കുമരകം: തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിനെതിരേ പോലീസിൽ പരാതിപ്പെട്ടതോടെ ബന്ധുക്കളിൽനിന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് പിൻവലിക്കാൻ സമ്മർദമുണ്ടെന്നും കായലിന്റെ കാവലാളായ രാജപ്പൻ. വള്ളത്തിൽ സഞ്ചരിച്ച് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വിറ്റ് കിട്ടിയ പണവും തന്റെ പരിസ്ഥിതി സ്നേഹം അറിഞ്ഞ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും ലഭിച്ച പണവും നിക്ഷേപിച്ചിരുന്ന അക്കൗണ്ടിൽനിന്നുമാണ് അഞ്ചു ലക്ഷം രൂപ സഹോദരി കൈക്കലാക്കിയത്. എന്തെല്ലാം ഭീഷണി ഉണ്ടെങ്കിലും തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് രാജപ്പൻ പറഞ്ഞു. രാജപ്പൻ നൽകിയ പരാതിയെ തുടർന്ന് സഹോദരി ചെത്തിവേലിൽ വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും രാജപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. സഹോദരനായ രാജപ്പനുവേണ്ടി വീടും സ്ഥലവും ഏർപ്പാടാക്കാനാണ് ബാങ്കിൽനിന്നും പണം പിൻവലിച്ചത് എന്നായിരുന്നു വിലാസിനിയുടെ ആദ്യ വിശദീകരണം.…
Read MoreDay: June 19, 2021
വെറും കണ്ട്രികളായ അച്ഛനമ്മമാര്‍ ചെയ്ത ചതി ! വെബ് ഡെവലപ്പറായ അച്ഛന് മകന് നല്കിയ പേര് കേട്ട് വാപൊളിച്ച് സോഷ്യല്‍ മീഡിയ…
സ്വന്തം മക്കള്‍ക്ക് വ്യത്യസ്ഥമായ പേരിടാന്‍ മത്സരിക്കുന്നവരാണ് ഇന്നത്തെ ഒട്ടുമിക്ക മാതാപിതാക്കളും. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു പിതാവ് തന്റെ ആണ്‍കുഞ്ഞിന് ‘ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജ് റായോ പാസ്ക്വല്‍'( ‘HTML’) എന്ന് പേരിട്ടിരിക്കുകയാണ്. വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്. തന്റെ ജോലിയോടുള്ള സ്നേഹം കൊണ്ടാണ് ഇദ്ദേഹം കുട്ടിയ്ക്ക് ഈ വ്യത്യസ്തമായ പേരിടാന്‍ കാരണം. കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയായ സിന്‍സിയേര്‍ലി പാസ്ക്വല്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്കുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്ന് ദി ഇന്‍ക്വയര്‍.നെറ്റിന് (The Inquirer.net) നല്കിയ അഭിമുഖത്തില്‍ സിന്‍സിയേര്‍ലി പാസ്ക്വല്‍ പറഞ്ഞു. തന്റെ സഹോദരനും എച്ച്ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാര്‍ത്ഥ പേര് ‘മാക്രോണി 85’ എന്നും സഹോദരിയുടെ പേര് ‘സ്പെഗറ്റി 88’ എന്നും ആണെന്ന് സിന്‍സിയേര്‍ലി പറഞ്ഞു. സ്പെഗറ്റിയുടെ…
Read Moreപ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വിദ്യാധരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളാവൂർ ചൂട്ടടിപ്പാറയിൽ ശനിയാഴ്ച രാവിലെ 6.30 നായിരുന്നു സംഭവം. കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് വിദ്യാധരന് വെട്ടേറ്റത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്പോൾ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു. മറ്റുപോലീസുകാർ ഇടപെട്ട് പ്രസാദിനെ കീഴ്പ്പെടുത്തി. അജിനെയും പ്രസാദിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാധരന്റെ തലയ്ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആദ്യം മണിമലയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Read Moreആർക്കും വേണ്ടേ പൊന്നേ…! സ്വർണ വില പിടിവിട്ട് താഴേയ്ക്ക്; അഞ്ചാം ദിവസവും വിലകുറഞ്ഞു
കൊച്ചി: സ്വർണം കൈവിട്ട് താഴേയ്ക്കു പതിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും വിലകുറഞ്ഞു. ശനിയാഴ്ച പവന് 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ അഞ്ച് ദിവസത്തിനിടെ 1200 രൂപ ഇടിഞ്ഞു. പവന് ഇന്നത്തെ വില 35,200 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1780 രൂപയാണ് കുറഞ്ഞത്.
