഗോ​ളു​ക​ൾ നേ​ടി​യ അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി​യാ​ണ്.

ഐ ​ഗ്രൂ​പ്പി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഫ്രാ​ൻ​സ് ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യാ​ണ് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ലി​നെ​യാ​ണ് ഫ്രാ​ൻ​സ് കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നോ​ർ​വെ​യോ​ട് തോ​ൽ​വി​യേ​റ്റ ഇ​റാ​ക്ക്, ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.

Related posts

Leave a Comment