നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി ചെറുവിമാനം നേപ്പാളിലെ ജോംസമില് കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ പൊഖറയില്നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന് പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബാക്കിയുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന…
Read MoreDay: May 29, 2022
വീട്ടില്‍ മൂന്നു നേരവും കഴിക്കാനുള്ളത് മാഗി മാത്രം ! ഇതില്‍ പ്രതിഷേധിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്…
വീട്ടില്‍ മൂന്നു നേരവും മാഗി മാത്രം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി ഭര്‍ത്താവ്. മാട്രിമോണിയല്‍ കേസുകളെ കുറിച്ച് സംസാരിക്കവേ മൈസുരു പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എംഎല് രഘുനാഥാണ് ഇത്തരമൊരു കേസിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ”മാഗി നൂഡില്‍സ് അല്ലാതെ മറ്റൊന്നും ഭാര്യയ്ക്ക് ഉണ്ടാക്കാനറിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം. പ്രഭാതഭക്ഷണത്തിനും ഉച്ചയ്ക്കും അത്താഴത്തിനുമെല്ലാം നൂഡില്‍സ് ആണ് ഭാര്യ ഉണ്ടാക്കിയിരുന്നത്. പെട്ടെന്ന് തയ്യാറാക്കാമെന്നതിനാല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ വീട്ടിലിവര് വാങ്ങി വയ്ക്കുമായിരുന്നു. നൂഡില്‍സ് കഴിച്ച് മടുത്തതോടെ ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയും ചെയ്തു”. ജഡ്ജി പറഞ്ഞു. മാഗി കേസ് എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നപരിഹാരം ബുദ്ധിമുട്ടേറിയ കാര്യമാണെന്നറിയിച്ച ജഡ്ജി മിക്കവരും കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ് ബന്ധം തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി. ”വികാരപരമായി പ്രശ്നങ്ങള്‍ പരിഹരിച്ച് തീര്‍ക്കാനാണ് മിക്കപ്പോഴും ശ്രമിക്കുക.…
Read Moreആദ്യ സിനിമയില്‍ വെച്ച് ഉണ്ടായ പിണക്കം തീര്‍ന്നത് 10 വര്‍ഷത്തിനു ശേഷം ട്വല്ത്ത്മാനിന്റെ സെറ്റില്‍ വെച്ച് ! ഉണ്ണി മുകുന്ദനുമായുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ച് രാഹുല്‍ മാധവ്…
നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണി മുകുന്ദനുമായുള്ള പിണക്കം അവസാനിപ്പിച്ചതിനക്കുറിച്ച് തുറന്നു പറയുകയാണ് നടന് രാഹുല്‍ മാധവ്. രാഹുല്‍ മാധവിന്റെ ആദ്യ മലയാളം ചിത്രമായിരുന്നു 2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍. ഈ ചിത്രത്തില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും തമ്മില്‍ എന്തോ കാര്യത്തിന് പിണങ്ങുകയായിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ വെച്ചാണ് ആ പ്രശ്നം അവസാനിച്ചത് എന്നാണ് രാഹുല്‍ മാധവ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് രാഹുല്‍ മാധവ് ഇക്കാര്യം തുറന്നു പറഞ്ഞത്. അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് മുമ്പ് തന്നെ…
Read Moreഎന്നാലും നീ അങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട് ! അമ്മയെ പേടിപ്പിച്ച സംഭവത്തെക്കുറിച്ച് രജിഷ വിജയന്…
