പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ശേ​ഷം ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി ഭ​ര്‍​ത്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു! പ​രാ​തി​യു​മാ​യി യു​വ​തി…

വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​ത​ന്റെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭ​ര്‍​ത്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ന്ന​താ​യി യു​വ​തി​യു​ടെ പ​രാ​തി.

ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പു​ര്‍ സ്വ​ദേ​ശി​നി​യാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

ത​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യ വ​ഴ​ക്കി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്റെ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ര​ണ്ട് മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല.

തു​ട​ര്‍​ന്ന് ഇ​രു​വ​രും ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ദാ​മ്പ​ത്യ ജീ​വി​തം തു​ട​ങ്ങി​യ​തോ​ടെ ത​മ്മി​ല്‍ വ​ഴ​ക്കും പ​തി​വാ​യി.

വി​വാ​ഹ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വ​ഴ​ക്ക് പ​തി​വാ​യ​തോ​ടെ യു​വ​തി ഭ​ര്‍​ത്താ​വി​നോ​ട് പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ര്‍​ത്താ​വ് ത​ന്റെ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് പു​റ​മേ, ത​ന്റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ഭ​ര്‍​ത്താ​വ് ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ​യു​ടെ നി​ര​വ​ധി ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ ഭ​ര്‍​ത്താ​വ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളാ​ണ് പി​ന്നീ​ട് വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.

ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​ന്റെ ദേ​ഷ്യ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വ് ഇ​തെ​ല്ലാം ചെ​യ്ത​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

ചി​ത്രം പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ യു​വ​തി സ​ഹോ​ദ​ര​ന​മൊ​പ്പ​മെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment