തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. ഉപഭോക്താക്കൾക്ക് വീട്ടിലോ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലുമോ ഇരുന്നു ആവശ്യമുള്ള ബ്രാൻഡ് മദ്യം തെരഞ്ഞെടുത്തു മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാവും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡുമായി ഔട്ട്ലെറ്റിൽ എത്തിയാൽ ക്യൂവിൽ നിൽക്കാതെ ഇതിനായി പ്രത്യേകം പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്നും മദ്യം ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതു വരെ 27 ലക്ഷം രൂപയുടെ മദ്യ വിൽപന നടന്നു.
Read MoreDay: September 15, 2021
ഒരു മര്യാദയൊക്കെ വേണ്ടെടേ! വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരേ ഭക്ഷണപ്രേമികള്‍;വീഡിയോ കാണാം…
കൊറോണ വൈറസ് ആളുകളെ വീടിനുള്ളില്‍ തളച്ചിട്ടപ്പോള്‍ പലരും സമയം ചിലവിടാനായി തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണുണ്ടായത്. ചിലര്‍ക്ക് താല്പര്യം പുത്തന്‍ ഭക്ഷണ വിഭവങ്ങളുടെ പരീക്ഷണമായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു. വിചിത്രമായി തോന്നുമെങ്കിലും പലര്‍ക്കും അത് നല്ല രുചിയുള്ള വിഭവങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ വിചിത്രമായ കോമ്പിനേഷന്‍ രുചിയുടെ റെസിപ്പി അവതരിപ്പിക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ വൈറലാണ്. മാഗി ഉപയോഗിച്ചുള്ള ഒരു മില്‍ക്ക് ഷേക്കിന്റെ ചിത്രമായിരുന്നു അത്. ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ പലരെയും ഇത് അലോസരപ്പെടുത്തിയെന്നതാണ് വാസ്തവം. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഒട്ടുമിക്ക ആളുകളും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
Read Moreആറാം തമ്പുരാന് ആദ്യം പ്ലാന്‍ ചെയ്തത് മറ്റൊരു നടനെ വച്ച് ! അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയുടെ ഗതി തന്നെ മാറിയിരുന്നേനെ…
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് സഖ്യത്തിന്റേത്. ഇരുവരും ഒന്നിച്ചു ചേര്‍ന്നപ്പോഴുണ്ടായ ചിത്രങ്ങളെല്ലാം മലയാളികളെ ത്രസിപ്പിക്കുന്നതായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സിനിമാപ്രേമികള്‍ ആകെ ആവേശഭരിതരാണ്. 1997ല്‍ പുറത്തിറിങ്ങിയ ആറാം തമ്പുരാന് മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിലൊന്നാണ്. ഇരുനൂറ് ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആറാം തമ്പുരാന് ചന്ദ്രലേഖയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന് എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ ഉണ്ണിമായ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ചു. സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, കൊച്ചിന് ഹനീഫ, ചിത്ര തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ അണിനിരന്നു. രവീന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കിയ ചിത്രത്തിലെ പാട്ടുകള്‍ മലയാളികള്‍ ഇന്നും മൂളുന്നു. എന്നാല്‍ ആറാം തമ്പുരാന് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് ഷാജി…
Read Moreപഠനം മുടങ്ങുമെന്ന പേടി ഇനിവേണ്ട; രമ്യയുടെ വീട്ടിലേക്ക് ലാപ്ടോപ്പുമായി സുരേഷ് ഗോപിയെത്തി