മലയാളികളുടെ പ്രിയ നടിയാണ് രജിഷ വിജയന്. അമ്മയുടെ പിറന്നാളിന് കൊടുത്ത കിടിലന്‍ സര്‍പ്രൈസിനെക്കുറിച്ച് തുറന്നു പറയുകയാണ് നടിയിപ്പോള്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍പ്രൈസ് കൊടുക്കാന്‍ ശ്രമിച്ചിട്ട് അത് പരാജയപ്പെട്ടിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജിഷ. രജിഷയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ സര്‍പ്രൈസുകളെല്ലാം അടിപൊളിയാണ്. ഇതുവരെ ഒന്നും പൊളിഞ്ഞിട്ടില്ല. ഞാന്‍ മിക്കവാറും ബര്‍ത്ത്ഡേയ്ക്കാണ് സര്‍പ്രൈസുകള്‍ കൊടുക്കാറ്. അതെല്ലാം പൊതുവെ വര്‍ക്കാവാറുണ്ട്. എന്റെ അമ്മയുടെ ബര്‍ത്ത്ഡേയ്ക്ക് ഇങ്ങനെ സര്‍പ്രൈസ് കൊടുത്തിരുന്നു. അമ്മ എന്റെയടുത്ത് രണ്ട് ദിവസമായി ഭയങ്കര പിണക്കമായിരുന്നു. ഒരു കാര്യവുമില്ലാതെ അമ്മയും ഞാനും തമ്മില്‍ വെറും സൗന്ദര്യപ്പിണക്കം. അമ്മയുടെ പിറന്നാളായിട്ടും അമ്മ എന്നോട് മിണ്ടുന്നില്ല. അന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ബര്‍ത്ത്ഡേ, ഞാന്‍ ആവുന്നത്ര ശ്രമിച്ചുനോക്കുന്നുണ്ട്. പക്ഷെ അമ്മ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. ഞാന്‍ ഒരു കാര്യം ചെയ്തു. ഞാന്‍…
Read Moreപ്രണയിച്ചു വിവാഹം കഴിച്ച ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നു! പരാതിയുമായി യുവതി…
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെതന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുന്നതായി യുവതിയുടെ പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. തങ്ങള്‍ക്കിടയിലുണ്ടായ വഴക്കിന് പിന്നാലെയാണ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. എന്നാല്‍, ദാമ്പത്യ ജീവിതം തുടങ്ങിയതോടെ തമ്മില്‍ വഴക്കും പതിവായി. വിവാഹത്തിന് ശേഷം ഇവര്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വഴക്ക് പതിവായതോടെ യുവതി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമേ, തന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് തട്ടിയെടുത്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒരുമിച്ച് താമസിക്കുന്നതിനിടെ ഭാര്യയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍…
Read Moreയുവനടിയുടെ അമ്മയെയും വിളിച്ചു ഭീഷണിപ്പെടുത്തി ! രാജ്യം വിട്ടത് കേസെടുത്തെന്നറിഞ്ഞ്; വിജയ്ബാബുവിനു കുരുക്ക് മുറുകുന്നു…
പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു കുരുക്ക് മുറുകുന്നു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ 30-നു വാദം തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിനു തിരിച്ചെത്താമെന്നും കേസെടുത്തത് അറിയാതെയാണു രാജ്യം വിട്ടതെന്നും വിജയ് ബാബു അറിയിച്ചു. എന്നാല്‍, വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതിനു ശേഷമാണു വിജയ് ബാബു രാജ്യം വിട്ടതെന്ന് അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍(എ.ഡി.ജി.പി.) ഉന്നയിച്ചു. ഇപ്പോള്‍ എവിടെയാണെന്ന കാര്യം വിജയ്ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 22-നു കേസെടുത്തിരുന്നെന്നും രണ്ടു ദിവസം കഴിഞ്ഞ് 24-നു വിജയ് ബാബു രാജ്യം വിട്ടതു വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷന് വാദിച്ചു. മാത്രമല്ല ഇയാള്‍ ഇരയുടെ അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേരു…
Read Moreപശുക്കള്‍ക്ക് ഇളവ് ആവശ്യമില്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നു ! നിലപാട് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന് നിഖില വിമല്‍…
