ഒരു കാലത്ത് ബോളിവുഡ് അടക്കിഭരിച്ച ഹീറോയായിരുന്നു സഞ്ജയ് ദത്ത്. സൂപ്പര്‍താരങ്ങളായ മാതാപിതാക്കളുടെ പാതയില്‍ സിനിമയിലെത്തിയ സഞ്ജുവും പ്രകടനം മോശമാക്കിയില്ല. എന്നാല്‍ സിനിമകള്‍ ഹിറ്റാകുന്നതിനൊപ്പം വിവാദങ്ങളും സഞ്ജുവിനെ പിന്തുടര്ന്നു. ലഹരി ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജുവിന്റെ ജീവിതത്തെ മാധ്യമങ്ങളുടെ ഇഷ്ട വിഷയമാക്കി നിലനിര്‍ത്തി. എന്നാല്‍ സ്ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് ഇന്നും അദ്ദേഹത്തോട് സ്നേഹമാണ്. അതേ സമയം ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഫിലിംഫെയര്‍ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത് 1993ല്‍ ആയിരുന്നു. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. കവര്‍ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പു തന്നെ സഞ്ജയ് ദത്ത്…
Read MoreDay: June 19, 2021
ഫ്ളാറ്റിൽ യുവതിക്ക് പീഡനം; ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം
കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്ട്ടിന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി അന്വേഷണ സംഘം. തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്. അതിനിടെ, രണ്ടു ദിവസംകൂടി കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും സമയം നീട്ടി നല്‍കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണു കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. പ്രതിയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പോലീസ് മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി അനധികൃതമായി പണം സമ്പാദിച്ചതായുള്ള വിവരങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. പീഡനം നടന്ന ഫ്ളാറ്റിലും തുടര്‍ന്ന് മാര്ട്ടിന് ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും…
Read Moreടിപ്പർ-ടോറസ് അമിതവേഗം റോഡുകൾ മരണക്കളമാകുന്നു; കല്ലറയിൽ ഇന്നലെ പൊലിഞ്ഞത് ഇരുപത്തിയൊന്നുകാരന്റെ ജീവൻ
കല്ലറ: ടിപ്പർ, ടോറസ് വാഹനങ്ങളുടെ അമിത വേഗം കൊലവിളിയായി മാറുന്നു.ഇന്നലെ കല്ലറയിൽ 21 കാരന്റെ ജീവൻ പൊലിഞ്ഞ റോഡപകടത്തിനു കാരണം ടോറസ് ലോറിയുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും. മാഞ്ഞൂർ മേമ്മുറി അന്പലത്തിങ്കൽ മുരളീധരന്റെ മകൻ മഹേഷാ(23)ണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കുറുപ്പന്തറ-ഇടയാഴം റോഡിൽ കല്ലറ കളന്പുകാട്ട് ടോറസ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലറ എസ്ബിഐ ബാങ്കിനുസമീപത്തുനിന്നും മാൻവെട്ടം ഭാഗത്തേക്കു വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ചേർത്തല ഭാഗത്തേക്കു പോകുകയായിരുന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രി 8.30നു കളന്പുകാട് പാലത്തിന് സമീപത്തായായിരുന്നു സംഭവം. അപകടത്തിൽ മരിച്ച മഹേഷിന്റെ മൃതദേഹം ടോറസിന്റെ ടയറുകൾ കയറി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടമുണ്ടായ ഉടൻതന്നെ ടോറസിലുണ്ടായിരുന്നവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. അപകടം നടന്നയുടൻ ഇതുവഴിപോയ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും വാഹനം…
Read Moreകോവിഡ് കുറയുന്നു; വിഴിഞ്ഞം തീരദേശ പഞ്ചായത്തുകൾക്ക് ആശ്വാസം
വിഴിഞ്ഞം: തീരദേശ പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധന ഫലങ്ങൾ രോഗം നിയന്ത്രണ വിധേയമായതിന്റെ ലക്ഷണമാണ് കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ അടച്ച് പൂട്ടലും നിയന്ത്രണങ്ങളും കർശനമായി തുടരാനും തീരുമാനമായി.തീരദേശ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുണ്ടായിരുന്ന കരിംകുളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 40 പേരിൽ നടത്തിയ പരിശോധനയിൽ പതിനെട്ട് പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുൻപ് അറുപതോളം പേർക്ക് രോഗം കണ്ടെത്തിയതോടെയാണ് കൂട്ടപ്പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്.പരിശോധന ഇന്നും തുടരും.പൂവാറിൽ ഇന്നലെ 78 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ പോസിറ്റീവായ 18 പേരിൽ എട്ട് പേരും മറ്റ് പഞ്ചായത്തുകളിൽ നിന്ന് വന്നവരായിരുന്നു. ഇവിടെ വ്യാഴാഴ്ച രോഗം കണ്ടെത്തിയ മൂന്ന് പേരുമായി ബന്ധമുള്ളവരെയും ഇന്നലെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കോട്ടുകാലിലും, കാഞ്ഞിരംകുളത്തും നിയന്ത്രണങ്ങൾ ഫലം കണ്ടതായി അധികൃതർ പറയുന്നു. കോട്ടു കാലിൽഏറെ ജനത്തിരക്കുള്ള…
Read Moreഅവരെ എവിടെ വച്ചു കണ്ടാലും ഞാനൊന്നു പൊട്ടിക്കും ! നയന്‍താര ചീത്ത സ്ത്രീയെന്ന് പ്രഭുദേവയുടെ ഭാര്യ…