Read Moreകാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….! പരിഹസിച്ച് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള തർക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംകൊള്ള മറയ്ക്കാനുള്ള കൗശലമാണിതെന്നും മലയാളികളെ മണ്ടന്മാരാക്കുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. അപ്രതീക്ഷിത ചോദ്യത്തിന് എഴുതിക്കൊണ്ട് വന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….
Read Moreഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കരുതെ..! മകന്റെ ഓൺലൈൻ ഗെയിം കളി; അമ്മയുടെ അക്കൗണ്ടിൽ നിന്ന് പോയത് മൂന്നു ലക്ഷം രൂപ
ആലുവ: ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ ഗെയിമിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോർന്ന വഴി കണ്ടെത്തിയത്. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതൽ നാലായിരം രൂപ വരെ ഒരുസമയം ചാർജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്നു പണം പോകുന്നതായി അറിഞ്ഞത്. തുടർന്നു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തി. ഒരു ദിവസംതന്നെ പത്തു പ്രാവശ്യം വരെ ഈ വിദ്യാർഥി ചാർജ് ചെയ്തിരുന്നു. ഇതുപോലെ നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ബോധവത്കരണം നടത്തുമെന്ന് എസ്പി കാർത്തിക്…
Read Moreനിയന്ത്രണങ്ങൾക്ക് വിട്ടുവീഴ്ചയില്ല! മൂന്നാം തരംഗത്തിൽ വരുന്നത് അതിവ്യാപന ശേഷിയുള്ള വൈറസ്; ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷി
തിരുവനന്തപുരം: ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിർഭാവം മൂന്നാം തരംഗത്തിലുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം. മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട്. സമൂഹമെന്ന നിലയ്ക്ക് ഒന്നാകെ ജാഗ്രത പുലർത്തിയാൽ മൂന്നാം തരംഗത്തെ തടയാൻ സാധിക്കും. മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽനിന്നും ഉണ്ടാകുന്നുണ്ട്. അത്തരം ചർച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാൻ ആവശ്യമായ തയാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. മുതിർന്നവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും. മെഡിക്കൽ കോളജ് ആശുപത്രികളിൽ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക്…
Read Moreബാറുകളിലും കണ്‍സ്യൂമർ ഫെഡിലും മദ്യത്തിന് വില കൂട്ടി; മദ്യവിലയിൽ 30 രൂപ മുതൽ വർധനയുണ്ടാകും; ബിവറേജസിൽ വർധനയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തുറന്നതിനു പിന്നാലെ ബാറുകളും കണ്‍സ്യൂമർ ഫെഡ് ഔട്ട്ലറ്റുകളും വഴി വിൽക്കുന്ന മദ്യത്തിന്റെ വില ഉയർത്തി സർക്കാർ. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാറുകൾ വഴി വിൽക്കുന്ന മദ്യവിലയിൽ 30 രൂപ മുതൽ വർധനയുണ്ടാകും. എന്നാൽ, ബെവ്കോ ഔട്ട് ലറ്റുകൾ വഴി വിൽക്കുന്ന മദ്യവിലയിൽ മാറ്റമില്ല. ബാറുകൾക്കു നൽകുന്ന മദ്യത്തിന്റെ കെയ്സിന് ബിവറേജസ് കോർപറേഷൻ ഈടാക്കുന്ന പ്രോഫിറ്റ് മാർജിൻ ഇനത്തിൽ ഈടാക്കുന്ന തുക എട്ടു ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തി. കണ്‍സ്യൂമർ ഫെഡിന് നൽകുന്ന മദ്യത്തിന്റെ പ്രോഫിറ്റ് മാർജിൻ 20 ശതമാനമാക്കിയും ഉയർത്തി. എക്സൈസ് ഡ്യൂട്ടി അടക്കമുള്ള നികുതികൾ കൂടാതെയാണ് പ്രോഫിറ്റ് മാർജിൻ ഇനത്തിലും ബെവ്കോ തുക ഈടാക്കുന്നത്.
Read Moreമീൻ കറിയെച്ചൊല്ലിയുണ്ടായ തർക്കം! ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ടു തല്ലിത്തകർത്ത യുവാവ് രക്തം വാർന്നു മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലക്കാട്: ലഘുഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരന്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത് (25) ആണ് മരിച്ചത്. ലഘുഭക്ഷണശാലയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാൻ എത്തിയത്. മീൻ കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലുമേശ ശ്രീജിത്ത് കൈകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നെന്നു കസബ പോലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കുവാഹന ജീവനക്കാർക്കായി തുറന്നുവച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിനു പിന്നാലെ പോലീസെത്തി കട പൂട്ടിച്ചു.
Read More