വൈപ്പിന്‍: ശ്രീലങ്കയില്‍നിന്നും കടല്‍മാര്‍ഗം രണ്ട് സംഘങ്ങളായി തമിഴ്നാട്ടിലെത്തി കൊച്ചി വഴി പാകിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടന്നേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി തീരിത്ത് നടത്തിയ പരിശോധനയിൽ ബോട്ട് പിടികൂടി. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസാണ് പോണ്ടിച്ചേരി രജിസ്ട്രേഷന് ഉള്ള മേരി മേഴ്സി എന്ന ബോട്ട് പിടികൂടിയത്. ബോട്ടില്‍ ഏഴ് മലയാളികളും ആറ് തമിഴ്നാട്ടുകാരുമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ നാലു ദിവസമായി ശ്രീലങ്കന്ബോട്ടുകളെ പിടികൂടാന്‍ തീരത്ത് വലവിരിച്ചു കാത്തിരിക്കുകയായിരുന്നു കോസ്റ്റല്‍ പോലീസ്. ഇതിനിടെ ഇന്നലെ രാവിലെ സംശയാസ്പദമായി ഒരു ബോട്ട് കൊച്ചി ലക്ഷ്യമാക്കി വരുന്നുണ്ടെന്ന് കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. സുനുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പട്രോളിംഗിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. അന്യസംസ്ഥാന യാനങ്ങള്‍ സംസ്ഥാനത്തിന്റെ പരിധിയായ 12 നോട്ടിക്കല്‍ മൈലിനകത്ത് പ്രവേശിക്കണമെങ്കില്‍ സ്പെഷല്‍ പെര്‍മിറ്റ് വേണമെന്നുണ്ട്. എന്നാല്‍ ബോട്ടിനു ഈ പെര്‍മിറ്റോ…
Read MoreDay: September 1, 2021
പതിനാലുകാരി കാമുകനെ വീട്ടിൽ ഒളിപ്പിച്ചത് രണ്ടു ദിവസം; പതിനേഴുകാരനുമായി ഒളിച്ചു താമസിക്കുന്നതിനിടെ ശാരീരിക ബന്ധം; മുത്തച്ഛൻ കണ്ടുപിടിച്ചപ്പോൾ പെൺകുട്ടി പറഞ്ഞതിങ്ങനെ….
മുണ്ടക്കയം: 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 17 കാരനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് അറസ്റ്റിലായത്. മുണ്ടക്കയം സ്വദേശിനിയായ 14 വയസുകാരിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രതി പാലക്കാട് ചിറ്റൂരിൽനിന്ന് മുണ്ടക്കയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു. 14 വയസുകാരിയുടെ വീട്ടിൽ ആരുമറിയാതെ രണ്ടുദിവസം താമസിച്ച പ്രതി തിരിച്ച് പാലക്കാട്ടേക്കു മടങ്ങുന്പോഴാണ് മുത്തച്ഛന്റെ ശ്രദ്ധയിൽപ്പെടുന്നത്. തിരക്കിയപ്പോൾ കൂട്ടുകാരൻ ആണെന്നായിരുന്നു 14കാരി വിശദീകരിച്ചത്. തുടർന്ന് വീട്ടുകാർ കുട്ടിയുടെ സോഷ്യൽ മീഡിയയിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്നിന്നും പ്രതി അറസ്റ്റിലാകുന്നത്.
Read Moreപനിയും വയറിളക്കവും മൂലം ആടുകൾ ചത്തുവീഴുന്നു;വൈക്കത്ത് കർഷകർ ആശങ്കയിൽ
വൈക്കം: കർഷകരെ ആശങ്കയിലാഴ്ത്തി ആടുകൾ ചത്തുവീഴുന്നു. അസുഖ ബാധിതരായാണ് ആടുകൾ ചാകുന്നത്.തലയാഴം പഞ്ചായത്തിലൈ ഉൾപ്രദേശങ്ങളായ ചെട്ടിക്കരി, തോട്ടകം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി ആടുകളാണ് കഴിഞ്ഞ ദിവസം ചത്തത്. പനിയും വയറിളക്കവും ബാധിച്ച ആടുകൾക്ക് മൃഗാശുപത്രികളിൽനിന്നു മരുന്നു വാങ്ങി നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.തലയാഴം ചെട്ടിക്കരിയിൽ വിജയമ്മയുടെ ഗർഭിണിയായ ആടാണ് ചത്തത്. വയറു വീർത്ത് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയ രണ്ടു വയസിലധികം പ്രായമുള്ള ആട് രണ്ടു ദിവസത്തിനകം ചാകുകയായിരുന്നു. സമീപത്തെ വീട്ടിലെ വീട്ടമ്മയുടെ രണ്ട് ആടുകളും ഏതാനും ദിവസങ്ങൾക്കു മുന്‍പ് ചത്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട്ടമ്മമാർക്ക് വരുമാന വർധനവിനായി പഞ്ചായത്തും തലയാഴം മൃഗാശുപത്രിയും ചേർന്ന് നൽകിയ ആടുകളിൽ ചിലതും അസുഖം ബാധിച്ചു ചത്തു. തോട്ടകം നീലാംബരിയിൽ മഞ്ജുവിന് ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ആടുകളിൽ ഒരുവയസിലധികം പ്രായമുള്ള ആട് ഞായറാഴ്ച രാത്രിയാണ് ചത്തത്. തലയാഴം മൃഗാശുപത്രിയിൽ…
Read Moreതിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ; അടുത്ത് കിടന്ന് കിട്ടിയ ഫോണിൽ നിന്ന് വിളിച്ചപ്പോൾ ഓടിയെത്തിയ മകൻ കണ്ടത് ചതഞ്ഞരഞ്ഞ അച്ഛനെ; റോഡിൽ വെളിച്ചമുണ്ടാ യിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലെന്ന് നാട്ടുകാർ