തൃശൂർ: രമ്യയുടെ സങ്കടമറിഞ്ഞ് സുരേഷ് ഗോപി രമ്യയുടെ കൊച്ചുവീട്ടിലെത്തി. എൻജിനിയറിംഗിനു ശേഷം ഉന്നത പഠനം നടത്തുന്ന രമ്യയെ തേടിയാണ് സുരേഷ് ഗോപി എംപി തൃശൂർ റെയിൽവേ ചേരിയിൽ താമസിക്കുന്ന കൊച്ചുവീട്ടിലേക്ക് വന്നത്. ലാപ്ടോപ്പ് തകരാറിലായതേത്തുടർന്നു പഠനം പ്രതിസന്ധിയിലായത് രമ്യയെ ഏറെ വേദനിപ്പിച്ചിരുന്നു. പുതിയത് വാങ്ങാൻ സാന്പത്തികമായ കഴിവുമില്ല. ഈ വിവരം സുരേഷ് ഗോപിയുടെ ചെവിയിലെത്തിയതോടെയാണ് പുതിയ ലാപ്ടോപ്പുമായി സുരേഷ് ഗോപി രമ്യയെ കാണാനെത്തിയത്. റെയിൽവേ ചേരി പുനരധിവാസത്തിനു കോർപറേഷൻ ഭൂമി വാങ്ങിയെങ്കിലും വീടുവച്ചു നൽകാത്ത പ്രശ്നം കോളനിക്കാർ സൂചിപ്പിച്ചു. ഇതിൽ ഇടപെടാമെന്ന് വാക്കു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
Read Moreഎട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയായ 12കാരിയുടെ ആത്മഹത്യ ! 26കാരനായ അധ്യാപകനെതിരേ പോക്സോ കേസ്; അധ്യാപകന് മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പിതാവ്…
കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം അധ്യാപകന് ഒളിവിലാണ്. ദേളിയില്‍ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ഉസ്മാന് എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സമൂഹമാധ്യമത്തിലെ സ്വകാര്യ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. കാസര്‍ഗോഡ്, അടൂര്‍ സ്വദേശി ഉസ്മാന് പെണ്‍കുട്ടിയുമായി സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ചാറ്റിംഗില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ കടന്നുകൂടാറുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണം അധ്യാപകന്റെ ഭീഷണിയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍…
Read Moreറോസ് ഹൗസിലെ ദൃശ്യങ്ങൾ..! സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവായ കെ.സി. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ കൈമാറി പരാതിക്കാരി. 2012 മേയിൽ മന്ത്രിമന്ദിരമായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്. കെ.സി. വേണുഗോപാലിന് പുറമെ എ.പി. അബ്ദുല്ലക്കുട്ടിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എംഎൽഎ എന്നിവരെ പ്രതി ചേർത്താണ് കേസ്. സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരമാണ് സിബിഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് തെളിവുകൾ കൈമാറാൻ തയാറായിരുന്നില്ല.
Read Moreഹൃദയത്തിന്… ഗ്യാസിന്… കാൻസർ പ്രതിരോധത്തിന്… ഇത്തിരിക്കുഞ്ഞൻ വെള്ളുത്തുള്ളി ഒരു സംഭവം തന്നെ…
വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്!ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. വെളുത്തുളളി സൂപ്പും സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാംവിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം. ഹൃദയത്തിന്ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി…
Read Moreകാട്ടുപന്നി ശല്യം എന്തു ചെയ്തെന്നു കേന്ദ്രം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചില്ല; പകരം വിചിത്ര വാദവുമായി സംസ്ഥാന സർക്കാർ