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പശുക്കള്‍ക്ക് മാത്രമായി എന്തിന് ഇളവ് നല്‍കണമെന്ന് നടി നിഖില വിമല്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ ധാരാളം പേര് നടിയെ അനുകൂലിച്ചപ്പോള്‍ ചിലര്‍ വിമര്ശങ്ങളുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തുറന്നു പറയുകയാണ് നടി. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവര്ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും നടി ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലര്‍ അതു വേണ്ടായിരുന്നുവെന്നും ചിലര്‍ നന്നായെന്നും പറഞ്ഞു. നിഖില അഭിനയിച്ച് ഹിറ്റായ ഏറ്റവും പുതിയ മലയാള ചിത്രം ജോ ആന്‍ഡ് ജോയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. തന്റെ പ്രസ്താവനയെ…
Read Moreകാണാതായ മൂന്നു സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ നിന്നു കണ്ടെത്തി ! മരിച്ചവരില്‍ രണ്ടു പേര് ഗര്‍ഭിണികള്‍…
ദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്പൂര്‍ ഛാപിയ ഗ്രാമത്തില്‍ നിന്നു കാണാതായ മൂന്നു സഹോദരിമാരെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല് വയസ്സുള്ള ആണ്‍കുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.കുട്ടികളുമായി മൂന്ന് സ്ത്രീകളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. മരിച്ചവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കാലു മീണ(25) മമത(23) കമലേഷ്(20) എന്നിവരാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ മൂന്നുപേരെയും ഛാപിയ ഗ്രാമത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരേ കുടുംബത്തില്‍ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി. സ്ത്രീധനത്തിന്റെ…
Read More“ജോജി’ അവാർഡ് വാരിക്കൂട്ടുന്പോൾ അഭിമാനം തുറവൂരിലും തുടിക്കുന്നു! രണ്ട് ചലച്ചിത്ര അവാർഡുകൾ തുറവൂരിനു സമ്മാനിച്ച് ദമ്പതികൾ
തുറവൂർ: രണ്ട് ചലച്ചിത്ര അവാർഡുകൾ തുറവൂരിനു സമ്മാനിച്ച് ദമ്പതികൾ. തുറവൂർ വളമംഗലം സ്വദേശി ശ്യാം പുഷ്കറും ഭാര്യ ഉണ്ണിമായയുമാണ് അപൂർവ നേട്ടം കൈവരിച്ചത്. “ജോജി’എന്ന സിനിമയിലൂടെ ശ്യാം പുഷ്കർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരമാണു നേടിയത്. അതേ സിനിമയിലെ മികച്ച അഭിനയത്തിലൂടെ ഉണ്ണിമായ മികച്ച സഹനടിക്കുള്ള അവാർഡും കരസ്ഥമാക്കി. ഒരേ സിനിമയിലൂടെ ഭാര്യയും ഭർത്താവും സംസ്ഥാന അവാർഡ് നേടുന്നതു ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു. തുറവൂരിൽ പ്രവർത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോ ഉടമയുടെ ജീവിതത്തിലെ ഒരു സംഭവം ആധാരമാക്കി എഴുതിയ “മഹേഷിന്റെ പ്രതികാരം’ തിരക്കഥയിലൂടെ ശ്യാം പുഷ്കറിന് നേരത്തേ സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ സുരഭില വീട്ടിൽ പുഷ്കരന്റെയും റിട്ട. പോസ്റ്റ്മാസ്റ്റർ ഗീത പുഷ്കരന്റെയും മകനാണ് ശ്യാം പുഷ്കർ.
Read Moreആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന! ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിച്ചു; ഒടുവില്‍…
അമ്പലപ്പുഴ: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റൽ പോലീസ് രക്ഷകനായി. ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ പ്രദീപിനെയാണ് (50) കോസ്റ്റൽ പോലീസ് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസമായി ജഗതംബിക ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ട വിവരം ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ എസ്ഐ ഷാജഹാന്റെ നിർദേശപ്രകാരം പോലീസുകാരായ ലിജുകുമാർ, ഷെജീർ ബോട്ട് ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻ, സഞ്ജയ്ദേവ്, ലാസ്കർ സുബാഷ് എന്നിവർ പോലീസ് ബോട്ടിൽ കടലിലേക്ക് രക്ഷാപ്രവർത്തനത്തിനു പോവുകയും ബോട്ടിൽനിന്നു പ്രദീപിനെ രക്ഷിക്കുകയുമായിരുന്നു.
Read More