കോട്ടയം: ക്രെയിൻ ശരീരത്തിലുടെ കയറിയിറങ്ങി വഴിയാത്രക്കാരൻ മരിച്ചസംഭവത്തിൽ വില്ലനായത് റോഡിലെ വെളിച്ചക്കുറവ്. വെങ്കേടത്ത് കണിയാംകുന്നേൽ ജോണ്‍ മാത്യു (62) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പതിനു ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നാലുമണിക്കാറ്റ് പാലമുറി ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ജോണിനെ പുറകിൽനിന്നും എത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് മണർകാട് പോലീസ് പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണയാളുടെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയും ചെയ്തു. പേരൂർ കെഎൻഎം സർവീസിന്റെ ക്രെയിനാണ് അപകടത്തിനിടയാക്കിയത്. വാഹനങ്ങൾ ചീറിപ്പായുന്ന ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടം നടന്ന സ്ഥലം ഏറ്റവും വെളിച്ചക്കുറവുള്ള ഭാഗമാണ്. റോഡിന്റെ ഇരുവശവും പടർപ്പുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാൽ നടയാത്രക്കാരെ വാഹനം ഓടിക്കുന്നവർ കാണണമെന്നില്ല. ഇന്നലെ റോഡിന് അരികു ചേർന്നു നടന്ന ജോണ്‍ മാത്യുവിനെ വെളിച്ചക്കുറവു മൂലം ക്രെയിൻ ഡ്രൈവർ കാണാതിരുന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.തറവാട്ടുവീട്ടിൽ കഴിയുന്ന പ്രായമുള്ള മാതാപിതാക്കളെ കണ്ടതിനു…
Read More43 ഡിഗ്രി ചൂടിലും സ്വെറ്റര്‍ ഷര്‍ട്ടിനുള്ളില്‍ ഇട്ടാണ് ദിലീപ് നിന്നത് ! താരത്തിന്റെ ‘ദുരുദ്ദേശം’ വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി
മലയാള സിനിമയിലെ എക്കാലയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നാണ് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി, മുകേഷ്, പ്രിയ രാമന്, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത സൈന്യം. മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപിന്റെ രണ്ടാമത്തെ മാത്രം ചിത്രമായിരുന്നു അത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു അത്. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ…
Read Moreനിര്‍ധന യുവതിയുടെ വിവാഹത്തിന് വസ്ത്രവും ഒരു ലക്ഷം രൂപയും നല്കി സുരേഷ് ഗോപി ! യുവതിയുടെ അവസ്ഥ താരത്തെ അറിയിച്ചത് പോലീസുകാര്‍….
സെപ്റ്റംബറില്‍ വിവാഹിതയാവുന്ന നിര്‍ധന യുവതിയ്ക്ക് നേരെ സഹായഹസ്തങ്ങള്‍ നീട്ടി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നല്കി സഹായിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോര്‍ട്ടില്‍ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ വിവാഹം നടത്തുന്ന കാര്യം ബുദ്ധിമുട്ടിലായി. സെപ്റ്റംബര്‍ ഒന്‍പതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നല്കി. സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണത്തിരക്കുകളിലാണ് താരം ഇപ്പോള്‍. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ളൈ,…
Read Moreഅതീവ ഗ്ലാമറസായ വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മൗനി റോയ് ! എന്നാല്‍ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ നടി കാറിലേക്ക് ഓടി; വീഡിയോ വൈറല്‍…
നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് മൗനി റോയ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ നടിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് വൈറലാകുന്നത്. അന്ധേരിയിലെ ടി സീരീസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ നടിയെ പാപ്പരാസികള്‍ വളഞ്ഞു. ഈ സമയമാണ് തന്റെ വസ്ത്രത്തെ കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. ഇനി ഇവിടെ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ നടി ഉടന്‍ തന്നെ വണ്ടിയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്.