സിജോ പൈനാടത്ത് കൊച്ചി: കേരളത്തില്‍ കൃഷിക്കും കര്‍ഷകര്‍ക്കും ദുരിതമാകുന്ന കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാന്‍ 2011 മുതല്‍ പഞ്ചായത്തുകള്‍ വഴി നടപടികള്‍ സ്വീകരിച്ചെന്നു സംസ്ഥാന സര്‍ക്കാരിന്റെ വിചിത്രവാദം. പഞ്ചായത്തുകള്‍ വഴി എന്തെല്ലാം ചെയ്തെന്ന കേന്ദ്രത്തിന്റെ ചോദ്യത്തോടു കേരളത്തിനു മറുപടിയുമില്ല. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു കാലങ്ങളായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കാട്ടുപന്നി വിഷയത്തില്‍ കേരളത്തിന്റെ ഒളിച്ചുകളി പുറത്തുവന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളിലൊന്നും അതിനെ വെടിവയ്ക്കാനോ കൊല്ലാനോ പഞ്ചായത്തുകള്‍ക്കോ കര്‍ഷകര്‍ക്കോ അധികാരമില്ലെന്നിരിക്കെയാണു സര്‍ക്കാരിന്റെ മറിച്ചുള്ള വിശദീകരണം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ മൂന്നിലാണു കാട്ടുപന്നികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങി മനുഷ്യജീവനോ കൃഷിക്കോ നാശമുണ്ടാക്കിയാല്‍ വെടിവച്ചുകൊല്ലാനുള്ള അനുമതി വനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. കൃഷി എത്ര നശിപ്പിച്ചാലും കര്‍ഷകര്‍ കാട്ടുപന്നിയെ കൊല്ലുന്നതു നിലവില്‍ ശിക്ഷാര്‍ഹമാണ്.കാട്ടുപന്നിയെ ഷെഡ്യൂള്‍ അഞ്ചിലെ ക്ഷുദ്രജീവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനായി…
Read Moreഎന്തുകൊണ്ടാണ് ഈ സ്ത്രീകളെല്ലാം എനിക്കെതിരാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല…! മല്ലിക ഷെറാവത്ത്
ഞാന്‍ ചെയ്ത രംഗങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഓണ്‍സ്ക്രീനില്‍ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളും വിമര്‍ശിക്കപ്പെട്ടു. ധാര്മികതയില്ലാത്തവളാണ് ഞാനെന്നും പറച്ചിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹത്തിനുള്ള വളര്‍ച്ചയില്‍ ഞാന്‍ സന്തുഷ്ടയാണ്. ആളുകള്‍ കൂടുതല്‍ സഹിഷ്ണുതയുള്ളവരാവുകയും ചെയ്തു. എന്നെ നിരന്തരം വേട്ടയാടിയ ചില മാധ്യമങ്ങള്‍ എന്നെ വിടാതെ പിന്തുടര്ന്നിരുന്നു. അവയില്‍ തന്നെ സ്ത്രീകളായിരുന്നു വേട്ടയാടിയിരുന്നത്. പുരുഷന്മാര്ക്ക് പ്രശ്നമുണ്ടായിരുന്നില്ല. അവര്‍ എല്ലായ്പ്പോഴും അഭിനന്ദിച്ചിട്ടേയുള്ളു. എന്തുകൊണ്ടാണ് ഈ സ്ത്രീകളെല്ലാം എനിക്കെതിരാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. അതു മടുത്താണ് കുറച്ചുനാളത്തേക്ക് രാജ്യം വിടാന്‍ തീരുമാനിച്ചത്. -മല്ലിക ഷെറാവത്ത്
Read More1983-ല്‍ ഞാന്‍ കണ്ട മമ്മൂട്ടിക്കും 2021ല്‍ കണ്ട മമ്മൂട്ടിക്കും ഒരു വ്യത്യാസവുമില്ല..! സുഹാസിനി പറയുന്നു…
1983-ല്‍ ഞാന്‍ കണ്ട മമ്മൂട്ടിക്കും 2021ല്‍ കണ്ട മമ്മൂട്ടിക്കും ഒരു വ്യത്യാസവുമില്ല. ഇന്നും അതേ സ്മാര്‍ട്ട്, ഹാന്‍ഡ്സം, യംഗ്, ടാലന്റഡ്, ഗ്രേറ്റ് പേഴ്സണാലിറ്റിയാണ് മമ്മൂട്ടി. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. ഞാന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയിലെ ഹീറോ ആണ് മമ്മൂട്ടി.കേരളത്തെ ക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും ഞാന്‍ കൂടുതല്‍ അറിയുന്നത് മമ്മൂട്ടിയിലൂടെയാണ്. കേരളത്തെ കുറിച്ച് ലോകത്തിലെ ഏതൊരാള്‍ക്കും അറിയാന്‍ എന്ത് നല്ല അംബാസിഡറാണ് മമ്മൂട്ടി. ഒരു മലയാളി എങ്ങനെ ആയിരിക്കണമെന്നതിന് പെര്‍ഫക്ട് ഉദാഹരണമാണ് മമ്മൂട്ടി. -സുഹാസിനി
Read More