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് ആരാധകരും ഏറെയാണ്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോള്‍ നയന്‍താര സിനിമലോകം കീഴടക്കുകയായിരുന്നു. വിവാദങ്ങളും താരത്തിന്റെ കൂടെപ്പിറപ്പായിരുന്നു. നടന് ഡാന്‍സറും സംവിധായകനും കൂടിയായ പ്രഭുദേവയുമായുള്ള പ്രണയം ആരാധകരെയൊന്നാകെ ഞെട്ടിച്ചിരുന്നു. അന്നത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കാരണം പ്രഭുദേവയും നയന്‍താരയും പ്രണയത്തിലാകുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു. അതുകൊണ്ടുതന്നെ ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു. ആദ്യമൊക്കെ പ്രണയം വെറും ഗോസിപ്പ് ആണെന്ന് വാര്‍ത്തയായിരുന്നു. പക്ഷേ പിന്നീട് ഇരുവരും ഒരുപാട് വേദികളില്‍ പ്രത്യക്ഷപ്പെടുകയും, ഒരുമിച്ച് താമസിക്കുകയും ചെയ്തതോടുകൂടി ഇവര്‍ തമ്മിലുള്ള പ്രണയം സിനിമാലോകത്ത് സ്ഥിരീകരിച്ചു. തന്റെ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടി പ്രഭുദേവ പിന്നീട് നീക്കങ്ങള്‍ നടത്തി. നയന്‍താരയോടൊത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി. പക്ഷേ…
Read Moreനാളെയും സമ്പൂർണ ലോക്ക് ഡൗണ്‍; പൊതുഗതാഗതവും മദ്യവിൽപ്പനയും ഇല്ല; അവശ്യമേഖലയ്ക്കു മാത്രം ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സന്പൂർണ ലോക്ഡൗണ്‍. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ, ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ലോക്ഡൗണിൽ ഇതുവരെ നൽകിയ ഇളവുകൾ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾ, പാൽ വിതരണം,പലചരക്ക്, പച്ചക്കറി കടകൾ, മത്സ്യ മാംസ വിൽപന ശാലകൾ,ബേക്കറി എന്നിവ രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെ തുറക്കാം. നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ട്രെയിൻ, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കിൽ യാത്രാനുമതി.വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം. കാബുകൾക്കും ടാക്സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്ക് യാത്രാനുമതി ഉണ്ട്. മാലിന്യം നീക്കം ചെയ്യുന്ന…
Read Moreചവിട്ടി വീഴ്ത്തൽ ..! സുധാകരന്റേത് തെരുവ് ഗുണ്ടയുടെ ഭാഷയെന്ന് വിജയരാഘവൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. രാഷ്ട്രീയക്കാർ ഇങ്ങനെ സംസാരിക്കില്ല എന്നും കോൺഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് കെ.സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ.വിജയരാഘവൻ പറഞ്ഞു. കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് വിരുദ്ധമായ രീതിയാണ് സുധാകരന്റേതെന്നും സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയുണ്ടെന്ന കെ.സുധാകരന്റെ പരാമർശത്തോടും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു എ.വിജയരാഘവൻ.
Read Moreഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി ! വേറെ രണ്ടു തടാകങ്ങളിലും കൊറോണ; രാജ്യത്തുടനീളം പഠനം നടത്തണമെന്ന് ഗവേഷകര്‍…
നദീജലത്തില്‍ കൊറോണ ഏറെക്കാലം നില്‍ക്കുമെന്ന് സൂചന നല്കി പുതിയ പഠനം. ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നദീ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ കാന്‍ക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി നഗര്‍ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്. രാജ്യത്തുടനീളം ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്ന് ഐഐടി പ്രൊഫസര്‍ മനീഷ് കുമാര്‍ വ്യക്തമാക്കി. വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകും എന്നത് അപകട സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 29 വരെ…
Read Moreഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണം; യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് പുറത്തുവന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേരാത്ത നിലയിലാണ് പിണറായിയുടെ സംസാരം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കി പെരുമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്ന പത്രസമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾ പാടില്ലാത്തതാണ്. എന്നാൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ഈ വാർത്താ സമ്മേളനങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചിരിക്കുന്നത്. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് സുധാകരനെതിരായി മുഖ്യമന്ത്രി സംസാരിച്ചത്. യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതാണോ ഇതെന്ന് അദ്ദേഹം ചിന്തിക്കണം. മുഖ്യമന്ത്രി സമചിത്തതയുടെ പാതയാണ് സ്വീകരിക്കേണ്ടത്. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട കാര്യമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും വനംകൊള്ളക്കാരെ സഹായിക്കാനുമാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഇന്ത്യൻ ഇതിഹാസ കായികതാരം മിൽഖ സിംഗ് അന്തരിച്ചു
ഛണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിംഗ് (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖ സിംഗ് പറക്കും സിംഗ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. രാജ്യം മിൽഖ സിംഗിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. മിൽഖ സിംഗിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
Read More