Read Moreസിപിഎം വടിയെടുത്തു, കാന്തപുരം ഇടപെട്ടു; ഐഎൻഎല്ലിൽ മഞ്ഞുരുകുന്നു
ജോണ്സണ് വേങ്ങത്തടം കോട്ടയം: എൽഡിഎഫിൽനിന്ന് പുറത്തേക്കു പോകുമെന്ന അവസ്ഥ സംജാതമായതോടെ കാന്തപുരം ഇടപെട്ട് വീണ്ടും സമവായ ചർച്ചകൾ ആരംഭിച്ചതോടെ ഐഎൻഎല്ലിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നു. തമ്മിൽത്തല്ലുവരെയെത്തിയ ഐ എൻഎല്ലിലെ പിളർപ്പിനു പരിഹാരമാവുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ കൈ കൊടുക്കുമെന്നറിയുന്നു. പ്രസിഡന്റ് സ്ഥാനം കൊടുക്കുന്ന വിഭാഗത്തിനു മന്ത്രിസ്ഥാനം കൊടുക്കാതെയുള്ള ഒത്തുതീർപ്പു ചർച്ചകളുമായിട്ടാണ് കാന്തപുരം രംഗത്തിറങ്ങിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തന്നെയാണ് ചർച്ചകൾക്കു നേതൃത്വം നൽകിയത്. സിപിഎമ്മിന്റെ കടുത്ത നിലപാടാണ് വീണ്ടും കാന്തപുരത്തിനെ രംഗത്തിറക്കിയത്. ഇതോടെ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നറിയുന്നു. അബ്ദുൽ വഹാബ് തിരിച്ചെത്തുംപ്രഡിഡന്റ് സ്ഥാനത്തേക്ക് എ.പി. അബ്ദുൾ വഹാബ് തിരിച്ചുവരുന്നതിനോട് എതിർപ്പില്ലെന്നു പറഞ്ഞ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോജിപ്പിന്റെ വഴിതുറന്നു കഴിഞ്ഞു. എ.പി. അബ്ദുൾ വഹാബിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനു യാതൊരു തടസങ്ങളുമില്ലെന്ന് കാസിം…
Read Moreനാലുവയസ്സുകാരിയെ ചൂഷണത്തിനിരയാക്കിയെന്ന് ആരോപണം ! തൊഴിലാളിയെ ശരിക്ക് കൈകാര്യം ചെയ്ത് നാട്ടുകാരും വീട്ടുകാരും…
ഡല്‍ഹിയില്‍ നാലു വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന് സംശയിക്കുന്ന തൊഴിലാളിയെ ഡല്‍ഹിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഡല്‍ഹിയിലെ ബപ നഗര്‍ മേഖലയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. 25കാരനായ ഫാക്ടറി തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ബലാത്സംഗകുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ജീന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഈ 25കാരന്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുരപലഹാരം നല്കി കൂട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് എത്തും മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാരും ഏതാനും പ്രദേശവാസികളും ഫാക്ടറിയില്‍ എത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
Read Moreകേരളത്തില്‍ താലിബാന് പിന്തുണ കൂടുന്നു ! വെള്ളപൂശലും അനുകൂല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകം; താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ കൂട്ടായ ആക്രമണം…
കേരളത്തില്‍ താലിബാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി താലിബാന് അനുകൂല പ്രചരണം നടക്കുന്നതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് താലിബാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ചിലര്‍ വ്യാജ ഐഡികളിലാണെങ്കില്‍ ചിലര്‍ സ്വന്തം ഐഡികളില്‍ വന്നാണ് താലിബാനെ സ്വാതന്ത്ര്യപോരാളികളായി വിശേഷിപ്പിക്കുന്നത്. തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടിട്ടുള്ള ചില സംഘടനകളുടെ ഗ്രൂപ്പുകള്‍ വഴി താലിബാനെ വെളിപ്പിക്കുന്ന പരിപാടി ശക്തമായി മുമ്പോട്ടു പോകുകയാണ്. മുമ്പ് കാഷ്മീരിലെ തീവ്രവാദികളെ സ്വാതന്ത്ര്യവാദികളെന്നു വിശേഷിപ്പിച്ച സംഘടന തന്നെയാണ് താലിബാനെ പുകഴ്ത്തുന്നതിലും മുന്‍നിരയിലുള്ളത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തിന്റെ വിമോചന പോരാളികളായാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ സംഘടിത സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതും ഇത്തരം തീവ്രഗ്രൂപ്പുകളുടെ നിലപാടാണ്. പാരമ്പര്യവാദികളായ വിശ്വാസികളെ കൂടുതല്‍ തീവ്ര നിലപാടുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നു കരുതപ്പെടുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍…
Read More